മോട്ടോർ സൈക്കിളിൽ സീറ്റ് ബൈൽറ്റ്, പുതിയ ആശയത്തിന് പേറ്റന്റ് നേടാനുള്ള ശ്രമത്തിലാണ് ചൈനീസ് വാഹന നിർമാതാക്ക സിഎഫ്മോട്ടോ.Chinese automaker CFmoto is seeking a patent for a new concept of a seat built into a motorcycle.
അപകടം ഉണ്ടാകുന്ന സാഹചര്യങ്ങളിൽ റൈഡറെ പിടിച്ചുനിർത്തുന്ന തരത്തിലാണ് സീറ്റ് ബെൽറ്റ് വിഭാവനം ചെയ്തിരിക്കുന്നത്. മൂന്ന് ഡിസൈനുകൾ കമ്പനി പേറ്റന്റിനായി സമർപ്പിച്ചിട്ടുണ്ട്. ബ്രേക്കിംഗ് സിറ്റവും ഫ്രണ്ട് ഫേയ്സിംഗ് റഡാറുമായി സംയോജിപ്പിച്ചാണ് സീറ്റ് ബെൽറ്റിന്റെ പ്രവർത്തനം.
ഇതിന് മുമ്പ് ബിഎംഡബ്ല്യൂ സി1 സ്കൂട്ടറാണ് സീറ്റ് ബെൽറ്റുമായി പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഈ സ്കൂട്ടറിന് മേൽക്കൂരയും അടച്ച റൈഡർ കമ്പാർട്ട്മെന്റും ഉണ്ടായിരുന്നു. ഇരുചക്ര വാഹനങ്ങളുടെ നിലവിലെ സാങ്കേതിക വിദ്യായിൽ കാര്യമായ മാറ്റം വരുത്തിയാലേ ബൈൽറ്റ് ഉൾപ്പെടുത്താൻ കമ്പനിക്ക് കഴിയൂ.
സിഎഫ് മോട്ടോയുടെ സീറ്റ് ബെൽറ്റിനെതിരെ വിമർശനവും ഉയരുന്നുണ്ട്. സുരക്ഷാ ഉറപ്പാക്കുന്നതിന് പകരം ഇത് സുരക്ഷ അപകടത്തിൽപ്പെടുത്തുമെന്നാണ് ഓട്ടോ ലോകത്തെ പ്രമുഖ മാഗസിൻ വിശേഷിപ്പിച്ചത്. അപകടമുണ്ടായാൽ ബൈക്കിൽ നിന്ന് പരമാവധി അകന്നു നിൽക്കുകയാണ് ഡ്രൈവർക്ക് നല്ലത്.
സീറ്റ് ബെൽറ്റ് ഇട്ടാൽ റൈഡർ ബൈക്കിൽ കുടുങ്ങിപ്പോകും. അത്തരമൊരു സാഹചര്യത്തിൽ, ബൈക്ക് ഓടിക്കുന്നയാൾ ബൈക്കിനടിയിൽപ്പെട്ടേക്കാമെന്നും അവർ വിലയിരുത്തുന്നു.