തിരുവനന്തപുരം: ദി ഹിന്ദു പത്രത്തിലെ അഭിമുഖ വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അഭിമുഖത്തിനായി താനോ സർക്കാരോ ഒരു പിആർ ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും പി ആർ പ്രവർത്തനത്തിനായി പണം ചിലവാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഹിന്ദുവിനെ പൂർണ്ണമായും തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രി സംസാരിച്ചത്.(CM Pinarayi vijayan react Interview, PR Agency controversy)
താൻ പറയാത്ത കാര്യങ്ങൾ ഉൾപ്പെടുത്തിയത് ശരിയായില്ല എന്ന് പറയുമ്പോഴും ഹിന്ദു ദിനപത്രത്തിനെതിരെ നടപടിയെടുക്കാനില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. നിയമനടപടിയില്ലേ എന്ന ചോദ്യത്തിൽ നിന്ന് ഹിന്ദു മാന്യമായി ഖേദം പ്രകടിപ്പിച്ചല്ലോ എന്നാണ് മറുപടി നൽകിയത്. തനിക്ക് ഡാമേജ് ഉണ്ടാക്കാനുള്ള ശ്രമമല്ലേ നടത്തുന്നത്, അങ്ങനെ ഡാമേജ് ഉണ്ടാക്കാവുന്ന വ്യക്തിത്വമല്ല തനിക്കുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആലപ്പുഴയിലെ മുൻ എംഎൽഎ ദേവകുമാറിന്റെ മകൻ ആണ് ഇന്റർവ്യൂന് വേണ്ടി തന്നെ സമീപിച്ചത്. താത്പര്യമുള്ള കാര്യമായതുകൊണ്ട് സമ്മതിച്ചു. സമയം കുറവായിരുന്നു. രണ്ട് പേരുണ്ടായിരുന്നു അഭിമിഖത്തിനെത്തിയത്. ഒന്ന് ലേഖികകയായിരുന്നു. അവരിടെ ചോദ്യങ്ങൾക്ക് താൻ മറുപടി പറഞ്ഞു. ഒരു ചോദ്യം അൻവറിന്റെ പ്രശ്നവുമായി ബന്ധപ്പെട്ടതായിരുന്നു. അതിൽ വിശദമായ മറുപടി നൽകിയിട്ടുണ്ടെന്നും കൂടുതൽ വിശദമാക്കുന്നില്ലെന്നും പറഞ്ഞു.
‘എന്നാൽ ഇന്റർവ്യൂ പ്രസിദ്ധീകരിച്ചപ്പോൾ ഞാൻ പറയാത്ത ഭാഗം ഉണ്ടായി. എന്റെ നിലപാടുകൾക്ക് അറിയില്ലേ, ഏതെങ്കിലുമൊരു ജില്ലയെയോ വിഭാഗത്തെയോ കുറ്റപ്പെടുത്തി സംസാരിക്കുന്ന രീതി എന്റെ പൊതു പ്രവർത്തനരംഗത്ത് കണ്ടിട്ടുണ്ടോ?, അങ്ങനെ ഉണ്ടാവില്ല’ – മുഖ്യമന്ത്രി പറഞ്ഞു.