ലണ്ടൻ മലയാളികൾക്ക് സന്തോഷവാർത്ത; എയർ ഇന്ത്യയുമായി ചർച്ച നടത്തി സിയാൽ; ലണ്ടൻ സർവീസ് പുനരാരംഭിക്കും

കേരളത്തിൽ നിന്നുള്ള ഏക യൂറോപ്യൻ സർവീസായ എയർ ഇന്ത്യ കൊച്ചി-ലണ്ടൻ വിമാനം മാസങ്ങൾക്കുള്ളിൽ പുനരാരംഭിച്ചേക്കും. മാർച്ച് 28 മുതൽ സർവീസ് നിർത്തിവയ്ക്കാനുള്ള എയർ ഇന്ത്യയുടെ അറിയിപ്പിനെത്തുടർന്ന് സിയാൽ അധികൃതർ ബുധനാഴ്ച എയർ ഇന്ത്യയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്.

ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് കൊച്ചിയിൽ നിന്ന് ലണ്ടൻ ഗാറ്റ്‌വിക്കിലേക്ക് എയർ ഇന്ത്യ ഡ്രീംലൈനർ വിമാനം നിലവിൽ സർവീസ് നടത്തുന്നത്. നിലവിലെ ശീതകാല ഷെഡ്യൂൾ അവസാനിക്കുന്നതോടെ, തിരക്കേറിയ ഈ സർവീസ്, മാർച്ച് 28 ന് നിർത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചിരുന്നു.

സിയാൽ ഡയറക്ടർ ബോർഡിനെ പ്രതിനിധീകരിച്ച് മാനേജിങ് ഡയറക്ടർ എസ്.സുഹാസ് ബുധനാഴ്ച ഗുർഗാവിലെ ആസ്ഥാനത്ത് എയർ ഇന്ത്യ അധികൃതരുമായി ചർച്ച നടത്തി. എയർ ഇന്ത്യ ഗ്രൂപ്പ് ഹെഡ് പി.ബാലാജി, സിയാൽ എയർപോർട്ട് ഡയറക്ടർ മനു ജി. എന്നിവർ പങ്കെടുത്തു. എയർ ഇന്ത്യയുടെ ലണ്ടൻ വിമാന സർവീസ്, ലാഭകരമാക്കാനുള്ള പാക്കേജ്, ചർച്ചയിൽ സിയാൽ അവതരിപ്പിച്ചു.

സർവീസ് മുടങ്ങാതിരിക്കാൻ നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഏകദേശ ധാരണയായി. ഇക്കാര്യത്തിൽ സാങ്കേതിക അനുമതിയ്ക്ക് ശേഷം, മാസങ്ങൾക്കുള്ളിൽ സർവീസ് പുനരാരംഭിക്കാനാകുമെന്നും വിമാനങ്ങളുടെ ലഭ്യത അനുസരിച്ച് ഈ റൂട്ടിൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കാനാകുമെന്നും എയർ ഇന്ത്യ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

ഫർസാനയോട് പ്രണയമല്ല, കടുത്ത പക; ഉമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി; കാരണം വെളിപ്പെടുത്തലുമായി അഫാൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതി അഫാൻ. പെൺസുഹൃത്തായ ഫർസാനയോട്...

Other news

ദ്രോഗട ഇന്ത്യൻ അസോസിയേഷന് പുതിയ നേതൃത്വം

ഇരുപതാം വർഷത്തിലേക്ക് കടക്കുന്ന, ദ്രോഗട ഇന്ത്യൻ അസോസിയേഷൻ ( DMA) പുതിയ...

യാത്രയ്ക്കിടെ ഡ്രൈവർ കുഴഞ്ഞു വീണു; ബസ് ഇടിച്ചുകയറി ഒരു മരണം

കോട്ടയം: സ്വകാര്യ ബസ് ഇടിച്ചുകയറി ഡ്രൈവർ മരിച്ചു. കോട്ടയം ഇടമറ്റത്ത് വെച്ച്...

വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർധന; ധനുഷ്കോടിയിലും ഇനി ഇ-പാസ്

ചെന്നൈ: ധനുഷ്കോടിയിൽ വാഹനങ്ങൾക്ക് ഇ-പാസ് സംവിധാനം ഏർപ്പെടുത്താൻ ഒരുങ്ങി തമിഴ്‌നാട് തീരമേഖല...

ചിരിപ്പിക്കാൻ മാത്രമല്ല, അൽപ്പം ചിന്തിക്കാനുമുണ്ട്! ആക്ഷേപഹാസ്യ ചിത്രം ‘പരിവാർ’- മൂവി റിവ്യൂ

ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ഉത്സവ് രാജീവ്, ഫഹദ് നന്ദു...

ഒരു പ്രകോപനവും ഇല്ല; റോഡിൽ നിന്നിരുന്ന യുവാവിനെ കിണറ്റിൽ തള്ളിയിട്ടു

കോട്ടയം: ലഹരി തലക്കുപിടിച്ച യുവാവ് മറ്റൊരു യുവാവിനെ കിണറ്റിൽ തള്ളിയിട്ടു. പ്രതി...

മണിയറയിൽ അവസാനിച്ചത് ഒരു വർഷക്കാലത്തെ പ്രണയ ബന്ധം, വധൂവരന്മാർ മരിച്ചനിലയിൽ

അയോധ്യ: വിവാഹ പിറ്റേന്ന് വധൂവരന്മാർ മുറിയിൽ നിന്ന് പുറത്തേക്ക് വരാത്തതിനെ തുടർന്ന്...

Related Articles

Popular Categories

spot_imgspot_img