കേന്ദ്ര നടപടി ഫെഡറൽ തത്വങ്ങൾക്ക് എതിര്; വീണ ജോർജിന്റെ കുവൈത്ത് യാത്ര നിഷേധിച്ച സംഭവത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കുവൈത്തിൽ തീപിടുത്തമുണ്ടായ സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് യാത്രാനുമതി നിഷേധിച്ച കേന്ദ്ര നിലപാടിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊളിറ്റിക്കൽ ക്ലിയറൻസ് നൽകാത്തത് ദൗർഭാഗ്യകരമാണെന്ന് പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തെ കേന്ദ്ര വിദേശകാര്യമന്ത്രാലയം അവഗണിച്ചെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.(chief minister letter to prime minister about travel permit of veena george)

ഈ ഒരു ദുരന്ത സാഹചര്യത്തിൽ വിവാദത്തിനില്ലെന്നും സംസ്ഥാന സർക്കാരിന്‍റെ കൂട്ടായ തീരുമാനമാണ് അവഗണിക്കപ്പെട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര- സംസ്ഥാന ഫെഡറൽ തത്വങ്ങൾക്ക് എതിരാണ് നടപടിയെന്നും പിണറായി വിജയൻ കത്തിൽ പറഞ്ഞു. ഭാവിയിൽ ഇത്തരം നടപടികൾ ഉണ്ടാകാതിരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിനോട് നിർദ്ദേശിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് തീപിടിത്തത്തിൽ ജീവൻ നഷ്ടമായവർക്ക് നിയമസഭ അനുശോചനം രേഖപ്പെടുത്തി. 24 മലയാളികൾ ഉൾപ്പെടെ 49 പേരാണ് ദുരന്തത്തിൽ മരിച്ചത്. മന്ത്രി സഭ ചേർന്ന് ആരോഗ്യ മന്ത്രിയെ കുവൈത്തിലേക്ക് അയക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ കേന്ദ്രം പൊളിറ്റിക്കൽ ക്ലിയറൻസ് നൽകിയില്ല. പ്രതിപക്ഷ നേതാവ് ഉൾപ്പടെ ഇതിനെതിരെ പ്രതിഷേധം അറിയിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Read Also: ആമസോണോ അതോ പാമ്പ് സോണോ; ഓർഡർ ചെയ്ത സാധനത്തിന് പകരം കിട്ടിയത് ജീവനുള്ള മൂർഖൻ

Read Also: കെ രാധാകൃഷ്ണന് പകരം ഓ ആർ കേളു മന്ത്രിസഭയിലേക്ക്; ചേലക്കരയില്‍ യു ആര്‍ പ്രദീപിന് സാധ്യത; തീരുമാനം ഉടൻ

Read Also: കേരളത്തിലൂടെ സർവീസ്‌ നടത്തുന്ന ഒരു ട്രെയിനിനും കവചിന്റെ സുരക്ഷയില്ല; കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനം നോക്കുകുത്തിയെന്ന് റിപ്പോർട്ട്

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി

ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി മുംബൈ: ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി യുവതി....

കുവൈത്തിൽ താപനില 52 ഡിഗ്രിയിലേക്ക്

കുവൈത്തിൽ താപനില 52 ഡിഗ്രിയിലേക്ക് കുവൈത്ത് സിറ്റി: രാ​ജ്യ​ത്ത് വരും ദിവസങ്ങളിൽ ക​ന​ത്ത...

മുട്ടക്കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു

മുട്ടക്കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു ചേർത്തല: വയലാറിൽ മുട്ടക്കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു....

ജെഎസ്കെ സിനിമ റിവ്യൂ

ജെഎസ്കെ സിനിമ റിവ്യൂ പ്രവീൺ നാരായണൻ രചനയും സംവിധാനവും നിർവഹിച്ച് സുരേഷ് ഗോപി...

കീഴില്ലത്ത് ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ ബസിലേക്ക് ഇടിച്ചുകയറി; നെടുമ്പാശേരി സ്വദേശിക്ക് ദാരുണാന്ത്യം

കൊച്ചി: കീഴില്ലത്ത് വാഹനാപകടത്തിൽ വയോധികന് ദാരുണാന്ത്യം. നെടുമ്പാശേരി കപ്രശേരി മണപ്പാട്ട്എം കെ...

ശ്രീശാന്തിന്റെ മകളുടെ ചോദ്യം ഹൃദയം തകർത്തു

ശ്രീശാന്തിന്റെ മകളുടെ ചോദ്യം ഹൃദയം തകർത്തു മുംബൈ: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്...

Related Articles

Popular Categories

spot_imgspot_img