ബിജെപിയുടെ വിജയം ഗൗരവത്തോടെ കാണുന്നു; പരിശോധിക്കും,തിരുത്തും, പോരായ്മകൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2019ലേതിന് ഏറെക്കുറെ സമാനമായ ഫലമാണുണ്ടായതെന്നും പിണറായി വിജയൻ പറഞ്ഞു. ജനവിധി അംഗീകരിക്കുന്നു. ആഴത്തില്‍ പരിശോധിച്ചും ആവശ്യമായ തിരുത്തലുകള്‍ വരുത്തിയും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവോടെ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (CM Pinarayi Vijayan Reacts on Loksabha 2024 Election Results)

പോരായ്മകള്‍ കണ്ടെത്തി അവ പരിഹരിക്കും. സര്‍ക്കാരിനെതിരെ സംഘടിതമായി നടക്കുന്ന കുപ്രചരണങ്ങളെ പ്രതിരോധിക്കാനും ജനങ്ങള്‍ക്കുള്ള തെറ്റിദ്ധാരണകള്‍ നീക്കാനുമുള്ള ശ്രമങ്ങളും ശക്തമാക്കുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

തൃശൂര്‍ മണ്ഡലത്തില്‍ ബിജെപി നേടിയ വിജയം ഗൗരവത്തോടെ കാണുകയാണ്. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മാതൃകയായ നമ്മുടെ നാട്ടില്‍ ബിജെപി ആദ്യമായി ലോക്‌സഭ മണ്ഡലം വിജയിച്ചത് വിമര്‍ശനാത്മകമായി വിലയിരുത്തേണ്ടതുണ്ട്.

അതിന് മതനിരപേക്ഷ -ജനാധിപത്യ വിശ്വാസികളാകെ തയാറാകേണ്ടതാണ്. ആ ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിച്ചും മതനിരപേക്ഷ മൂല്യങ്ങള്‍ക്കായി സമര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിച്ചും ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

 

Read More: ആലുവയിൽ യൂബർ ടാക്സി ഡ്രൈവർക്ക് ഓട്ടോ ഡ്രൈവർമാരുടെ ക്രൂര മർദ്ദനം; കേസെടുത്ത് പോലീസ്

Read More: ഇസ്രായേലിൽ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഇടുക്കിയിൽ 200 ലേറെ ആളുകളിൽ നിന്ന് കബളിപ്പിച്ചത് 50 കോടി രൂപ; പ്രതികളെ റിമാൻഡ് ചെയ്തു

Read More: മൂന്നാം തവണയും നരേന്ദ്ര മോദി; സത്യപ്രതിജ്ഞാ ചടങ്ങ് ജൂൺ 8ന്?

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ട്രംപ് ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധം

ട്രംപ് ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധം വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടം ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധമെന്ന്...

ഓണത്തിന് കെഎസ്ആർടിസിയുടെ അധിക സർവീസ്

ഓണത്തിന് കെഎസ്ആർടിസിയുടെ അധിക സർവീസ് തിരുവനന്തപുരം: ഓണത്തിരക്ക് പരിഗണിച്ച് കൂടുതല്‍ റൂട്ടുകളില്‍ കെഎസ്ആര്‍ടിസി...

യുവാവിനെ മർദിച്ച ശേഷം തട്ടിക്കൊണ്ടുപോയി

യുവാവിനെ മർദിച്ച ശേഷം തട്ടിക്കൊണ്ടുപോയി കോഴിക്കോട്: സാമ്പത്തിക ഇടപാടിൽ ഉണ്ടായ തർക്കത്തിൽ യുവാവിനെ...

പുറത്തിറങ്ങി നോക്കിയപ്പോൾ അടുത്തുണ്ടായിരുന്ന വീട് കാണുന്നില്ല

പുറത്തിറങ്ങി നോക്കിയപ്പോൾ അടുത്തുണ്ടായിരുന്ന വീട് കാണുന്നില്ല കണ്ണൂർ: വലിയ ശബ്ദം കെട്ടാണ് താൻ...

‘ചിലന്തി ജയശ്രി’ പിടിയിൽ

'ചിലന്തി ജയശ്രി' പിടിയിൽ തൃശൂർ: 60 ലക്ഷത്തിൻ്റെ തട്ടിപ്പ് നടത്തിയ കേസിൽ മധ്യവയസ്‌ക...

സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ

സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഹരിക്കാൻ ദക്ഷിണ റെയിൽവേ...

Related Articles

Popular Categories

spot_imgspot_img