web analytics

എറണാകുളത്ത് ബാറിൽ സംഘർഷം; മധ്യവയസ്‌കനെ തോക്കുകൊണ്ട് തലക്കടിച്ചു

എറണാകുളത്ത് ബാറിൽ സംഘർഷം; മധ്യവയസ്‌കനെ തോക്കുകൊണ്ട് തലക്കടിച്ചു

കൊച്ചി: ബാറിൽ സംഘർഷത്തെ തുടർന്ന് യുവാക്കൾ എയർഗൺ ഉപയോഗിച്ച് മധ്യവയസ്‌കനെ തലക്കടിച്ചു വീഴ്ത്തി. എറണാകുളം കൂത്താട്ടുകുളത്ത് ആണ് സംഭവം. സംഘർഷത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്.

കോഴിപ്പള്ളി സ്വദേശി റെജിയെയാണ് കാറിലെത്തിയ യുവാക്കൾ ആക്രമിച്ചത്. സംഭവത്തെ തുടർന്ന് അമൽ, അവറാച്ചൻ, എൽദോ തങ്കച്ചൻ എന്നിവരെ കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തു. പിടിച്ചുമാറ്റാൻ ശ്രമിച്ചവർക്കാണ് പരിക്കേറ്റത് എന്നാണ് വിവരം.

സവാരി കാത്ത് കിടന്ന ഹൃദ്രോ​ഗിയായ ഓട്ടോ ‍ഡ്രൈവറെ കാറിലെത്തിയ ആൾ ക്രൂരമായി മർദിച്ചു

തിരുവനന്തപുരം: വർക്കലയിൽ ഹൃദ്രോഗിയായ ഓട്ടോറിക്ഷ ഡ്രൈവറെ കാറിലെത്തിയ ആൾ മർദിച്ചു. ഓട്ടോ റിക്ഷ കൂലി കൂടിപ്പോയെന്നാരോപിച്ചായിരുന്നു മർദനം.

വർക്കല കുരയ്ക്കണ്ണി തൃക്കേട്ടയിൽ സുനിൽകുമാറിനാണ്(55) മർദ്ദനമേറ്റത്. ഇദ്ദേഹത്തിന്റെ വാഹനത്തിൽ യാത്ര ചെയ്തപ്പോൾ 100 രൂപ കൂടുതൽ വാങ്ങിയെന്ന് ആരോപിച്ചായിരുന്നു മർദനം. പ

രിക്കേറ്റ സുനിൽകുമാറിന്റെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സുനിൽകുമാർ വർക്കല പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ 19-ാം തീയതി ഉച്ചയ്ക്ക് 2:30ഓടെ സംഭവമാണ് നടന്നത്. വർക്കല പാപനാശത്തെ ഓട്ടോസ്റ്റാന്റിൽ സവാരി കാത്ത് നിൽക്കുമ്പോഴാണ് കാറിലെത്തിയ ഒരാൾ സുനിൽ കുമാറിനെ ആക്രമിച്ചത്.

സുനിൽ കുമാർ നൽകിയ പരാതിയിൽ പറയുന്നതനുസരിച്ച്, തന്റെ വാഹനത്തിൽ മുമ്പ് യാത്ര ചെയ്ത സമയത്ത് 100 രൂപ കൂടുതലായി കൂലി വാങ്ങിയെന്നാരോപിച്ചാണ് ആക്രമണം നടന്നത്.

പഴയ സംഭവത്തെ ചൂണ്ടിക്കാട്ടി കാറിലെത്തിയ ആൾ അടിപിടി തുടങ്ങുകയായിരുന്നുവെന്നാണ് ആരോപണം. സംഭവം സംബന്ധിച്ച സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Summary: A bar clash in Kothamangalam, Ernakulam, turned violent as youths attacked a middle-aged man with an airgun, hitting him on the head. Three people were injured in the incident.

spot_imgspot_img
spot_imgspot_img

Latest news

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള പൊലീസ് 

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള...

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ, അയോഗ്യത കുരുക്ക് 

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ,...

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം  തയ്യാറാക്കി സർക്കാർ

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം ...

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ വിശദ പരിശോധനക്ക് സിപിഎം

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ...

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല നടൻ...

Other news

ഒരു വർഷത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ജനറൽ; റഷ്യൻ ജനറൽ കാർബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു

റഷ്യൻ ജനറൽ കാർബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ...

ചൈനീസ് നിർമ്മിത സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ് 6 വയസുകാരനു കിട്ടിയത് ചവറുകൂനയിൽ നിന്ന്; കാശ്മീരിൽ കനത്ത ജാഗ്രത

ചൈനീസ് നിർമ്മിത സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ് 6 വയസുകാരനു കിട്ടിയത് ചവറുകൂനയിൽ...

കണ്ണൂർ പയ്യന്നൂരിൽ ഒരു കുടുംബത്തിലെ നാല് പേർ വീടിനുള്ളിൽ മരിച്ച നിലയിൽ

കണ്ണൂർ പയ്യന്നൂരിൽ ഒരു കുടുംബത്തിലെ നാല് പേർ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ണൂർ:...

മൈക്രോഫിനാൻസ് കമ്പനികളുടെ കടുത്ത സമ്മർദവും ഭീഷണിയും: മൂന്ന് മക്കളുടെ അമ്മയായ യുവതി ആത്മഹത്യ ചെയ്തു

മൈക്രോഫിനാൻസ് കമ്പനികളുടെ ഭീഷണി; യുവതി ആത്മഹത്യ ചെയ്തു ബിഹാർ: മൈക്രോഫിനാൻസ് കമ്പനികളുടെ കടുത്ത...

കളഞ്ഞുകിട്ടിയ സ്വർണമാല ഉടമസ്ഥന് തിരികെ നൽകി ബസ് ജീവനക്കാർ

കളഞ്ഞു കിട്ടിയ സ്വർണമാല ഉടമസ്ഥന് തിരികെ നൽകി ബസ് ജീവനക്കാർ മാതൃകയായി ഇടുക്കിയിൽ...

Related Articles

Popular Categories

spot_imgspot_img