web analytics

വൈദ്യുതി ലൈന്‍ മാറ്റുന്നതിനുവേണ്ടി പോസ്റ്റിനു മുകളില്‍ കയറി; പെട്ടെന്ന് ബോധരഹിതനായി ലൈനിന് മുകളിലേക്ക്; ജീവനക്കാരന് ദാരുണാന്ത്യം; ഷോക്കേറ്റതെന്ന് നാട്ടുകാർ; അല്ലെന്ന് കെ.എസ്.ഇ.ബി

കോഴിക്കോട്: കെ.എസ്.ഇ.ബിയുടെ ഉപകരാര്‍ തൊഴിലാളി ജോലിക്കിടെ ഷോക്കേറ്റു മരിച്ചു. മലപ്പുറം മൂലോട്ടില്‍ പണിക്കരക്കണ്ടി മുഹമ്മദ് മുസ്തഫ(40) ആണ് മരിച്ചത്. പന്തീരങ്കാവിനു സമീപം ഒളവണ്ണ വേട്ടുവേടന്‍ കുന്നില്‍ വെച്ച് രാവിലെയാണ് അപകടമുണ്ടായത്. മുഹമ്മദ് മുസ്തഫ ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് പന്തിരങ്കാവ് കെ.എസ്.ഇ.ബി സെക്ഷനു കീഴില്‍ കരാര്‍ ജോലിക്ക് എത്തിയത്.

രാവിലെ വൈദ്യുതി ലൈന്‍ മാറ്റുന്നതിനുവേണ്ടി പോസ്റ്റിനു മുകളില്‍ കയറി ജോലി ചെയ്യുന്നതിനിടെ പെട്ടെന്ന് ബോധരഹിതനായി ലൈനിന് മുകളില്‍ തങ്ങി നില്‍ക്കുകയായിരുന്നു. മറ്റു ജോലിക്കാര ഉടന്‍തന്നെ പോസ്റ്റില്‍ കയറി മുസ്തഫയെ താഴെയെത്തിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നാൽ ഇയാളുടെ മരണം ഷോക്കേറ്റ് തന്നെയാണോ എന്ന് സ്ഥിരീകരിക്കാന്‍ കെ.എസ്.ഇ.ബിയിലെ വിദഗ്ധസംഘം സ്ഥലത്തെത്തി പരിശോധന നടത്തി.ഇവരുടെ പരിശോധനയില്‍ ഷോക്കേല്‍ക്കാനും സാധ്യത ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ കൃത്യമായ മരണകാരണം കണ്ടെത്താന്‍ സാധിക്കു എന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

വൈദ്യുതി ലൈന്‍ ഓഫാക്കാതെയാണ് ഇവര്‍ ജോലി ചെയ്തതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഊര്‍ജ്ജിത അന്വേഷണം നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. അബ്ദുള്ളയാണ് മുസ്തഫയുടെ പിതാവ്. മാതാവ്: പരേതയായ ഖദീജ.ഡെപ്യൂട്ടി സേഫ്റ്റി കമ്മീഷണര്‍ സന്ധ്യാ ദിവാകരന്‍ ചീഫ് സേഫ്റ്റി ഓഫീസര്‍ മീന സേഫ്റ്റി ഓഫീസര്‍ ആന്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ അമ്പിളി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

 

Read Also:മമ്മൂട്ടി കമ്പനിയിൽ നയൻതാരയും ഗൗതം മേനോനും; എട്ട് വർഷത്തിന് ശേഷം താരരാജാവും ലേഡി സൂപ്പർ സ്റ്റാറും ഒന്നിക്കുന്നു; ടോളിവുഡിലെ സൂപ്പർ ഹിറ്റ് സംവിധായകന്റെ ആദ്യ മലയാള ചിത്രം

spot_imgspot_img
spot_imgspot_img

Latest news

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

Other news

തേനിയിൽ കഞ്ചാവ് വേട്ട; നാലുപേർ പിടിയിൽ, 24 കിലോ കഞ്ചാവ് പിടികൂടി

തേനിയിൽ കഞ്ചാവ് വേട്ട; നാലുപേർ പിടിയിൽ, 24 കിലോ കഞ്ചാവ് പിടികൂടി തേനി...

ആംബുലൻസ് ഡ്രൈവർ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; മുൻ തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പിടിയിൽ

ആംബുലൻസ് ഡ്രൈവർ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; മുൻ തദ്ദേശ തിരഞ്ഞെടുപ്പ്...

ന്യൂനമർദം ശക്തമാകുന്നു; ഇന്ന് ‘മോൻതാ’ ചുഴലിക്കാറ്റായി മാറും; നാളെ കര തൊടും

ന്യൂനമർദം ശക്തമാകുന്നു; ഇന്ന് ‘മോൻതാ’ ചുഴലിക്കാറ്റായി മാറും; നാളെ കര തൊടും തിരുവനന്തപുരം:...

വാരിയെല്ലിന് പരിക്കേറ്റതിന് പിന്നാലെ ആന്തരിക രക്തസ്രാവം; ശ്രേയസ് അയ്യര്‍ ഐസിയുവില്‍

വാരിയെല്ലിന് പരിക്കേറ്റതിന് പിന്നാലെ ആന്തരിക രക്തസ്രാവം; ശ്രേയസ് അയ്യര്‍ ഐസിയുവില്‍ മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ...

രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി ക്രമക്കേട്; ആരോപണം അടിസ്ഥാനരഹിതമെന്ന് ബിപിഎൽ സിഇഒ

രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി ക്രമക്കേട്; ആരോപണം അടിസ്ഥാനരഹിതമെന്ന് ബിപിഎൽ സിഇഒ തിരുവനന്തപുരം: ബിജെപി...

Related Articles

Popular Categories

spot_imgspot_img