ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയിൽ മേഘ വിസ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് മേഘ വിസ്‌ഫോടനം ഉണ്ടായത്.(Cloudburst in Jammu and Kashmir; one death)
കുല്‍ഗാം ജില്ലയിലെ ദംഹാല്‍ ഹഞ്ചിപൂര മേഖലയിലാണ് മേഘ വിസ്‌ഫോടനം ഉണ്ടായത്. തദ്ദേശ ഭരണകൂടം പ്രദേശത്ത് രക്ഷാപ്രവര്‍ത്തനവും തിരച്ചിലും ആരംഭിച്ചു. പ്രദേശവാസിയായ മുഖ്താര്‍ അഹമ്മദ് ചൗഹാന്‍ ആണ് കൊല്ലപ്പെട്ടത്. ഈ മാസം ആദ്യം ജമ്മുകശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലും മേഘവിസ്‌ഫോടനം ഉണ്ടായിരുന്നു.
അന്ന് മേഘവിസ്‌ഫോടനത്തിൽ റോഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ശ്രീനഗര്‍ ലേ ദേശീയ പാത അടക്കം 190 ലധികം റോഡുകള്‍ അടക്കേണ്ട സാഹചര്യവും ഉണ്ടായിരുന്നു.