തിരുവനന്തപുരം: പെരുമഴയിൽ സംഘടിപ്പിച്ച ശിശുദിന റാലിക്കെതിരെ പ്രതിഷേധവുമായി രക്ഷിതാക്കൾ. നെയ്യാറ്റിൻകരയിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെയായിരുന്നു 1500 ഓളം കുട്ടികളെ പങ്കെടുപ്പിച്ച് ശിശുദിന റാലി നടന്നത്.(Children’s Day Rally in Heavy Rain at neyyatinkara)
നഗരസഭയും നെയ്യാറ്റിൻകര വിദ്യാഭ്യാസ ഉപജില്ലയും സംയുക്തമായിട്ടാണ് റാലി സംഘടിപ്പിച്ചിരുന്നത്. എന്നാൽ മഴ കനത്തിട്ടും റാലി നിർത്തി വയ്ക്കാൻ അധികൃതർ തയ്യാറായില്ലെന്നാണ് ആരോപണം.വൈകീട്ട് മൂന്നുമണിക്കായിരുന്നു പരിപാടി നടന്നത്. രാവിലെ റാലി നടത്താമെന്ന് രക്ഷകർത്താക്കൾ ആവശ്യപ്പെട്ടെങ്കിലും സംഘാടകർ വിസമ്മതിച്ചു എന്നാണ് രക്ഷിതാക്കൾ പറയുന്നത്.
പാകിസ്താൻ സ്പിന്നര്‍ സഖ്‌ലൈന്‍ മുഷ്താഖിൻ്റെ ശിഷ്യൻ; ഏഷ്യാ കപ്പ് അണ്ടർ-19 ഇന്ത്യൻ ടീമിൽ ഇടംനേടി മലയാളി താരം മുഹമ്മദ് ഇനാൻ









