തൃശൂർ ചേർപ്പ് ഇൻസ്പെക്ടർ കെ.ഒ. പ്രദീപിനെയാണ് സസ്‌പെൻഡ് ചെയ്തത്
തൃശൂർ: ഡിസോൺ കലോത്സവത്തിനിടെ നടന്ന എസ്എഫ്ഐ- കെഎസ്‌യു സംഘർഷത്തിൽ എസ്‌ഐക്ക് സസ്‍പെൻഷൻ. തൃശൂർ ചേർപ്പ് ഇൻസ്പെക്ടർ കെ.ഒ. പ്രദീപിനെയാണ് സസ്‌പെൻഡ് ചെയ്തത്. സംഘർഷണത്തിനിടെ കെഎസ്‌യുക്കാരെ ആംബുലൻസിൽ കയറ്റിയതിനെതിരെയാണ് നടപടി.(Clash during D Zone; SI Suspended)
മാളയിൽ നടക്കുന്ന കാലിക്കറ്റ് സർവ്വകലാശാല ഡി സോൺ കലോത്സവത്തിനിടെയാണ് കെ എസ് യു – എസ് എഫ് ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. സംഘർഷത്തെ തുടർന്ന് എസ്എഫ്ഐ നേതാക്കളുടെ പരാതിയിൽ ഇവരുൾപ്പെടെ കണ്ടാലറിയാവുന്ന 14 പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു.
കെ എസ് യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂരിൻ്റെ നേതൃത്വത്തിലുള്ള സംഘം അതിക്രമം അഴിച്ച് വിട്ടെന്നാണ് എസ് എഫ് ഐ ആരോപിക്കുന്നത്.