രക്തത്തിൽ കൊളസ്‌ട്രോളിന്റെ അളവ് വർധിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. ഭക്ഷണത്തിൽ കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ കൊളസ്‌ട്രോളിനെ ഒരു പരിധിവരെ നിയന്ത്രിച്ച് നിർത്താൻ സഹായിക്കും. ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട വസ്തുക്കളെും ഒഴിവാക്കേണ്ട വസ്തുക്കളും അറിഞ്ഞിരിക്കാം.Cholesterol can be controlled by dietary adjustments
കഴിക്കാം പയറിനങ്ങൾ
പയറുകളിൽ അടങ്ങിയിരിക്കുന്ന ഫൈബറുകൾ നല്ല കൊളസ്‌ട്രോൾ കൂടുന്നതിനും ചീത്ത കൊളസ്‌ട്രോൾ കുറയു ന്നതിനും സഹായിക്കും. പയറിനങ്ങൾ ഭക്ഷണത്തിൽ കൂടുതലാ ഉൾപ്പെടുത്തുന്നത് കൊളസ്‌ട്രോൾ കുറയുന്നതിന് സഹായിക്കും. പയറുകൾ മുളപ്പിച്ച് കഴിക്കുന്നത് ദഹനം വർധിപ്പിക്കാനും നല്ലതാണ്.
അന്നജം കുറക്കാം ആരോഗ്യം കുറയാതെ തന്നെ.
അന്നജം നമ്മുടെ ആരോഗ്യത്തിന് വേണ്ട ഘടകമാണ് എന്നാൽ ശരീരത്തിൽ അന്നജം അധികമാകുന്നത് കൊളസ്‌ട്രോൾ കൂടാൻ കാരണമാകും. അരി ഭക്ഷണത്തിൽ വലിയ തോതിൽ അന്നജം അടങ്ങിയിട്ടുണ്ട്.
വെളുത്ത അരിയുടെ ചോറിന് പകരം തവിടുള്ള അരിയുടെ ചോറ് കുറഞ്ഞ അളവിൽ കഴിക്കാം. ചക്ക പോലുള്ള നാടൻ വിഭവങ്ങളും കഴിക്കാം. മധുരം കൂടിയ പഴങ്ങൾ , കിഴങ്ങുകൾ , പഞ്ചസാര തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കണം.
എണ്ണിയിൽ വറുത്ത് കഴിക്കുന്ന ഭക്ഷ്യ വസ്തുക്കൾ ഒഴിവാക്കണം. എണ്ണയുടെ ഉപയോഗവും കുറയ്ക്കണം. ആടിന്റെ കരളും ഇറച്ചിയും, പോത്തിറച്ചി തുടങ്ങി കൊഴുപ്പ് കൂടി ഭക്ഷണങ്ങളും ഒഴിവാക്കണം.
നട്‌സ് കഴിക്കാം.
നട്‌സ് കൊളസ്‌ട്രോളിന്റെ അളവ് വർധിപ്പിക്കുമെന്ന് കരുതാറുണ്ട്. എന്നാൽ നട്‌സ് നല്ല കൊളസ്‌ട്രോൾ കൂട്ടുന്നതിനും ചീത്ത കൊളസ്‌ട്രോൾ കുറക്കുന്നതിനും സഹായിക്കും. കുടലിലെ കൊളസ്‌ട്രോൾ ആഗിരണം തടസടുത്തുന്ന ഫൈറ്റോ സ്‌റ്റൈറോൾ നട്‌സിൽ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാൽ അധികമായി നട്സ് കഴിക്കരുത് 5-10 എണ്ണം വരെയാകാം. പിസ്ത, ബദാം, വാൽനട്‌സ്, അണ്ടിപ്പരിപ്പ് , തുടങ്ങിവ കഴിക്കാം.
പഴങ്ങളും കൊളസ്‌ട്രോളും.
പഴങ്ങളിൽ തക്കാളി , ആപ്പിൾ, തുടങ്ങിയവ കൊളസ്‌ട്രോൾ ഇല്ലാത്തവയാണ്. ജ്യൂസ് അടിക്കുന്നതിന് പകരം പഴങ്ങളായിത്തന്നെ കഴിക്കുന്നതാണ് ഉചിതം. മുന്തിരിയിലെ റെസ്പാട്രോൾ രക്തം കട്ടപിടിക്കുന്നത് തടുക്കും ചീത്ത കൊളസ്‌ട്രോൾ കുറക്കുകയും ചെയ്യും.
അവക്കാഡോ പഴങ്ങളിൽ ഒമേഗ-3 യുടെ അളവ് വലി തോതിലുണ്ട്. തണ്ണിമത്തനിലെ ലൈക്കോപ്പീൻ കൊളസ്‌ട്രോൾ കുറക്കാൻ സഹായിക്കും. ഇലക്കറികളും സാലഡുകളും ഗുണം ചെയും . ഒമേഗ-3യുടെ ഉറവിടമായ മത്സങ്ങൾ കഴിക്കുന്നത് നല്ലതാണ് . എന്നാൽ എണ്ണയിൽ വറുത്ത് കഴിക്കുന്നത് ഗുണം നഷ്പ്പെടുത്തും.