കൊച്ചി: ആലുവയില്‍ വീണ്ടും പീഡനം. മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. അതിഥി തൊഴിലാളിയുടെ എട്ടുവയസ്സ് പ്രായമുള്ള പെണ്‍കുട്ടിയാണ് ക്രൂരപീഡനത്തിന് ഇരയായത്. കുട്ടിയെ സമീപത്തെ വയലില്‍ നിന്നും കണ്ടെത്തി. പുലര്‍ച്ചെ മൂന്ന് മണിയോടെ ചോരയൊലിച്ച നിലയില്‍ നാട്ടുകാരാണ് കുഞ്ഞിനെ ആദ്യം കണ്ടത്. കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ആരോഗ്യ നില തൃപ്തികരമാണ്.
പുലര്‍ച്ചെ രണ്ട് മണിയോടെ കുട്ടിയുടെ കരച്ചില്‍ കേട്ടെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഒരാള്‍ കുട്ടിയുമായി പോകുന്നത് കണ്ടു തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. ജനലിലൂടെ നോക്കിയപ്പോള്‍ ചോരയൊലിപ്പിച്ച നിലയിലായിരുന്നു പെണ്‍കുട്ടിയെന്ന് ദൃക്‌സാക്ഷി പറഞ്ഞു. തുടര്‍ന്ന് വീട്ടുകാരേയും പൊലീസിനേയും വിവരമറിയിക്കുകയായിരുന്നു.
നാട്ടുകാരും പ്രദേശവാസികളും പൊലീസും കുട്ടിയെ അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെ അക്രമി കുട്ടിയെ അവിടെ ഉപേക്ഷിച്ചുപോവുകയായിരുന്നു. അതിഥി സംസ്ഥാനതൊഴിലാളി തന്നെയാണ് കുട്ടിയെ തട്ടികൊണ്ടുപോയതെന്നായിരുന്നു ആദ്യം ലഭിച്ച വിവരമെങ്കിലും പ്രതി മലയാളിയെന്ന് ഒടുവില്‍ കണ്ടെത്തി. കേസിലെ പ്രതി ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്നും ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കുട്ടിയുടെ കൈയില്‍ പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോകുന്നതും ഇടയ്ക്ക് മുഖത്തടിക്കുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രതിയെ തിരിച്ചറിഞ്ഞെന്നും ആലുവ റൂറല്‍ എസ്പി പറഞ്ഞു.
ആലുവയില്‍ ബീഹാര്‍ സ്വദേശി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുകൊന്ന ആറുവയസുകാരിയുടെ വിയോഗം കേരളക്കര മറന്നുതുടങ്ങു തുടങ്ങുന്നതിന് മുമ്പാണ് വീണ്ടും മറ്റൊരു കുരുന്നിന് പീഡനം നേരിട്ടത്.
പുതുപ്പള്ളിയിലെ ഭൂരിപക്ഷത്തെച്ചൊല്ലി തര്‍ക്കം: ഒരാള്‍ക്ക് വെട്ടേറ്റു