web analytics

എക്സൈസ് ഓഫിസിലേക്ക് ഇഴഞ്ഞെത്തി പാമ്പ്; കാണാൻ നാട്ടുകാരും

എക്സൈസ് ഓഫിസിലേക്ക് ഇഴഞ്ഞെത്തി പാമ്പ്; കാണാൻ നാട്ടുകാരും

ശാസ്താംകോട്ട: എക്സൈസ് കുന്നത്തൂർ സർക്കിൾ ഓഫിസിനുള്ളിൽ മൂർഖൻ പാമ്പ് കയറിയത് ഉദ്യോഗസ്ഥർക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. പുറത്തുനിന്ന് ഇഴഞ്ഞെത്തിയ മൂർഖൻ ഓഫിസിലേക്ക് കയറുന്നത് കാവൽ നിന്നിരുന്ന ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

പാമ്പിന്റെ നീക്കം തടയാൻ ശ്രമിച്ചെങ്കിലും അത് ഓഫിസിലെ മതിലിലെ ദ്വാരത്തിലൂടെ അകത്തേക്ക് കയറി. വിവരം അറിഞ്ഞതോടെ ഓഫിസിലുണ്ടായിരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ അടിയന്തിരമായി പുറത്തേക്ക് ഓടിയെത്തി.

പാമ്പിനെ കാണാൻ നാട്ടുകാരും സ്ഥലത്തെത്തി.

തുടർന്ന് വനംവകുപ്പിന്റെ പരിശീലനം നേടിയ സ്നേക്ക് ക്യാച്ചറായ തൃശൂർ സ്വദേശിയും നിലവിൽ തേവലക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന കുട്ടപ്പായിയെ വിളിച്ചു വരുത്തി.

ഇദ്ദേഹം മൂർഖനെ സുരക്ഷിതമായി പിടികൂടി പ്ലാസ്റ്റിക് കുപ്പിയിലേക്ക് മാറ്റിയതോടെയാണ് ഉദ്യോഗസ്ഥരുടെ ആശങ്ക മാറിയത്.

ഓഫിസിന്റെ പുറത്തെ കാട് നിറഞ്ഞ പ്രദേശങ്ങളിൽ നിന്നാണ് പാമ്പ് എത്തിയതെന്നാണ് വിലയിരുത്തൽ. മുൻപും ഓഫിസ് പരിസരങ്ങളിൽ പാമ്പുകളെ കണ്ടിട്ടുണ്ടെങ്കിലും, പിടികൂടുന്നത് ആദ്യമായാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

English Summary

Panic broke out at the Excise Kunnathur Circle Office in Sasthamkotta after a cobra entered the premises on Monday afternoon. The snake was spotted by an officer on duty and later slipped into a wall cavity. Officials, including women staff, rushed out as locals gathered at the scene. A trained snake catcher was called in and safely captured the cobra, bringing relief to everyone. Officials believe the snake came from nearby forested areas.

cobra-enters-excise-office-sasthamkotta-panic

Sasthamkotta, Excise Office, Cobra, Snake Rescue, Kerala News, Kunnathur Circle, Wildlife, Snake Catcher

spot_imgspot_img
spot_imgspot_img

Latest news

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: ശബരിമലയിലെ...

Other news

ഒരു ആരോപണം വൈറലാകുമ്പോൾ അതിന് പിന്നിൽ ഒരു ജീവിതം നിശബ്ദമായി തകർന്നുപോകുന്നു..’- പ്രതികരണവുമായി ഭാഗ്യലക്ഷ്മി

ശക്തമായ പ്രതികരണവുമായി ഡബ്ബിങ് ആർടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി സമൂഹ മാധ്യമങ്ങളിലൂടെ ഒരു...

ജനറൽ ആശുപത്രിയിൽ മൂർഖൻ, കണ്ടെത്തിയത് ഓപ്പറേഷൻ തിയറ്ററിന് സമീപം

ജനറൽ ആശുപത്രിയിൽ മൂർഖൻ, കണ്ടെത്തിയത് ഓപ്പറേഷൻ തിയറ്ററിന് സമീപം തൃശൂർ: തൃശൂർ ജനറൽ...

മൂന്നാറിൽ വടിവാളുമായി വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം; നാലുപേർക്ക് പരിക്ക്: കേസെടുത്തു

മൂന്നാറിൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം; നാലുപേർക്ക് പരിക്ക് മൂന്നാർ: പള്ളിവാസൽ രണ്ടാംമൈലിൽ...

ഡയറക്ടർ നിയമനം: അന്താരാഷ്ട്ര കായൽ കൃഷി ഗവേഷണ കേന്ദ്രത്തിൽ അവസരം

ഡയറക്ടർ നിയമനം: അന്താരാഷ്ട്ര കായൽ കൃഷി ഗവേഷണ കേന്ദ്രത്തിൽ അവസരം ആലപ്പുഴ: ആലപ്പുഴ...

അമേരിക്കയിൽ മോട്ടൽ കേന്ദ്രീകരിച്ച് ലഹരിയും അനാശാസ്യവും; സ്ത്രീകളെ തടവിലാക്കി ചൂഷണം; ഇന്ത്യൻ ദമ്പതികൾ അറസ്റ്റിൽ

അമേരിക്കയിൽ മോട്ടൽ കേന്ദ്രീകരിച്ച് ലഹരിയും അനാശാസ്യവും; ഇന്ത്യൻ ദമ്പതികൾ അറസ്റ്റിൽ വെർജീനിയ: അമേരിക്കയിലെ...

ദീപക്കിന്റെ മരണത്തിൽ വിവാദ കുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ

ദീപക്കിന്റെ മരണത്തിൽ വിവാദ കുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ ഓടുന്ന ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന...

Related Articles

Popular Categories

spot_imgspot_img