വയനാട്: ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിന് മാനദണ്ഡങ്ങള്‍ പുറത്തിറക്കി സർക്കാർ. മാനദണ്ഡങ്ങള്‍ വിശദീകരിക്കുന്ന സര്‍ക്കാര്‍ ഉത്തരവാണ് പുറത്തിറക്കിയത്.
സുരക്ഷിതമേഖലയിലുള്ളതും ഭാഗികമായി നശിച്ചതുമായ വീടുകളില്‍ താമസിക്കുന്നവര്‍ക്ക് പുനരധിവാസത്തിന് അര്‍ഹതയില്ലെന്നും സർക്കാർ ഉത്തരവില്‍ പറയുന്നു.
ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടയാള്‍ക്ക് സുരക്ഷിതമായ സ്ഥലത്ത് മറ്റ് വീട് ഉണ്ടെങ്കില്‍ പുനരധിവാസത്തിന് അര്‍ഹതയില്ല.
വീട് നശിച്ചതിനുളള 4 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തിന് മാത്രമേ അര്‍ഹതയുള്ളു,
ദുരന്തമേഖലയിലെ വീട് വാടകയ്ക്ക് നല്‍കിയിരിക്കുകായാണെങ്കില്‍ വാടകക്കാരന് പുതിയ വീടിന് അര്‍ഹതയുണ്ട്.
വാടക വീടുകളില്‍ താമസിച്ചിരുന്നവര്‍ക്ക് പുനരധിവാസ പ്രകാരം വീട് നല്‍കും.
വാടകക്ക് വീട് നല്‍കിയ ആളിന് വേറെ വീടില്ലെങ്കില്‍ അവര്‍ക്കും പുതിയ വീട് അനുവദിക്കും.
ലൈഫ് പദ്ധതി പ്രകാരം നിര്‍മ്മാണത്തിലിരുന്ന വീടുകള്‍ നശിച്ചക്കുകയോ നോ ഗോ സോണിലോ ആണെങ്കില്‍ പുതിയ വീട് നല്‍കും.
ഒരു വീട്ടില്‍ താമസിക്കുന്ന കൂട്ടുകൂടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് അടിസ്ഥാനത്തില്‍ പുതിയ വീട് നല്‍കും.