web analytics

നടി പാർവതി നായരും സഹായികളും മർദ്ദിച്ചു; മുഖത്ത് തുപ്പി;വീട്ടുജോലിക്കാരൻ്റെ പരാതിയിൽ കേസെടുത്ത് ചെന്നൈ പൊലീസ്

ചെന്നൈ: നടി പാർവതി നായർക്കെതിരെ ചെന്നൈ പൊലീസ് കേസെടുത്തു. നടിയും സഹായികളും ചേർന്ന് മർദ്ദിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തെന്ന താരത്തിന്റെ വീട്ടുജോലിക്കാരന്റെ പരാതിയിലാണ് പൊലീസിന്റെ നടപടി.Chennai police registered a case against actress Parvathy Nair

താരത്തിന്റെ ജീവനക്കാരനായ സുഭാഷ് ചന്ദ്രബോസ് എന്ന യുവാവ് 2022ൽ നൽകിയ പരാതിയിൽ കോടതി ഇടപടലിനെ തുടർന്നാണ് നടിക്കെതിരെ ഇപ്പോൾ പൊലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം, ജീവനക്കാരനെ ഉപദ്രവിച്ചിട്ടില്ലെന്നും വീട്ടിൽ നിന്നും പണവും ലാപ്ടോപ് അടക്കം വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയത് സംബന്ധിച്ച് ചോദിക്കുക മാത്രമേ ചെയ്തിട്ടുള്ളു എന്നുമാണ് താരത്തിന്റെ പ്രതികരണം.

പാർവതി നായരുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും വിലപിടിപ്പുള്ള വസ്തുക്കളും കാണാതായതോടെയാണ് സംഭവങ്ങളുടെ തുടക്കം.

നുഗംബക്കാതെ തന്റെ വീട്ടിൽ നിന്ന് 9 ലക്ഷം രൂപയും 1.5 ലക്ഷം രൂപയുടെ ഐഫോണും 2 ലക്ഷം രൂപയുടെ ലാപ്ടോപ്പും കാണാതായെന്നും, വീട്ടിൽ ജോലിക്ക് നിന്നിരുന്ന സുഭാഷ് ചന്ദ്രബോസ് എന്ന യുവാവിനെ സംശയം ഉണ്ടെന്നും ചൂണ്ടിക്കാട്ടി നടി 2022 ഒക്ടോബറിൽ ചെന്നൈ നുംഗമ്പക്കാം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

പിന്നാലെ നടിയും സഹായികളും മർദിച്ചെന്ന് കാണിച്ച് സുഭാഷ് പൊലീസിൽ പരാതി നൽകി. നടിയുടെ ചില സൗഹൃദങ്ങളെ കുറിച്ച് മനസിലാക്കിയതിനു പിന്നാലെ തന്നെ ശാരീരികമായി ഉപദ്രവിക്കുകയും മുഖത്ത് തുപ്പുകയും ചെയ്‌തെന്നും സുഭാഷ് മാധ്യമങ്ങളോടും പറഞ്ഞു.

പരാതിയിൽ നടപടി ഇല്ലെന്ന് കാണിച്ച കഴിഞ്ഞ മാസം സുഭാഷ് സൈദാപേട്ട് കോടതിയിൽ ഹർജി നൽകിയിരുന്നു. കോടതി നിർദേശപ്രകാരം അന്ന് ഇപ്പോൾ പാർവതിക്കും ഏഴ് പേർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. നഷ്ടമായ പണം വീണ്ടെടുക്കാൻ നിയമവഴി മാത്രമേ സ്വീകരിച്ചിട്ടുള്ളൂ എന്നും സുഭാഷിനോട് മോശമായി പെരുമാറിയിട്ടില്ലെന്നും പാർവതി പ്രതികരിച്ചു.

വീട്ടിൽ മോഷണം നടന്നുവെന്ന് ബോധ്യമായ ശേഷം സുഭാഷിനോട് വിവരം തിരക്കിയെങ്കിലും തൃപ്തികരമായ മറുപടി കിട്ടിയില്ല. തുടർന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു എന്നുമായിരുന്നു നടിയുടെ ആരോപണം. ദേശീയ വനിത കമ്മീഷന് അടക്കം പരാതി നൽകിയിട്ടുണ്ടെന്നും പാർവതി പറഞ്ഞു.

ജെയിംസ് ആൻഡ് ആലിസ്, തുടങ്ങിയ മലയാള സിനിമകളിൽ അഭിമയിച്ചിട്ടുള്ള പാർവതി അടുത്തിടെ ഹിറ്റായ വിജ്ജയ് ചിത്രം ഗോട്ടിന്റെയും ഭാഗമായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ; തീയതി അറിയാം രണ്ടു ദിവസത്തിനകം

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ;...

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം...

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

Other news

എക്സൈസ് കമ്മിഷണർ നിയമനം: സർക്കാരും ഐ.എ.എസ് ഉദ്യോഗസ്ഥരും തമ്മിൽ നിയമപോരാട്ടം കടുക്കുന്നു

എക്സൈസ് കമ്മിഷണർ നിയമനം: സർക്കാരും ഐ.എ.എസ് ഉദ്യോഗസ്ഥരും തമ്മിൽ നിയമപോരാട്ടം കടുക്കുന്നു തിരുവനന്തപുരം:...

ഗ്യാസ് ക്ഷാമം; സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ ഉയർന്നു

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ ഉയർന്നു തിരുവനന്തപുരം: കടുത്ത വേനൽചൂടിനെ തുടർന്ന് സംസ്ഥാനത്ത്...

ഇറാൻ നേതാവിനെ കുറിച്ച് വിവരം നൽകിയാൽ 10 മില്യൺ ഡോളർ പാരിതോഷികം; പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം

ഇറാൻ നേതാവിനെ കുറിച്ച് വിവരം നൽകിയാൽ 10 മില്യൺ ഡോളർ പാരിതോഷികം;...

ആഗ്രഹിച്ച കാര്യങ്ങൾ സഫലമാകാൻ സാധ്യത; ഇന്നത്തെ നക്ഷത്രഫലം

ആഗ്രഹിച്ച കാര്യങ്ങൾ സഫലമാകാൻ സാധ്യത; ഇന്നത്തെ നക്ഷത്രഫലം തിരുവനന്തപുരം: ഇന്നത്തെ ദിവസം ചില...

ക്രൈസ്തവർക്കു അതിന്യൂനപക്ഷ പദവി? കേന്ദ്രത്തിൽ ചർച്ച ശക്തം; തീരുമാനം ഉടൻ

ക്രൈസ്തവർക്കു അതിന്യൂനപക്ഷ പദവി? കേന്ദ്രത്തിൽ ചർച്ച ശക്തം; തീരുമാനം ഉടൻ ന്യൂഡൽഹി: ക്രൈസ്തവ...

Related Articles

Popular Categories

spot_imgspot_img