കൈക്കുമ്പിളിൽ ഒരിത്തിരി ചന്ദ്രൻ! സാംപിളുകൾ പേടകത്തിലാക്കി ചാങ്ഇ-6 തിരിച്ചെത്തി; ശേഖരിക്കപ്പെട്ട പാറപ്പൊടിക്ക് 200 കോടിയിലേറെ വർഷം പഴക്കം

ബെയ്ജിങ്: ചന്ദ്രനിൽ നിന്ന് കുഴിച്ചെടുത്ത പാറയുടെയും മണ്ണിന്റെയും സാമ്പിളുമായി ചൈനയുടെ ചാങ്ഇ-6 പേടകം തിരിച്ചെത്തി. ഇന്റർ മംഗോളിയൻ മേഖലയിൽ ഇന്ന് ഉച്ചയോടെ വടക്കൻ ചൈനയിൽ പേടകം ഇറങ്ങി.China’s Chang’e-6 probe returns with samples of rock and soil excavated from the moon

50 വർഷം പഴക്കമുള്ള അഗ്‌നിപർവ്വത പാറയും മറ്റ് വസ്തുക്കളും ചന്ദ്രന്റെ ഇരുവശങ്ങളിലുമുള്ള ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുമെന്ന് ചൈനീസ് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു.

യുഎസിന്റെയും സോവിയറ്റ് യൂണിയന്റെയും ദൗത്യങ്ങൾ ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെങ്കിലും ബഹിരാകാശ മുഖത്തു നിന്നുള്ള വിദൂര മേഖലകളിൽ നിന്ന് മണ്ണിന്റെ സാമ്പിളുകൾ ആദ്യമായി എത്തിച്ചത് ചൈനയാണ്.

മേയ് മൂന്നിന് വിക്ഷേപിച്ച ചാങ്ഇ6 ജൂൺ രണ്ടിന് പുലർച്ചെയോടെ (ബെയ്ജിങ് സമയം)യാണ് ചന്ദ്രനിലെത്തിയത്. അന്നു മുതൽ ചന്ദ്രനിലെ മണ്ണും ചന്ദ്രോപരിതലത്തിലെ പാറപ്പൊടിയും ശേഖരിക്കുന്ന തിരക്കിലായിരുന്നു ചാങ്ഇ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ഐറ്റ്‌കെനിൽ നിന്നും ചാങ്ഇ6 ശേഖരിച്ച സാമ്പിളുകൾ ചന്ദ്രനെ കുറിച്ചുള്ള പുതിയ അറിവുകൾ പകർന്ന് നൽകുമെന്നാണ് ശാസ്ത്രലോകത്തെ വിദഗ്ധരുടെ പ്രതീക്ഷ.

ഇതാദ്യമായാണ് ചന്ദ്രനിലെ ലൂണാർ ഓർബിറ്റിൽ നിന്നുള്ള സാംപിളുകൾ ശേഖരിക്കാനാകുന്നത്. മേയ് മൂന്നിന് വിക്ഷേപിക്കപ്പെട്ട ചാങ്ഇ-6 ജൂൺ രണ്ടിന് പുലർച്ചെയോടെ (ബെയ്ജിങ് സമയം)യാണ് ചന്ദ്രനിലെത്തിയത്. അന്നു മുതൽ ചന്ദ്രനിലെ മണ്ണും ചന്ദ്രോപരിതലത്തിലെ പാറപ്പൊടിയും ശേഖരിക്കുന്ന തിരക്കിലായിരുന്നു ചാങ്ഇ.

ശേഖരിക്കപ്പെട്ട പാറപ്പൊടിക്ക് 200 കോടിയിലേറെ വർഷം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. ചാങ്ഇ-6 ശേഖരിച്ച സാംപിളുകൾ ചന്ദ്രനെ കുറിച്ചുള്ള നമ്മുടെ ധാരണകളെ വൻതോതിൽ മാറ്റി മറിക്കാൻ പര്യാപ്തമാണെന്ന് ശാസ്ത്രലോകം പറയുന്നു. ഇതിന് പുറമെ ഭൂമിയുടെ പുരാതന ചരിത്രത്തിലേക്കും മറ്റ് ഗ്രഹങ്ങളുടെ ചരിത്രത്തിലേക്കും വെളിച്ചം വീശാൻ കഴിവുള്ളതാണെന്നും പ്രതീക്ഷിക്കപ്പെടുന്നു.

