web analytics

സംസാര ശേഷിയില്ലാത്ത കുട്ടിക്ക് തിളച്ച പാൽ നൽകി ഗുരുതരമായി പൊളളലേറ്റ സംഭവം; അങ്കണവാടി ഹെൽപ്പർക്കെതിരെ കേസ്

കണ്ണൂർ: അങ്കണവാടിയിൽ നിന്ന് ഭിന്നശേഷിക്കാരനായ അഞ്ചു വയസ്സുകാരന് തിളച്ച പാൽ നൽകിയതിനെ തുടർന്ന് പൊളളലേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു. കണ്ണൂർ പിണറായി കോളോട് അങ്കണവാടിയിലെ ജീവനക്കാരി വി ഷീബയ്ക്കെതിരെയാണ് കേസെടുത്തത്. സംസാര ശേഷിയില്ലാത്ത കുട്ടിയ്ക്ക് പൊളളലേറ്റിട്ടും ആശുപത്രിയിലെത്തിക്കാൻ അങ്കണവാടി ജീവനക്കാർ തയ്യാറായില്ലെന്ന് കുട്ടിയുടെ അച്ഛൻ ആരോപിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. കുട്ടിയെ അങ്കണവാടിയിലാക്കിയ ശേഷം ഒരു മണിക്കൂർ കഴിഞ്ഞാണ്, വീട്ടിലേക്ക് വിളി വന്നതെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു. താടിയിലെ തോൽ പൊളിയുന്നു എന്നാണ് വിളിച്ചപ്പോൾ പറഞ്ഞത്. ഉടൻ തന്നെ ചെന്ന് നോക്കിയപ്പോള്‍ മകന്‍റെ കീഴ്ത്താടിയും ചുണ്ടും നാവുമെല്ലാം പൊള്ളലേറ്റ നിലയിലായിരുന്നു. കുട്ടിക്ക് എന്താ കൊടുത്തതെന്ന് ചോദിച്ചപ്പോള്‍ പാൽ കൊടുത്തിരുന്നുവെന്ന് പറഞ്ഞു.

വായിലും മുഖത്തും ഗുരുതര പൊള്ളലേറ്റ കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 337, 127 വകുപ്പുകള്‍ പ്രകാരമാണ് അങ്കണവാടി ജീവനക്കാരി വി ഷീബക്കെതിരെ കേസെടുത്തത്. സംഭവത്തിൽ ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു.

 

Read Also: ഇനി കൂളായി കോഫി കുടിച്ച് നടക്കാം; കേരളത്തിലെ ഏറ്റവും വലിയ ആകാശപ്പാത ഇവിടെ; തുറക്കുന്നത് ജൂണിൽ

Read Also: ക്ഷേത്രത്തിലെ വഴിപാട് പണം സ്വീകരിക്കാൻ സ്വന്തം ഗൂഗിൾപേ, കൈക്കലാക്കിയത് ലക്ഷകണക്കിന് രൂപ; ദേവസ്വം ബോർഡ് ജീവനക്കാരന് സസ്പെൻഷൻ

Read Also: വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി കോൺഗ്രസ്; ഡിസിസി പ്രസിഡന്റുമാരെ മാറ്റും

 

spot_imgspot_img
spot_imgspot_img

Latest news

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ വിശദ പരിശോധനക്ക് സിപിഎം

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ...

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല നടൻ...

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

Other news

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ വിശദ പരിശോധനക്ക് സിപിഎം

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ...

ഈ വർഷം സെലിബ്രിറ്റികൾ ആഘോഷമാക്കി മാറ്റിയ, സഞ്ചാരികളുടെ ഹോട്ട്‌സ്പോട്ടുകളായി മാറിയ പത്ത് ഇടങ്ങൾ

ഈ വർഷം സെലിബ്രിറ്റികൾ ആഘോഷമാക്കി മാറ്റിയ, സഞ്ചാരികളുടെ ഹോട്ട്‌സ്പോട്ടുകളായി മാറിയ പത്ത്...

20 രൂപയ്ക്ക് 25 കിലോ അരി, 500 നല്‍കിയാല്‍ 12 ഇന കിറ്റ്

20 രൂപയ്ക്ക് 25 കിലോ അരി, 500 നല്‍കിയാല്‍ 12 ഇന...

ഒമാനിൽ നിന്ന് സൗദിയിലെ ‘ഊട്ടി’ അബഹയിലേക്ക് സലാം എയർ സർവീസ്; വിനോദസഞ്ചാര മേഖലയ്ക്ക് പുതുശക്തി

ഒമാനിൽ നിന്ന് സൗദിയിലെ ‘ഊട്ടി’ അബഹയിലേക്ക് സലാം എയർ സർവീസ്; വിനോദസഞ്ചാര...

ഷൈന്‍ ടോം കേസില്‍ പോലീസിന് തിരിച്ചടി, ഫോറൻസിക് റിപ്പോർട്ട് പുറത്ത്

കൊച്ചി: മലയാള സിനിമാ ലോകത്തെ പിടിച്ചുലച്ച ലഹരിമരുന്ന് കേസിൽ നടൻ ഷൈൻ...

മരണം പടിവാതില്‍ക്കൽ: രക്ഷകരായി മൂന്ന് ഡോക്ടർമാർ;നടുറോഡിൽ ബ്ലേഡും സ്ട്രോയും കൊണ്ട് അദ്ഭുത ശസ്ത്രക്രിയ

കൊച്ചി: മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു യുവാവിന് തുണയായത് ദൈവദൂതന്മാരെപ്പോലെ...

Related Articles

Popular Categories

spot_imgspot_img