web analytics

സുഡാനിൽ ആഭ്യന്തര കലാപം മുറുകുന്നു; സ്ത്രീകളെയും കുട്ടികളെയും നിരത്തി നിർത്തി വെടിവച്ചു; ജീവൻ നഷ്ടമായത് 2000 ലേറെപ്പേർക്ക്

സുഡാനിൽ ആഭ്യന്തര കലാപം മുറുകുന്നു; ജീവൻ നഷ്ടമായത് 2000 ലേറെപ്പേർക്ക്

സുഡാനിൽ തുടരുന്ന ആഭ്യന്തര കലാപം ഇപ്പോൾ ഒരു വലിയ മനുഷ്യാവകാശ ദുരന്തമായി മാറിയിരിക്കുകയാണ്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളെ ക്രൂരമായി കൊല്ലുന്നതായി ഭീകരമായ വിവരങ്ങൾ പുറത്തുവന്നു.

റാപിഡ് സപ്പോർട്ട് ഫോഴ്സ് (ആർഎസ്എഫ്) നിരത്തിനിർത്തി കൂട്ടക്കൊല ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ഇതോടെ രാജ്യത്തെ സാഹചര്യങ്ങൾ അതീവ ഗുരുതരമാണെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

സുഡാൻ സൈന്യവും വിമത സേനയായ ആർഎസ്എഫും തമ്മിലുള്ള ഏറ്റുമുട്ടൽ കഴിഞ്ഞ ഒരു വർഷമായി തുടരുകയാണ്. അധികാരത്തോടുള്ള പോരാട്ടമാണ് ഈ യുദ്ധത്തിന് പിന്നിൽ.

എന്നാൽ അടുത്തിടെയാണ് സംഘർഷം കൂടുതൽ രൂക്ഷമായത്. എൽ ഷാഫിർ നഗരം വിമതർ പിടിച്ചെടുത്തതോടെയാണ് കൂട്ടക്കൊലകൾ ഉയർന്നത്.

ന്യൂനപക്ഷ വിഭാഗങ്ങളെയും ആർഎസ്എഫിനെ എതിർക്കുന്നവരെയുമായി ക്രൂരമായി കൊല്ലുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വിവിധ റിപ്പോർട്ടുകൾ അനുസരിച്ച് വെറും രണ്ട് ദിവസത്തിനുള്ളിൽ 2,000ലധികം പേരെയാണ് കൊല്ലപ്പെട്ടതെന്ന് സംശയിക്കുന്നു.

മൃതദേഹങ്ങൾ തെരുക്കളിലും തുറസായ സ്ഥലങ്ങളിലും കിടക്കുന്നു. ചിലരെയാണ് ജീവനോടെ കല്ലെറിഞ്ഞ് മരണം വരുത്തിയതെന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അവരുടെ “ശത്രുക്കൾ” എന്ന് കരുതുന്ന ഏവരെയും കൊന്ന് നശിപ്പിക്കണമെന്ന നിലപാടിലാണ് വിമതരെന്ന് ആരോപണം. സ്ത്രീകളെയും കുട്ടികളെയും പോലും അവർ വിട്ടുനൽകുന്നില്ല.

സുഡാനിൽ ജനസംഖ്യയുടെ 90 ശതമാനവും സുഡാനി അറബ് വംശജരാണ്. 5 ശതമാനം ക്രിസ്ത്യാനികളും 5 ശതമാനം പ്രാദേശിക ഗോത്രവിഭാഗക്കാരുമാണ്.

വിവേചനങ്ങളും വംശീയ ഭീഷണികളും ഈ സംഘർഷത്തിന് കാരണമായെന്ന അഭിപ്രായവുമുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങൾക്കാണ് ഏറ്റവും കൂടുതൽ ആക്രമണം നേരിടേണ്ടിവരുന്നത്.

