`
പശുക്കടത്ത് ആരോപിച്ച് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ബിജെപി ജില്ലാ പ്രസിഡണ്ട് ഉൾപ്പെടെ 21 പേർ അറസ്റ്റിൽ. തെലുങ്കാനയിലെ മേഡക്കിൽ ആണ് സംഭവം. ആക്രമണത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. (Clash between two factions over alleged cow smuggling)
ശനിയാഴ്ച വൈകിട്ട് പശുക്കടത്ത് ആരോപിച്ച് ബിജെപി നേതാക്കൾ മേഡക്കിൽ വാഹനങ്ങൾ തടഞ്ഞതോടെയാണ് സംഘർഷത്തിന് തുടക്കമായത്. ഇരു വിഭാഗങ്ങളും തമ്മിൽ സംഘർഷവും കല്ലേറും ഉണ്ടായതോടെ പ്രദേശത്ത് കനത്ത സംഘർഷാവസ്ഥ ഉടലെടുത്തു. ആക്രമണം തുടർന്നവർ പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രിയും അടിച്ചു തകർത്തു.
സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എട്ടു കേസുകളിലായി 21 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇതിൽ ഒൻപത് ബിജെപി നേതാക്കളും ഉൾപ്പെടുന്നു. സംഘർഷത്തെ തുടർന്ന് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.