web analytics

നിലവാരമില്ലാത്ത ടൈൽ നൽകി പറ്റിച്ചു; ‘വെള്ളം’ സിനിമയുടെ നിർമ്മാതാവിനെതിരെ വഞ്ചനാക്കേസ്

ആലപ്പുഴ: നിലവാരമില്ലാത്ത ടൈൽ നൽകി വഞ്ചിച്ചെന്ന പരാതിയിൽ ‘വെള്ളം’ സിനിമയുടെ നിർമ്മാതാവിനെതിരെ കേസെടുത്ത് പൊലീസ്. കോഴിക്കോട് സ്വദേശി കെ.വി. മുരളീദാസിനെതിരെയാണ് നെടുമുടി പോലീസ് വഞ്ചനാ കേസെടുത്തത്. സ്വന്തമായി ടൈല്‍ നിര്‍മാണക്കമ്പനിയുണ്ടെന്നു വിശ്വസിപ്പിച്ച് നിലവാരമില്ലാത്ത ടൈല്‍ നല്‍കിയെന്നാണ് പരാതി. ഓസ്‌ട്രേലിയന്‍ മലയാളിയും കുട്ടനാട്ടുകാരനുമായ ഷിബു ജോണ്‍ നല്‍കിയ പരാതിയിലാണു നടപടി.

പ്രതിയായ മുരളീദാസ് നിര്‍മിക്കുന്ന ടൈലുകള്‍ ഓസ്‌ട്രേലിയയില്‍ വില്‍ക്കുന്നതിന് പരാതിക്കാരനായ ഷിബു ജോണ്‍ അവിടെ പരസ്യം നല്‍കിയിരുന്നു. ടൈലുകള്‍ അയക്കുന്നതിന് 43,130 ഓസ്‌ട്രേലിയന്‍ ഡോളര്‍ പരാതിക്കാരന്‍ മുരളിക്കു കൈമാറി. എന്നാല്‍, നിലവാരംകുറഞ്ഞ ടൈലുകളാണ് അയച്ചുകൊടുത്തത്. അതിനാല്‍ വില്‍പ്പന നടന്നില്ല.

കസ്റ്റംസ് ക്ലിയറന്‍സ് ഉള്‍പ്പെടെയുള്ളവയ്ക്കായി 3,63,106 ഓസ്‌ട്രേലിയന്‍ ഡോളര്‍ പരാതിക്കാരനു ചെലവായി. അപാകത പരിഹരിച്ച് ടൈലുകള്‍ വീണ്ടും അയച്ചെങ്കിലും പ്രതിയുടെ അശ്രദ്ധമൂലം ചരക്കുകള്‍ മാറിപ്പോയി. ആകെ 1,008,406 ഓസ്‌ട്രേലിയന്‍ ഡോളര്‍ നഷ്ടമുണ്ടായെന്നാണു പരാതി.

 

Read Also: ബി.​​ജെ.​​പി​​ക്ക്​ സം​​സ്ഥാ​​ന​​ത്ത്​ 20,000 ബൂ​​ത്തു​​ക​​ളി​​ൽ സോ​​ഷ്യ​​ൽ മീ​​ഡി​​യ ക​​ൺ​​വീ​​ന​​ർമാർ; ഓ​​രോ ബൂ​​ത്തി​​ലും പാ​​ർ​​ട്ടി ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി​​യ പ്ര​​വ​​ർ​​ത്ത​​ക​​ൻ അ​​ഡ്​​​മി​​നാ​​യ ഗ്രൂ​​പ്പു​​കളുമായി സി.പി.എം ; ഓ​​രോ വാ​​ർ​​ഡി​​ലും പ​​രി​​ശീ​​ല​​നം ല​​ഭി​​ച്ച ര​​ണ്ടു​​പേ​​ർ​​ക്ക്​ ചു​​മ​​ത​​ല നൽകി കെ.പി.സി.സി; ഫെയ്സ് ബുക്ക് ഫോളോവേഴ്സ് കൂടുതലുള്ളത് ബി.ജെ.പി ക്ക്, തൊട്ടു പിന്നിൽ സി.പിഎം ; സൈബർ ഇടങ്ങളിൽ തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ പോ​​ര്​ ക​​ന​​ക്കു​​ന്നു

 

 

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

സംവരണ മണ്ഡലങ്ങളിൽ അന്യമതസ്ഥർ വേണ്ട! തമിഴ്‌നാട്ടിൽ വൻ നിയമപോരാട്ടം; സ്ഥാനാർത്ഥികൾ വെട്ടിലാകുമോ?

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ കേന്ദ്രങ്ങളെ മുനയിൽ നിർത്തുന്ന...

​വോട്ട് ചെയ്യൂ… പുട്ടടിക്കൂ! സപ്ലൈക്കോയുടെ കിടിലൻ ഓഫർ

​വോട്ട് ചെയ്യൂ… പുട്ടടിക്കൂ! സപ്ലൈക്കോയുടെ കിടിലൻ ഓഫർ തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടർമാരെ പ്രോത്സാഹിപ്പിക്കാൻ...

സൗഹൃദത്തിന്റെ ‘ആരംഭം’; സരിതയെയും ഖുശ്‌ബുവിന്റെ മകളെയും ചേർത്തുപിടിച്ച് സുചിത്ര മോഹൻലാൽ!

മലയാള സിനിമാ ലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ടായിരുന്നു ആ സർപ്രൈസ് സന്ദർശനം. തൃശൂരിലെ...

ഇന്ധന വിപണിയിൽ ‘ഷെൽ’ ഷോക്ക്! ഡീസലിന് ഒറ്റയടിക്ക് 25 രൂപ കൂട്ടി; പെട്രോളിനും വൻ വർദ്ധന

ഇന്ധന വിപണിയിൽ 'ഷെൽ' ഷോക്ക്! ഡീസലിന് ഒറ്റയടിക്ക് 25 രൂപ കൂട്ടി;...

സൈബർ തട്ടിപ്പിൽ നഷ്ടമായ പണം ‘ഏപ്രിൽ ഫൂൾ’ ദിനത്തിൽ തിരികെ; പാലക്കാട് സ്വദേശിക്ക് ആശ്വാസം

സൈബർ തട്ടിപ്പിൽ നഷ്ടമായ പണം ‘ഏപ്രിൽ ഫൂൾ’ ദിനത്തിൽ തിരികെ; പാലക്കാട്...

ക്ഷേമപെൻഷൻ 3000, കുടുംബങ്ങൾക്ക് 25 ലക്ഷം ഇൻഷുറൻസ്; യുഡിഎഫ് പ്രകടന പത്രിക പുറത്തിറങ്ങി

ക്ഷേമപെൻഷൻ 3000, കുടുംബങ്ങൾക്ക് 25 ലക്ഷം ഇൻഷുറൻസ്; യുഡിഎഫ് പ്രകടന പത്രിക...

Related Articles

Popular Categories

spot_imgspot_img
Previous article
Next article