‘കേരള സ്റ്റോറി ആര്‍എസ്എസിന്റെ കൃത്യമായ അജണ്ട’; മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും വേട്ടയാടാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി

കൊല്ലം: കേരള സ്റ്റോറിയിലൂടെ ഒരു നാടിനെ മുഴുവൻ അപകീർത്തിപ്പെടുത്താൻ ഉള്ള ശ്രമമാണ് ബിജെപിക്കുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസിന് കൃത്യമായ അജണ്ട ഉണ്ട്. ഹിറ്റ്ലറിൻറെ ആശയമാണ് ആർഎസ്എസിനുള്ളത്. ജർമ്മനിയിൽ ജൂതർ ആണെങ്കിൽ ഇവിടെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആണ്. അവരെ വേട്ടയാടാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. ന്യൂനപക്ഷവും കമ്മ്യൂണിസ്റ്റുകാരും ആണ് ആർഎസ്എസിന്റെ ശത്രുക്കളെന്നും മുഖ്യമന്ത്രി ആരോപിച്ചു.

സംസ്ഥാനത്തുടനീളം എൽഡിഎഫിന് അനുകൂല പ്രതികരണങ്ങളാണ് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ താൽപര്യം സംരക്ഷിക്കാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. കേരളത്തിന്റെ താൽപര്യത്തിന് വിരുദ്ധമായ സമീപനമാണ് ബിജെപിയും കോൺഗ്രസും ചെയ്യുന്നത്. അത് ജനങ്ങൾ മനസ്സിലാക്കുമെന്നും ഇത്തവണ മുഴുവൻ സീറ്റുകളിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു ഭാഗത്ത് കോൺഗ്രസ് നമ്മെ ചതിക്കുമ്പോൾ മറുഭാഗത്ത് ബിജെപി കേരളത്തോട് പക വീട്ടുന്നു. ഉത്സവകാലത്ത് പെൻഷൻ കൊടുക്കുന്ന രീതിയായിരുന്നു യുഡിഎഫിന്റെ കാലത്ത് ഉണ്ടായിരുന്നത്. എന്നാൽ എൽഡിഎഫ് സർക്കാർ എല്ലാ മാസവും പെൻഷൻ നൽകുന്നു. അപൂർവമായിട്ടാണ് രണ്ട് മാസത്തിലൊരിക്കൽ പെൻഷൻ നൽകുന്നത്. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നിയന്ത്രങ്ങളാണ് പെൻഷൻ പ്രതിസന്ധിക്ക് കാരണമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകി.

സിഎഎ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ നടത്തിയ പ്രസ്താവനയെ മുഖ്യമന്ത്രി വിമര്‍ശിച്ചു. പൗരത്വ നിയമ ഭേദഗതി ഉയർത്തുന്ന പ്രശ്നങ്ങളെ ഉയർത്തി കാട്ടാതെ ന്യൂനപക്ഷങ്ങൾക്കൊപ്പം തങ്ങളുണ്ടെന്ന ധാരണ സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി.

 

Read Also: 09.04.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

spot_imgspot_img
spot_imgspot_img

Latest news

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

Other news

നഴ്സിങ് വിദ്യാര്‍ഥിനി അമ്മ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍

മലപ്പുറം: മലപ്പുറംചങ്ങരംകുളത്ത് നഴ്സിങ് വിദ്യാര്‍ഥിനിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലപ്പെട്ടി...

കിണർ വൃത്തിയാക്കാനിറങ്ങിയയാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിനുള്ളിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

കിണർ വൃത്തിയാക്കാനിറങ്ങിയയാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിനുള്ളിൽ കുടുങ്ങി. ഫയർ ഫോഴ്സ് എത്തി...

അ​തീ​വ സു​ര​ക്ഷാ പ്രാ​ധാ​ന്യ​മു​ള്ള ഡ്യൂ​ട്ടി​ക്കി​ടെ കു​ശ​ലാ​ന്വേ​ഷ​ണം; ര​ണ്ട് വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ക​ള്‍​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി

കൊ​ച്ചി: അ​തീ​വ സു​ര​ക്ഷാ പ്രാ​ധാ​ന്യ​മു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ ഡ്യൂ​ട്ടി​ക്കി​ടെ കു​ശ​ലാ​ന്വേ​ഷ​ണം. ര​ണ്ട്...

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡൻറ്റ് ഡോക്ടർ എലിവിഷം ഉള്ളിൽച്ചെന്ന് മരിച്ചനിലയിൽ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡൻറ്റ് എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്തു....

യുകെയിൽ വീടുകളുടെ വില കുതിച്ചുയരുന്നു ! വില ജനുവരിയിൽ എത്തിയത് റെക്കോർഡ് വർദ്ധനവിൽ; സ്വന്തം ഭവനം എന്നത് സ്വപ്നം മാത്രമാകുമോ ?

` യുകെയിലെ വീടുകളുടെ വില ജനുവരിയിൽ പ്രതീക്ഷിച്ചതിലും കൂടുതൽ ഉയർന്നതായി മോർട്ട്ഗേജ് ബാങ്കായ...

Related Articles

Popular Categories

spot_imgspot_img