“ആശാൻ” സിനിമയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്
ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത “ആശാൻ” എന്ന ചിത്രത്തിൻ്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്. സൂപ്പർ സ്റ്റാർ കരൺ ചന്ദ് എന്ന കഥാപാത്രമായി അഭിനയിക്കുന്ന നടൻ ബിബിൻ പെരുമ്പിള്ളിയുടെ പോസ്റ്റർ ആണ് പുറത്ത് വന്നിരിക്കുന്നത്.
ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്.
ഇന്ദ്രൻസ് പ്രധാന വേഷം ചെയ്യുന്ന ചിത്രം വൈകാതെ പ്രേക്ഷകരുടെ മുന്നിലെത്തും. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘ലോക’യിൽ ശ്രദ്ധേയമായ വേഷത്തിൽ ബിബിൻ പെരുമ്പിള്ളി എത്തിയിരുന്നു.
മലയാള സിനിമയിൽ മികച്ച കാരക്ടർ വേഷങ്ങളിലൂടെ വലിയ പ്രേക്ഷക ശ്രദ്ധ നേടുന്ന നടനാണ് ഇപ്പൊൾ ബിബിൻ.
‘ലോക’യിൽ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് ബിബിൻ മികച്ച പ്രകടനം നൽകിയത്.
സെക്കന്റ് ഷോ, കൂതറ, ഉസ്താദ് ഹോട്ടൽ, തീവണ്ടി,കുറുപ്പ് , വിചിത്രം, വരനെ ആവശ്യമുണ്ട്, അടി, കിംഗ് ഓഫ് കൊത്ത, റൈഫിൾ ക്ലബ് തുടങ്ങിയ മലയാള ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് താരം.
ബിബിൻപെരുമ്പിള്ളി ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായാണ് “ആശാൻ” എന്ന ചിത്രത്തിലെ റോളിൽ പ്രത്യക്ഷപ്പെടുന്നത്.
ചിത്രത്തിന്റെ പോസ്റ്ററിൽ നിന്ന് തന്നെ അദ്ദേഹത്തിന്റെ കഥാപാത്രം ഗ്ലാമറസും പവർഫുളും ആണെന്ന സൂചന ലഭിക്കുന്നു. അതിനാൽ തന്നെ, സിനിമയെ കുറിച്ചുള്ള പ്രതീക്ഷകളും ആരാധകർക്കിടയിൽ ഉയർന്നിരിക്കുകയാണ്.
ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന “ആശാൻ” എന്ന ചിത്രത്തിൽ 100 ൽ പരം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്.
നടൻ ഷോബി തിലകനും ചിത്രത്തിൽ ഒരു നിർണായക വേഷം ചെയ്യുന്നുണ്ട്. അദ്ദേഹത്തിൻ്റെ ക്യാരക്ടർ പോസ്റ്ററും നേരത്തെ പുറത്ത് വന്നിരുന്നു.
“രോമാഞ്ചം” എന്ന ചിത്രത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.
ഡ്രാമഡി എന്ന ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. നൂറ്റമ്പതോളം പുതുമുഖങ്ങളാണ് ചിത്രത്തിൽ എത്തുന്നതെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
ജോൺപോള്‍ ജോര്‍ജ്ജ്, അന്നം ജോൺപോള്‍, സുരാജ് ഫിലിപ്പ് ജേക്കബ്ബ് എന്നിവരാണ് ചിത്രത്തിന്‍റെ നിർമാതാക്കള്‍.
സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രം പൂർണമായും നർമത്തിൽ ചാലിച്ചാണ് ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന.
ഇന്ദ്രൻസ് അവതരിപ്പിക്കുന്ന പ്രധാന വേഷം
സിനിമയുടെ ഒരു പ്രധാന ആകർഷണമാകുന്നത് ഇന്ദ്രൻസ് അവതരിപ്പിക്കുന്ന പ്രധാന വേഷമാണ്.
കരിയറിലെ ഏറ്റവും മികച്ച റോളുകളിൽ ഒന്നാകുമെന്നാണ് ഇന്ദ്രൻസിന്റെ ഈ കഥാപാത്രത്തെക്കുറിച്ച് അണിയറപ്രവർത്തകർ പറയുന്നത്.
അദ്ദേഹത്തിന്റെ അഭിനയ പാടവവും പ്രതിഫലിപ്പിക്കുന്ന കഥാപാത്രങ്ങളാണ് പതിവായി പ്രേക്ഷകർക്ക് കാഴ്ചവെച്ചിട്ടുള്ളത്, അതിനാൽ ‘ആശാൻ’ പ്രേക്ഷകരിൽ വലിയ പ്രതീക്ഷ ഉണർത്തുന്നു.
ഛായാഗ്രഹണം: വിമൽ ജോസ് തച്ചിൽ, എഡിറ്റർ: കിരൺ ദാസ്, സൗണ്ട് ഡിസൈൻ: എംആർ രാജാകൃഷ്ണൻ, സംഗീത സംവിധാനം: ജോൺപോള്‍ ജോര്‍ജ്ജ്, ഗാനരചന: വിനായക് ശശികുമാർ, പശ്ചാത്തല സംഗീതം: അജീഷ് ആന്‍റോ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ,
അപ്പൊ ഇനി ഫാത്തിമയുടെ ഉറക്കം ചരിത്രത്തിനൊപ്പം
കോസ്റ്റ്യൂം ഡിസൈൻ: വൈഷ്ണവ് കൃഷ്ണ, കോ-ഡയറക്ടർ: രഞ്ജിത്ത് ഗോപാലൻ, ചീഫ് അസോ.ഡയറക്ടർ: അബി ഈശ്വർ, കോറിയോഗ്രാഫർ: ശ്രീജിത്ത് ഡാസ്ലർ, പ്രൊഡക്ഷൻ കൺട്രോളർ: ശ്രീക്കുട്ടൻ ധനേശൻ,
വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽസ്: ആർ റോഷൻ, നവീൻ ഫെലിക്സ് മെൻഡോസ, ഡിസൈനിങ്: അഭിലാഷ് ചാക്കോ, സെൻടൽ പിക്ചേഴ്സാണ് ചിത്രം വിതരണം ചെയ്യുന്നത്. ഓവർസീസ് പാർട്ണർ – ഫാർസ് ഫിലിംസ്