ചൈനയുടെ ചാന്ദ്രദേവതയാണ് ചാങ്ഇ-6 (Chang’e 6). ചൈന നടത്തിയ 5ചാങ്-ഇ ദൗത്യങ്ങളും വിജയത്തിലെത്തിയിരുന്നു. ചാങ്ഇ 1,2 ചന്ദ്രനെ വലം വയ്ക്കുന്ന ഓർബിറ്ററായിരുന്നു. 2007 ഒക്ടോബർ 24 നും 2010 ഒക്ടോബർ 1നുമായിരുന്നു വിക്ഷേപണം. ചാങ്ഇ 3,4 ൽ ലാൻഡറും യൂടൂ (Yutu) റോവറും ഉൾപ്പെട്ടിരുന്നു. 2013 ഡിസംബർ 14നും 2019 ജനുവരി 3നും ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തി.

ഭൂമിയിൽ ദൃശ്യമല്ലാത്ത ചന്ദ്രന്റെ വിദൂരവശമായ ദക്ഷിണധ്രുവത്തിലെ ആദ്യ സുരക്ഷിത ലാൻഡിങ് ആയിരുന്നു ചാങ്-ഇ 4ന്റേത്. ചന്ദ്രശില കൊണ്ടുവരാനായിരുന്നു ചാങ്-ഇ 5 വിക്ഷേപിച്ചത്. 1731 ഗ്രാം സാംപിളുമായി അത് 2020 ഡിസംബർ 16ന് ഭൂമിയിൽ തിരിച്ചെത്തി. സാംപിളുകളെ വിശദമായി പഠിച്ചതോടെയാണ് ചന്ദ്രനിലെ മണ്ണിലെ ജലാംശത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നത്.

https://news4media.in/it-is-an-offense-under-section-143-of-the-railway-act-to-book-train-tickets-from-ones-own-account-to-non-relatives
spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

പ്രതികരണവുമായി നിമിഷപ്രിയയുടെ ഭർത്താവ്

പ്രതികരണവുമായി നിമിഷപ്രിയയുടെ ഭർത്താവ് പാലക്കാട്: യെമനിലെ മനുഷ്യാവകാശപ്രവർത്തകൻ സാമുവൽ ജെറോമിനെതിരെ ഉയർന്ന് ആരോപണങ്ങൾ...

കിടപ്പുമുറിയിലും കുളിമുറിയിലും സ്പൈ ക്യാമറകൾ

കിടപ്പുമുറിയിലും കുളിമുറിയിലും സ്പൈ ക്യാമറകൾ മുംബൈ: മഹാരാഷ്ട്രയിൽ കല്യാണ സമയത്ത് പറഞ്ഞുറപ്പിച്ച സ്ത്രീധനം...

ദേശീയപാത 66 ന് സമീപം വീണ്ടും മണ്ണിടിച്ചില്‍

കാസര്‍കോട്: ദേശീയപാത 66 ന് സമീപം വീണ്ടും മണ്ണിടിഞ്ഞു. കാസര്‍കോട് ചെറുവത്തൂര്‍...

വി എസിന് വിട; വലിയ ചുടുകാട്ടിൽ അന്ത്യവിശ്രമം

വി എസിന് വിട; വലിയ ചുടുകാട്ടിൽ അന്ത്യവിശ്രമം ആലപ്പുഴ: അന്തരിച്ച മുൻ മുഖ്യമന്ത്രി...

യുവതിയ്ക്ക് മുട്ടൻ മറുപടി കൊടുത്ത് സുപ്രിംകോടതി

യുവതിയ്ക്ക് മുട്ടൻ മറുപടി കൊടുത്ത് സുപ്രിംകോടതി ന്യൂഡൽഹി: ജീവനാംശമായി 12 കോടി രൂപയും...

ജെസ്മി, ലൂസി കളപ്പുര ഇപ്പോഴിതാ മരിയ റോസയും

ജെസ്മി, ലൂസി കളപ്പുര ഇപ്പോഴിതാ മരിയ റോസയും കൊച്ചി: തിരുവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീമാരുടെ...

Related Articles

Popular Categories

spot_imgspot_img