സമോസ , സമോസ , നല്ല ഇറച്ചി സമോസ

1. മൈദ – രണ്ടു കപ്പ്

ഉപ്പ്, വെള്ളം – പാകത്തിന്

2. വനസ്പതി – ആറു ചെറിയ സ്പൂൺ

3. എണ്ണ – കാൽ കപ്പ്

4. വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

5. ഇഞ്ചി പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

പച്ചമുളക് പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

6. സവാള പൊടിയായി അരിഞ്ഞത് – ഒരു കപ്പ്

7. ഇറച്ചി മിൻസ് ചെയ്തത് – അരക്കിലോ

8. വിനാഗിരി – രണ്ടു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

9. ഏലയ്ക്ക – ആറ്

ഗ്രാമ്പൂ – എട്ട്

കറുവാപ്പട്ട – രണ്ടു കഷണം

ജാതിക്ക – ഒന്നിന്റെ കാൽ ഭാഗം

10. കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

11. മല്ലിയില പൊടിയായി അരിഞ്ഞത്, പുതിനയില പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ വീതം

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു ചപ്പാത്തിമാവിന്റെ പാകത്തിൽ കുഴച്ചു വയ്ക്കുക.

∙ ഇതു നെല്ലിക്കാ വലുപ്പത്തിൽ ഉരുളകളാക്കി കനം കുറച്ചു പരത്തണം.

∙ ഒരു ചപ്പാത്തിയുടെ മുകളിൽ വനസ്പതി ഉരുക്കിയതു പുരട്ടിയ ശേഷം മറ്റൊരു ചപ്പാത്തി വച്ച് അധികം ബലം കൊടുക്കാതെ ഇരുവശവും പരത്തണം. ഇത് ചൂടായ ദോശക്കല്ലിൽ ഇട്ട് ഇരുവശവും വാട്ടിയെടുക്കണം.

∙ ഇതു രണ്ടായി അടർത്തിയ ശേഷം ഓരോ ചപ്പാത്തിയും നാലായി മുറിക്കണം.

∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി വെളുത്തുള്ളി മൂപ്പിക്കുക. ഇതിലേക്ക് ഇഞ്ചിയും പച്ചമുളകും ചേർത്തു വഴറ്റുക.

∙ സവാള ചേർത്തു വഴറ്റിയ ശേഷം ഇറച്ചി ചേർത്തു കട്ട കെട്ടാതെ ഇളക്കണം. ഇതിൽ വിനാഗിരിയും ഉപ്പും ചേർത്ത് ഒൻപതാമത്തെ ചേരുവ പൊടിച്ചതും കുരുമുളകുപൊടിയും ചേർത്തിളക്കുക.

∙ വെള്ളം ചേർക്കാതെ ചെറുതീയിൽ വേവിച്ചു കട്ട കെട്ടാതെ ഉടച്ചു വയ്ക്കുക. അടുപ്പിൽ നിന്നു വാങ്ങി, മല്ലിയിലയും പുതിനയിലയും ചേർത്തു യോജിപ്പിക്കണം. ഇതാണ് ഫില്ലിങ്.

∙ രണ്ടു ചെറിയ സ്പൂൺ മൈദ അൽപം ചൂടുവെള്ളം ചേർത്തു കുറുകെ ഇളക്കുക. നാലായി മുറിച്ച ചപ്പാത്തിയുടെ ഒരു വശത്ത് അൽപം മൈദ കുഴച്ചതു പുരട്ടി കുമ്പിളാക്കി തയാറാക്കിയ ഫില്ലിങ് ഉള്ളിൽ നിറയ്ക്കുക.

∙ അൽപം മൈദ കുഴച്ചതു കൊണ്ട് ഒട്ടിച്ച് ചൂടായ എണ്ണയിൽ വറുത്തു കോരാം.

Read More :ചേമ്പില്ലാ ചേമ്പപ്പം

spot_imgspot_img
spot_imgspot_img

Latest news

ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ പിടിയിൽ

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എംഎസ് സൊല്യൂഷന്‍സിലെ രണ്ട്...

പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; ഹോട്ടൽ ഉടമ പിടിയിൽ

യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും കോഴിക്കോട്: പീഡന ശ്രമത്തിനിടെ ജീവനക്കാരിയായ യുവതി കെട്ടിടത്തിൽ...

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘത്തെ പോലീസ് മർദ്ദിച്ചു; തലതല്ലി പൊട്ടിച്ചെന്ന് പരാതി; മർദ്ദനമേറ്റത് കോട്ടയം സ്വദേശികൾക്ക്

പത്തനംതിട്ട: ദമ്പതികൾ അടക്കമുള്ള സംഘത്തെ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതി. വിവാഹ ചടങ്ങിൽ...

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരിക്ക്

വൈകുന്നേരം 7.40 നാണ് സംഭവം നടന്നത് കൊല്ലം: ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന്...

Other news

പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; ഹോട്ടൽ ഉടമ പിടിയിൽ

യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും കോഴിക്കോട്: പീഡന ശ്രമത്തിനിടെ ജീവനക്കാരിയായ യുവതി കെട്ടിടത്തിൽ...

അമ്മായിയമ്മയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി മരുമകൻ; ഇരുവരും മരിച്ചു; സംഭവം കോട്ടയത്ത്

കോട്ടയം: അമ്മായിയമ്മയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി മരുമകൻ. പാലയിലാണ് കുടുംബപ്രശ്‌നങ്ങളെ തുടർന്ന്...

സ്റ്റോക്ക് ഓൺ ട്രെന്റിൽ മലയാളിയുടെ കടയിൽ രണ്ടാം മോഷണം; കവർന്നത് 25000 പൗണ്ട് വിലമതിക്കുന്ന സാധനങ്ങൾ

സ്റ്റോക്ക് ഓൺ ട്രെന്റിൽ മലയാളിയുടെ കടയിൽ വൻ മോഷണം. ഒരു മാസത്തിനിടെ...

സർവത്ര കൈക്കൂലി; കഴിഞ്ഞ വർഷം വിജിലൻസ് എടുത്തത് 1259 കേസുകൾ; കൂടുതൽ കൈക്കൂലിക്കാർ ഈ വകുപ്പിൽ

തൃശൂർ: കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരിൽ വിജിലൻസിന്റെ പിടിയിലാകുന്നവരുടെ എണ്ണത്തിൽ വർധന....

സ്വീഡനിലെ സ്കൂളിൽ ഉണ്ടായ വെടിവയ്പ്പ്; അക്രമി അടക്കം 10 പേർ കൊല്ലപ്പെട്ടു

ഓറെബ്രോ: സ്വീഡനിലെ സ്കൂളിൽ ഉണ്ടായ വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു. ഓറെബ്രോ...

Related Articles

Popular Categories

spot_imgspot_img