2019ൽ സുഡാന്റെ ഏകാധിപതിയായ ഒമർ അൽ ബഷീറിനെ പുറത്താക്കിയതോടെ സൈന്യവും ആർഎസ്എഫും തമ്മിലുള്ള വലിപിടിത്തം ആരംഭിച്ചു.

ആദ്യം ഒരുമിച്ച് പ്രവർത്തിച്ചിരുന്ന ഇരു വിഭാഗങ്ങളും പിന്നീട് അധികാരത്തിനായി പരസ്പരം വിരുദ്ധ ശക്തികളായി.സുഡാൻ പട്ടാള ഭരണാധികാരി ജനറൽ അബ്ദേൽല ഫത്താ അൽ ബുർഹാന് സൈന്യത്തിന്റെ പൂർണ പിന്തുണയുണ്ട്.

വിമത കമാൻഡർ ജനറൽ മുഹമ്മദ് ഹംദാൻ ഡഗാലോയാണ് ആർഎസ്എഫിന്റെ മുഖം. ഈ രണ്ടു നേതാക്കളുടെയും അധികാരലോഭവും അഹങ്കാരവുമാണ് ഇന്ന് രാജ്യത്തെ ഒരു രക്തസാക്ഷിയാക്കിയിരിക്കുന്നത്.

ഐക്യരാഷ്ട്രസഭ, മനുഷ്യാവകാശ സംഘടനകൾ, സമാധാനപരമായ ഇടപെടലുകൾ ആവശ്യപ്പെടുന്ന രാജ്യങ്ങൾ — എല്ലാവരും സമാനമായ ആശങ്കകൾ പങ്കുവെയ്ക്കുന്നു.

സാധാരണ ജനങ്ങൾക്ക് ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥ, ആശുപത്രികൾ തകരാറിലായി, ആശങ്കയോടെ ജീവിക്കുന്ന ലക്ഷക്കണക്കിന് കുടിയൊഴിപ്പിക്കപ്പെട്ടവർ, മനുഷ്യാവകാശ ലംഘനങ്ങളുടെ കൂട്ടം, എന്നിങ്ങനെ ഗൗരവകരമായ അവസ്ഥയിലേക്ക് രാജ്യം തിരിഞ്ഞിരിക്കുകയാണ്.

എന്നാൽ, അന്തർദേശീയ തലത്തിൽ ശക്തമായ ഇടപെടലുകൾ ഇപ്പോഴും ഇല്ല. വലിയ രാജ്യങ്ങളുടെ രാഷ്ട്രീയ താൽപര്യങ്ങൾ ഈ യുദ്ധം തീർക്കാനുള്ള ശ്രമങ്ങളെ ദുർബലമാക്കുന്നതായി മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു.

കുട്ടികളുടെ ഭാവിയും സ്ത്രീകളുടെ സുരക്ഷയും ജനാധിപത്യത്തിനുള്ള സ്വപ്നങ്ങളും ഇപ്പോൾ ബുള്ളറ്റുകളുടെയും ബോംബുകളുടെയും കീഴിൽ ചിതറിക്കിടക്കുന്നു.

ഈ യുദ്ധം അവസാനിക്കാത്ത പക്ഷം സുഡാനിലെ നിരപരാധികളുടെ നാശം ലോക ചരിത്രത്തിലെ വലിയ മനുഷ്യാവകാശ ദുരന്തങ്ങളിൽ ഒന്നായി മാറും.

spot_imgspot_img
spot_imgspot_img

Latest news

ശ്രീകുളത്ത് ക്ഷേത്രത്തിൽ വൻ ദുരന്തം

ശ്രീകുളത്ത് ക്ഷേത്രത്തിൽ വൻ ദുരന്തം അമരാവതി: ആന്ധ്ര ശ്രീകുളത്ത് ക്ഷേത്രത്തിൽ വൻ ദുരന്തം....

