മുബൈ: ക്രിസ്മസ് -പുതുവത്സര അവധിയ്ക്ക് നാട്ടിലെത്താനുള്ള യാത്രക്കാരുടെ തിരക്കിന് ആശ്വാസവുമായി ഇന്ത്യൻ റെയിൽവേ. ഈ സമയത്തെ തിരക്ക് കണക്കിലെടുത്ത് മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു. മുബൈ എൽടിടിയിൽ നിന്നും കൊച്ചുവേളിയിലേക്കാണ് പ്രത്യേക പ്രതിവാര ട്രെയിൻ പ്രഖ്യാപിച്ചിരിക്കുന്നത്.(Christmas- new year rush; Railways announces special train)
നാട്ടിലെത്താൻ ടിക്കറ്റ് കിട്ടാതെ വലയുന്ന മുബൈയിലെ മലയാളികള്‍ക്ക് സ്പെഷ്യല്‍ ട്രെയിൻ ഏറെ സഹായകരമാകും. കോട്ടയം വഴിയായിരിക്കും ട്രെയിൻ തിരുവനന്തപുരം കൊച്ചുവേളിയിലെത്തുക (തിരുവനന്തപുരം നോര്‍ത്ത് റെയിൽവേ സ്റ്റേഷൻ).
ഡിസംബര്‍ 19,26, ജനുവരി രണ്ട്, ജനുവരി ഒമ്പത് തീയതികളിൽ വൈകിട്ട് നാലിന് ട്രെയിൻ മുബൈ എൽടിടിയിൽ നിന്ന് കൊച്ചുവേളിയിലേക്ക് പുറപ്പെടും. തിരിച്ച് കൊച്ചുവേളിയിൽ നിന്ന് ഡിസംബര്‍ 21,28, ജനുവരി നാല്, ജനുവരി 11 തീയതികളിൽ വൈകിട്ട് 4.20ന് മുബൈ എല്‍ടിടിയിലേക്കും ട്രെയിൻ പുറപ്പെടും.