web analytics

ദേവി ദർശനപുണ്യം; ഇന്ന് ചോറ്റാനിക്കര മകം തൊഴൽ!

ദേവി ദർശനപുണ്യം; ഇന്ന് ചോറ്റാനിക്കര മകം തൊഴൽ!

കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴൽ ഇന്ന് ഭക്തിപൂർവം നടക്കും. ഉച്ചയ്ക്ക് 2 മണിമുതൽ മകം തൊഴൽ ആരംഭിച്ച് രാത്രി 9.30 വരെ ദർശന സൗകര്യം ഉണ്ടായിരിക്കും.

തിങ്കളാഴ്ച പുലർച്ചെ 5.30ന് ഓണക്കുറ്റിചിറയിൽ ആറാട്ടോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുന്നത്. തുടർന്ന് വടക്കേപൂരപ്പറമ്പിൽ പാണ്ടിമേളത്തിന്റെ അകമ്പടിയോടെ മകം എഴുന്നള്ളിപ്പ് നടക്കും.

ക്ഷേത്രാങ്കണത്തിൽ തിരിച്ചെത്തിയ ശേഷം നിത്യച്ചടങ്ങുകളും ശ്രീഭൂതബലിയും പൂർത്തിയാക്കി അലങ്കാരത്തിനായി നട അടയ്ക്കും.

ഉച്ചയ്ക്ക് 1 മണിമുതൽ ചോറ്റാനിക്കര മുരളീധര മാരാരുടെയും സംഘത്തിന്റെയും പാണ്ടിമേളം അരങ്ങേറും. ഉച്ചയ്ക്ക് 2 മണിക്ക് മകം തൊഴലിനായി നട തുറന്നാൽ ഇടവേളയില്ലാതെ രാത്രി 9.30 വരെ ഭക്തർക്ക് ദർശനം നടത്താം.

ഭക്തജനങ്ങളുടെ സൗകര്യാർത്ഥം ക്ഷേത്രത്തിനകത്തും പുറത്തും പ്രത്യേക ബാരിക്കേഡുകളും താത്കാലിക പന്തലുകളും ഒരുക്കിയിട്ടുണ്ട്.

വില്വമംഗലം സ്വാമിയാർക്ക് മകം നാളിൽ ദേവി സർവാഭരണവിഭൂഷിതയായി ദർശനം നൽകിയതെന്ന ഐതിഹ്യവുമായി ബന്ധപ്പെട്ടാണ് മകം തൊഴലിന്റെ ആചരണം.

ഈ ദിവസം ദേവിക്ക് വരദാഭയ മുദ്രകളോടുകൂടിയ പ്രത്യേക തങ്കഗോളക ചാർത്തും. സ്വർണക്കിരീടം, വിശേഷാൽ സ്വർണാഭരണങ്ങൾ, പട്ടുടയാടകൾ, പുഷ്പാലങ്കാരങ്ങൾ എന്നിവയോടെ ദേവിയെ അലങ്കരിക്കും. ശ്രീകോവിലിൽ നെയ്‌ത്തിരി ദീപങ്ങൾ തെളിയും.

മകം നാളിൽ ലക്ഷക്കണക്കിന് ഭക്തരാണ് ദർശനത്തിനായി എത്താറുള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ക്യൂ ക്രമീകരിച്ചിട്ടുണ്ട്. കനത്ത സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ അഞ്ച് ഡിവൈഎസ്പിമാർ ഉൾപ്പെടെ ഏകദേശം 800 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. മകം ദർശനത്തിന് ശേഷം മേളത്തോടുകൂടി മകം വിളക്കിനെഴുന്നള്ളിപ്പും നടക്കും.

English Summary

The famous Makam Thozhal ritual at Chottanikkara Devi Temple will be held today from 2 pm to 9:30 pm. Ceremonies begin early morning with Aarattu, followed by a grand procession and Pandimelam. The goddess will be adorned with special golden ornaments and decorations as per legend associated with Vilwamangalam Swamiyar. Lakhs of devotees are expected, and elaborate security arrangements have been made with around 800 police personnel deployed.

chottanikkara-makam-thozhal-2026

Chottanikkara Temple, Makam Thozhal, Kerala Temple Festival, Devotional News, Temple Security, Pandimelam

spot_imgspot_img
spot_imgspot_img

Latest news

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ കോഴിക്കോട്: Shigella...

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

Other news

ഇന്ധന പ്രതിസന്ധി കടുക്കുന്നു;വിമാന ടിക്കറ്റ് നിരക്ക് കൂടാൻ സാധ്യതസർക്കാരിനെതിരെ എയർലൈൻ കമ്പനികൾ

ഇന്ധന പ്രതിസന്ധി കടുക്കുന്നു;വിമാന ടിക്കറ്റ് നിരക്ക് കൂടാൻ സാധ്യതസർക്കാരിനെതിരെ എയർലൈൻ കമ്പനികൾ ന്യൂഡൽഹി: രാജ്യത്ത്...

‘ഇറാൻ മരിച്ചു കഴിഞ്ഞു, ഇനി ശത്രു ഡെമോക്രാറ്റുകൾ മാത്രം!’ ലോകത്തെ ഞെട്ടിച്ച് ട്രംപിന്റെ പ്രഖ്യാപനം; യുദ്ധക്കളമായി പേർഷ്യൻ കടലിടുക്ക്

വാഷിങ്ടൻ: പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഇറാനെതിരെ അന്തിമ പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ്...

കണ്ണീരോടെ കണ്ണൻ സാഗർ: “ഹൃദയത്തിൽ ബ്ലോക്ക്, അടിയന്തര ശസ്ത്രക്രിയ വേണം”; സഹായം അഭ്യർത്ഥിച്ച് പ്രിയ താരം

മലയാളികളെ പൊട്ടിച്ചിരിപ്പിച്ച മിമിക്രി വേദികളിലെയും മിനിസ്‌ക്രീനിലെയും പ്രിയതാരം കണ്ണൻ സാഗർ ഇപ്പോൾ...

ഇൻഫ്ലുവൻസർമാരിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടുന്നു; പ്രശസ്തിക്കപ്പുറം….

ഇൻഫ്ലുവൻസർമാരിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടുന്നു; പ്രശസ്തിക്കപ്പുറം…. സോഷ്യൽ മീഡിയയിൽ പ്രശസ്തി നേടുന്ന ഇൻഫ്ലുവൻസർമാർക്ക്...

യുഎസിലെ മലയാളി ജഡ്ജി കെ.പി ജോർജ് കുറ്റക്കാരൻ; കോടതിയിൽ നിന്ന് വിലങ്ങിട്ട് പുറത്തേക്ക്

യുഎസിലെ മലയാളി ജഡ്ജി കെ.പി ജോർജ് കുറ്റക്കാരൻ; കോടതിയിൽ നിന്ന് വിലങ്ങിട്ട്...

റെക്കോർഡ് ചരിത്രമെഴുതി നരേന്ദ്ര മോദി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച ജനകീയ നേതാവ്

ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ പുതിയ ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

Related Articles

Popular Categories

spot_imgspot_img