web analytics

സ്കൂളിൽ ചിക്കൻ പോക്സ് വ്യാപനം

സ്കൂളിൽ ചിക്കൻ പോക്സ് വ്യാപനം

മലപ്പുറം: മലപ്പുറത്ത് സ്കൂളിൽ ചിക്കൻ പോക്സ് വ്യാപനം. മലപ്പുറം ആതവനാട് ഗവൺമെന്റ് ഹൈസ്കൂളിലെ 57 കുട്ടികൾക്ക് ആണ് രോഗം സ്ഥിരീകരിച്ചത്.

ഇതേ തുടർന്ന് സ്കൂളിലെ എൽപി, യുപി വിഭാഗങ്ങൾ ഒരാഴ്ചത്തേക്ക് അടച്ചു. ഹൈസ്കൂൾ ക്ലാസുകൾ ആരോഗ്യവകുപ്പിന്റെ കർശന നിർദേശങ്ങൾ പാലിച്ചാണ് പ്രവർത്തിക്കുന്നത്.

പനിയോ രോഗ ലക്ഷണങ്ങളോ ഉള്ള കുട്ടികൾ വീട്ടിൽ തന്നെ തുടരണമെന്നും സ്കൂളിലെത്തുന്ന മുഴുവൻ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും മാസ്ക് നിർബന്ധമായും ധരിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

സ്കൂളിലെ ഡെസ്കിൽ നിന്ന് സൂക്ഷ്മ ജീവികളുടെ കടിയേറ്റു

ആലപ്പുഴ: സ്കൂളിലെ ഡെസ്കിൽ നിന്ന് സൂക്ഷ്മ ജീവികളുടെ കടിയേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ ചേർത്തല പട്ടണക്കാട് ഗവ. ഹയർ സെക്കൻ്ററി സ്കൂളിലാണ് സംഭവം.

30 ഓളം വിദ്യാർത്ഥികളെയാണ് തുറവൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്. ക്ലാസ് മുറിയിലെ ഡെസ്കിൽ ഉണ്ടായിരുന്ന ജീവികളാണ് കടിച്ചതെന്ന് വിദ്യാർത്ഥികൾ പറയുന്നു.

ഇതേ തുടർന്ന് പല കുട്ടികൾക്കും, ചൊറിച്ചിലും ശരീരത്ത് തടിപ്പും ഉണ്ടായി.

ഇന്ന് ഉച്ചയോടെയാണ് സംഭവം. ഏഴാം ക്ലാസിലെ വിദ്യാർത്ഥികളെയാണ് അലർജിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ക്ലാസിലെ ഡസ്ക് ദ്രവിച്ചിരിക്കുന്ന നിലയിലാണ്. ഈ ദ്രവിച്ച ഭാ​ഗത്ത് വിദ്യാർത്ഥികൾ പെൻസിൽ കൊണ്ട് കുത്തിയിരുന്നു എന്നാണ് പറയുന്നത്.

ഈ സമയത്ത് അവിടെ നിന്നും ഇറങ്ങി വന്ന സൂഷ്മ ജീവികൾ കടിച്ചാണ് വിദ്യാർത്ഥികൾക്ക് അലർജിയുണ്ടായതെന്നാണ് വിവരം.

Summary: Chickenpox outbreak reported at Athavanad Government High School in Malappuram, with 57 students affected. LP and UP sections have been closed for a week as a precaution.

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

വന്യജീവി ആക്രമണം തടയാൻ വൻ പദ്ധതി: ഇടുക്കി വന്യജീവി സങ്കേതത്തിൽ ട്രഞ്ചും തൂക്കുവേലിയും

വന്യജീവി ആക്രമണം തടയാൻ വൻ പദ്ധതി: ഇടുക്കി വന്യജീവി സങ്കേതത്തിൽ ട്രഞ്ചും...

താപനില പൂജ്യം ഡിഗ്രി സെൽഷ്യസിൽ; തണുത്ത് വിറച്ച് മൂന്നാർ: സഞ്ചാരികളുടെ ഒഴുക്ക്

താപനില പൂജ്യം ഡിഗ്രി സെൽഷ്യസിൽ; തണുത്ത് വിറച്ച് മൂന്നാർ ഇടുക്കി: ശൈത്യകാലത്തിന്റെ...

ആക്സിസ് ബാങ്കുമായി കൈകോർത്ത് ഗൂഗിൾ; യുപിഐ-പവർഡ് ‘ഗൂഗിൾ പേ ഫ്ലെക്സ്’ ക്രെഡിറ്റ് കാർഡ് പുറത്തിറങ്ങി

ആക്സിസ് ബാങ്കുമായി കൈകോർത്ത് ഗൂഗിൾ; യുപിഐ-പവർഡ് ‘ഗൂഗിൾ പേ ഫ്ലെക്സ്’ ക്രെഡിറ്റ്...

ഫെയ്സ്ബുക്ക് കുറിപ്പിന് പിന്നാലെ ദുരൂഹ മരണം; അജിത്‌കുമാർ കേസിൽ പ്രത്യേക അന്വേഷണം

പോത്തൻകോട് :തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുടുംബ–രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ...

വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ പോലീസ് എഫ്‌ഐആര്‍ തെറ്റ്

വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ പോലീസ് എഫ്‌ഐആര്‍ തെറ്റ് വാളയാർ അട്ടപ്പള്ളത്ത് ഛത്തീസ്ഗഢിലെ ബിലാസ്പൂർ...

ഓട്ടോ ഡ്രൈവറെ പൊലീസ് മർദ്ദിച്ചതായി പരാതി; കമ്മീഷണർക്കു നിവേദനം നൽകാനൊരുങ്ങി കുടുംബം

ഓട്ടോ ഡ്രൈവറെ പൊലീസ് മർദ്ദിച്ചതായി പരാതി; കമ്മീഷണർക്കു നിവേദനം നൽകാനൊരുങ്ങി കുടുംബം തിരുവനന്തപുരം...

Related Articles

Popular Categories

spot_imgspot_img