അതിദാരിദ്ര്യ മുക്തം നമ്മുടെ കേരളം; പ്രഖ്യാപനം ഇന്ന്

അതിദാരിദ്ര്യ മുക്തം നമ്മുടെ കേരളം; പ്രഖ്യാപനം ഇന്ന് തിരുവനന്തപുരം: കേരളം ഇന്ന് ചരിത്ര...

മോദിയെ കൊല്ലാൻ അന്താരാഷ്ട്ര ഗൂഢാലോചന! അമേരിക്കക്ക് പങ്ക്? ഓറസ് ലിമോസീനിൽ വെച്ച് പുടിൻ പറഞ്ഞ രഹസ്യം

മോദിയെ കൊല്ലാൻ അന്താരാഷ്ട്ര ഗൂഢാലോചന! അമേരിക്കക്ക് പങ്ക്! ഓറസ് ലിമോസീനിൽ വെച്ച്...

ധ‌ർമ്മസ്ഥല അന്വേഷണത്തിന് താൽക്കാലിക സ്റ്റേ; നിർണായക ഉത്തരവുമായി കർണാടക ഹൈക്കോടതി

ധ‌ർമ്മസ്ഥല അന്വേഷണത്തിന് താൽക്കാലിക സ്റ്റേ; നിർണായക ഉത്തരവുമായി കർണാടക ഹൈക്കോടതി ബംഗളൂരു: ധർമ്മസ്ഥലയിൽ...

പരസ്പരം ഏറ്റുമുറ്റി ഏഷ്യാനെറ്റ് ന്യൂസും റിപ്പോർട്ടർ ടിവിയും; ഇനി നിയമ പോരാട്ടത്തിന്; 250 കോടി രൂപയുടെ മാനനഷ്ടക്കേസ്

പരസ്പരം ഏറ്റുമുറ്റി ഏഷ്യാനെറ്റ് ന്യൂസും റിപ്പോർട്ടർ ടിവിയും; ഇനി നിയമ പോരാട്ടത്തിന്;...

Other news

കൊന്ന് ഫാനിൽ കെട്ടി തൂക്കി

കൊന്ന് ഫാനിൽ കെട്ടി തൂക്കി സൗത്ത് ബെംഗളൂരുവിലെ ഉത്തരഹള്ളിയിൽ അമ്മയെ മകളും പ്രായപൂർത്തിയാകാത്ത...

പുറപ്പെടാൻ തയ്യാറായ എയർ ഇന്ത്യ വിമാനത്തിന്റെ എൻജിനുകൾ തകരാറിലായി; യാത്ര റദ്ദാക്കി; ബഹളം വച്ച് യാത്രക്കാർ

പുറപ്പെടാൻ തയ്യാറായ എയർ ഇന്ത്യ വിമാനത്തിന്റെഎൻജിനുകൾ തകരാറിലായി തിരുവനന്തപുരത്ത് എൻജിനുകൾ തകരാറായതിനെ...

അതിദാരിദ്ര്യ മുക്തം നമ്മുടെ കേരളം; പ്രഖ്യാപനം ഇന്ന്

അതിദാരിദ്ര്യ മുക്തം നമ്മുടെ കേരളം; പ്രഖ്യാപനം ഇന്ന് തിരുവനന്തപുരം: കേരളം ഇന്ന് ചരിത്ര...

ആർഎസ്എഫ് ബ്രിഗേഡിയർ ജനറൽ അറസ്റ്റിൽ

ആർഎസ്എഫ് ബ്രിഗേഡിയർ ജനറൽ അറസ്റ്റിൽ സുഡാനിലെ പടിഞ്ഞാറൻ മേഖലയായ എൽ ഫാഷറിൽ നടന്ന...

ഇന്നു മുതൽ വിവിധ മേഖലകളിൽ പുതിയ മാറ്റങ്ങൾ

ഇന്നു മുതൽ വിവിധ മേഖലകളിൽ പുതിയ മാറ്റങ്ങൾ കേരളപ്പിറവി ദിനമായ ഇന്നുമുതൽ (2025...

Related Articles

Popular Categories

spot_imgspot_img