web analytics

ജനറൽ ആശുപത്രിയിൽ മൂർഖൻ, കണ്ടെത്തിയത് ഓപ്പറേഷൻ തിയറ്ററിന് സമീപം

ജനറൽ ആശുപത്രിയിൽ മൂർഖൻ, കണ്ടെത്തിയത് ഓപ്പറേഷൻ തിയറ്ററിന് സമീപം

തൃശൂർ: തൃശൂർ ജനറൽ ആശുപത്രിയിൽ ഉഗ്രവിഷമുള്ള മൂർഖൻ പാമ്പ് കണ്ടെത്തിയതോടെ പരിഭ്രാന്തി. മൈനർ ഓപ്പറേഷൻ തിയറ്ററിന് സമീപത്തുനിന്നാണ് പാമ്പിനെ കണ്ടെത്തിയത്. ആശുപത്രി ജീവനക്കാർ സമയബന്ധിതമായി ശ്രദ്ധിച്ചതിനാൽ ആർക്കും പാമ്പുകടി ഉണ്ടായില്ല.

ഇന്നലെയായിരുന്നു സംഭവം. പാമ്പിനെ കണ്ടതോടെ രോഗികളും കൂട്ടിരിപ്പുകാരും പലദിശകളിലേക്ക് ഓടിപ്പോയി. തുടർന്ന് ആശുപത്രി ജീവനക്കാരനും സ്നേക്ക് റെസ്ക്യൂവറുമായ സുധീഷ് കെ.പിയുടെ നേതൃത്വത്തിലാണ് മൂർഖനെ സുരക്ഷിതമായി പിടികൂടിയത്.

പിടികൂടിയ പാമ്പിനെ പിന്നീട് വനംവകുപ്പിന് കൈമാറി.

കഴിഞ്ഞ രണ്ടാഴ്ചയായി ആശുപത്രിയുടെ വിവിധ ഭാഗങ്ങളിൽ പാമ്പുകളെ കണ്ടതായി രോഗികൾ പറയുന്നു. ആശുപത്രിയുടെ ഒരുവശം കാടുമൂടി കിടക്കുന്നതായും, അവിടെ ഉഗ്രവിഷമുള്ള പാമ്പുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും രോഗികൾ ആശങ്ക പ്രകടിപ്പിച്ചു.

ആശുപത്രി പരിസരങ്ങളുടെ ശുചീകരണവും സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.

English Summary

Panic broke out at Thrissur General Hospital after a highly venomous cobra was found near the minor operation theatre. Hospital staff promptly noticed the snake, preventing any injuries. The cobra was safely rescued by a staff member and snake rescuer and later handed over to the forest department. Patients allege that snakes have been spotted in various parts of the hospital over the past two weeks, raising concerns about safety due to nearby overgrown areas.

cobra-found-thrissur-general-hospital

Thrissur, General Hospital, Cobra, Snake Rescue, Kerala News, Forest Department, Public Safety

spot_imgspot_img
spot_imgspot_img

Latest news

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: ശബരിമലയിലെ...

Other news

കേരള നിയമസഭയുടെ നിർണ്ണായക സമ്മേളനം നാളെ മുതൽ;ബജറ്റ് തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ സമ്മേളനത്തിന് നാളെ തുടക്കമാകുന്നു. ഭരണ-പ്രതിപക്ഷ...

‘ഇതുവരെ ഒരു ചീത്തപ്പേരും കേൾപ്പിച്ചിട്ടില്ല; അവനിത് താങ്ങാനായിട്ടുണ്ടാവില്ല’; ദീപക്കിന്റെ കുടുംബം നിയമനടപടിക്കൊരുങ്ങുന്നു

ദീപക്കിന്റെ കുടുംബം നിയമനടപടിക്കൊരുങ്ങുന്നു കോഴിക്കോട്: സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയെ തുടർന്ന് അപമാനവും...

ദീപക്കിന്റെ മരണത്തിൽ വിവാദ കുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ

ദീപക്കിന്റെ മരണത്തിൽ വിവാദ കുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ ഓടുന്ന ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന...

സ്വർണത്തിന് പിന്നാലെ വെള്ളിയും; റെക്കോര്‍ഡ് കുതിപ്പ് വില മൂന്ന് ലക്ഷം കടന്നു

സ്വർണത്തിന് പിന്നാലെ വെള്ളിയും; റെക്കോര്‍ഡ് കുതിപ്പ് വില മൂന്ന് ലക്ഷം കടന്നു കൊച്ചി:...

Related Articles

Popular Categories

spot_imgspot_img