കൊച്ചി: എറണാകുളം മുളന്തുരുത്തി പള്ളിയിൽ സംഘർഷം. സിഐ അടക്കം മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. മുളന്തുരുത്തി സി ഐ മനേഷ് കെ പിയ്ക്കടക്കമാണ് പരിക്കേറ്റത്. സംഭവത്തിൽ സംഭവത്തിൽ കണ്ടാലറിയാവുന്ന 30 ഓളം പേർക്കെതിരെ പോലീസ് കേസെടുത്തു.(Clash at Mulanthuruthy church; Three policemen including CI injured)
മുളന്തുരുത്തി മർത്തോമൻ ഓർത്തഡോക്സ് പള്ളിയിലെയും യാക്കോബായ പള്ളിയിലെയും വിശ്വാസികൾ തമ്മിലാണ് സംഘർഷം നടന്നത്. ഇന്നലെ രാത്രി 11 മണിയോടെ യാക്കോബായ വിഭാഗത്തിന്റെ പ്രദക്ഷിണം കടന്നു പോകുമ്പോൾ ഓർത്തഡോക്സ് പള്ളിക്കകത്ത് നിന്നും വാദ്യ മേളമടക്കം ശബ്ദം മുഴക്കി. ഇതാണ് സംഘർഷത്തിൽ കലാശിച്ചത്.
തുടർന്ന് രണ്ട് വിഭാഗത്തോടും പൊലീസ് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. പിന്നാലെ വിശ്വാസികൾ പൊലീസിനെ ആക്രമിച്ചുവെന്നാണ് പൊലീസ് പറയുന്നത്.