‘എന്തായാലും ഗില്ലി ബാലയുടെ അത്ര കോമാളി ആയിട്ടില്ല വാൾട്ടർ’
കൊച്ചി: അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചത്താ പച്ച മികച്ച അഭിപ്രായം നേടി തിയറ്ററുകളിൽ മുന്നേറുകയാണ്.
ഡബ്ല്യുഡബ്ല്യുഇയെ ആധാരമാക്കി ഒരുക്കിയ ചിത്രം എന്ന പ്രത്യേകതയും, മമ്മൂട്ടിയുടെ ഗസ്റ്റ് റോളും സിനിമയ്‌ക്ക് വലിയ ഹൈപ്പ് സൃഷ്ടിച്ചിരുന്നു.
ചിത്രത്തിൽ അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത് എന്നിവരുടെ റോൾ മോഡലായ ബുള്ളറ്റ് വാൾട്ടർ എന്ന റെസ്‌ലർ കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്.
ഏകദേശം പത്ത് മിനിറ്റോളം മാത്രമാണ് താരം സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. ശക്തമായ ഇൻട്രോ സീൻ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയെങ്കിലും, തുടർന്ന് കഥാപാത്രത്തിന് കാര്യമായ സ്വാധീനം ചെലുത്താനായില്ലെന്ന വിമർശനമാണ് ഉയരുന്നത്.
സിങ്ക് സൗണ്ടിലുള്ള ഡയലോഗ് ഡെലിവറിയും, കഥാപാത്രത്തിന് യോജിക്കാത്ത കോസ്റ്റ്യൂമും വിഗും വാൾട്ടറിന്റെ ഇംപാക്ട് കുറച്ചുവെന്നാണ് സിനിമ കണ്ടവരുടെ അഭിപ്രായം.
സോഷ്യൽ മീഡിയയിൽ ‘ശരിക്കും ആവശ്യമില്ലാത്ത കാമിയോ’, ‘ഗില്ലി ബാലയെ പോലെ കോമാളിയായില്ലെങ്കിലും വാൾട്ടർ നിരാശപ്പെടുത്തി’ തുടങ്ങിയ പ്രതികരണങ്ങൾ വ്യാപകമാണ്.
അടുത്തിടെ പുറത്തിറങ്ങിയ ഭ ഭ ബ എന്ന ചിത്രത്തിലെ മോഹൻലാലിന്റെ അതിഥി വേഷമായ ഗില്ലി ബാലയുമായി താരതമ്യം നടത്തി കൊണ്ടാണ് പലരും അഭിപ്രായം രേഖപ്പെടുത്തുന്നത്.
അസുഖം ഭേദമായതിന് ശേഷം മമ്മൂട്ടി അഭിനയിച്ച ആദ്യ ചിത്രം എന്നതിനാൽ ശരീരിക അവശത മുഖത്ത് പ്രകടമായിരുന്നുവെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.
മമ്മൂട്ടിക്ക് പകരം ബാബു ആന്റണി ആയിരുന്നെങ്കിൽ കഥാപാത്രം കൂടുതൽ അനുയോജ്യമായേനെയെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്ത ചത്താ പച്ച തിയറ്ററുകളിൽ മുന്നേറുമ്പോഴും, മമ്മൂട്ടിയുടെ കാമിയോ വേഷത്തെ ചൊല്ലിയുള്ള ചർച്ചകൾ തുടരുകയാണ്.
English Summary
Chatha Pacha, starring Arjun Ashokan, Roshan Mathew, and Vishakh Nair, is performing well in theatres with positive audience feedback. Mammootty’s cameo as wrestler Bullet Walter generated high expectations, but reactions have been mixed. While his entry scene impressed viewers, many felt the character lacked impact due to dubbing issues, costume choices, and limited screen time. Comparisons with recent cameo roles by other senior actors have further fueled discussions on social media.
chatha-pacha-mammootty-cameo-criticism
chatha pacha, mammootty cameo, malayalam cinema, arjun ashokan, roshan mathew, vishakh nair, wwe based movie, advaith nair, movie review, malayalam film news









