കണ്ണും പൂട്ടി കെ.എസ്.അർ.ടി.സി ബസിന് ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്തോളു, റീഫണ്ടുകൾ 24 മണിക്കൂറുകൾക്കകം; ന്യൂനതകൾക്ക് പരിഹാരമായി

തിരുവനന്തപുരം: ഓൺലൈൻ റിസർവേഷൻ പോളിസിയിൽ കൂടുതൽ പരിഷ്‌കാരങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി കെഎസ്ആർടിസി. ബസ് യാത്രികർക്ക് കൂടുതൽ ഗുണകരമാകുന്ന തരത്തിലുള്ള മാറ്റങ്ങളാണ് പുതുതായി ക്രമീകരിച്ചിരിക്കുന്നത്. ഓൺലൈൻ റിസർവേഷൻ പോളിസി വിപുലീകരിക്കുന്നതോടെ റീഫണ്ടുകൾ 24 മണിക്കൂറിനുള്ളിൽ തന്നെ തിരികെ യാത്രക്ക് ലഭിക്കും. നിലവിലെ റിസർവേഷൻ പോളിസിയിലുള്ള ന്യൂനതകൾ പരിഹരിക്കുന്നതിനായി കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറുടെ നേതൃത്വത്തിൽ നടത്തിയ വിശദമായ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പുതിയ മാറ്റങ്ങൾ കൊണ്ട് വരുന്നത്.

പുതിയ ക്രമീകരണങ്ങൾ

1. ഓൺലൈൻ റിസർവേഷൻ സേവന ദാതാവ് മൂലമുണ്ടാകുന്ന സാങ്കേതിക പിഴവുകൾക്ക് സേവന ദാതാവിൽ നിന്നുതന്നെ പിഴ ഈടാക്കി യാത്രക്കാർക്ക് നൽകുന്നതാണ്.

2. സർവീസ് റദ്ദാക്കൽ മൂലം സംഭവിക്കുന്ന റീഫണ്ടുകൾ 24 മണിക്കൂറിനുള്ളിൽ തന്നെ തിരികെ യാത്രക്കാർക്കു നൽകുന്നു..
(റീഫണ്ട് തുക നിലവിലെ ബാങ്കിങ് നിയമങ്ങൾക്കു വിധേയമായി അക്കൗണ്ടിൽ ക്രെഡിറ്റ് ആകുന്നതാണ് )

3. തകരാർ / അപകടം / മറ്റെന്തെങ്കിലും കാരണങ്ങളാൽ മുഴുവൻ ദൂരത്തേക്ക് സർവീസ് നടത്താതെ വന്നാൽ റീഫണ്ടുകൾ 2 ദിവത്തിനുള്ളതിൽ തന്നെ തിരികെ നൽകുന്നതാണ്. ഇതിനാവശ്യമായ രേഖകൾ ഇൻസ്പെക്ടർ /ബന്ധപ്പെട്ട ഇദ്യോഗസ്ഥർ ഐ ടി ഡിവിഷനിൽ കാലതാമസം കൂടാതെ നൽകേണ്ടതാണ്.

4. റീഫണ്ട് നൽകുന്നതിന് ആവശ്യമായ രേഖകൾ ഹാജാരാക്കുന്നതിലോ രേഖകൾ ലഭിച്ചതിനു ശേഷം റീഫണ്ട് നൽകുന്നതിനോ ഉദ്യോഗസ്ഥരിൽ നിന്നും കാലതാമസം നേരിട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്ന് പിഴയായി ഈ തുക ഈടാക്കുന്നതാണ്.

5. രണ്ട് മണിക്കൂറിൽ അധികം വൈകി സർവീസ് പുറപ്പെടുകയോ സർവീസ് നടത്താത്ത സാഹചര്യമോ ഉണ്ടായാൽ യാത്രക്കാരൻ യാത്ര ചെയ്തിട്ടില്ലെങ്കിൽ മുഴുവൻ തുകയും തിരികെ നൽകുന്നതാണ്.

6. റിസർവേഷൻ സോഫ്റ്റ്‌വെയറിന്റെ സാങ്കേതിക തകരാർ കാരണം ട്രിപ്പ് ഷീറ്റിൽ ടിക്കറ്റ് വിശദാംശങ്ങൾ കാണാത്ത സാഹചര്യം ഉണ്ടായാൽ യാത്രക്കാരൻ യാത്ര ചെയ്തിട്ടില്ലെങ്കിൽ മുഴുവൻ തുകയും തിരികെ നൽകുന്നതാണ്

7. നിശ്ചിത പിക്കപ്പ് പോയിന്റിൽ നിന്ന് യാത്രക്കാരനെ ബസ്സിൽ കയറ്റിയില്ലെങ്കിൽ ഈ ക്ലൈമിന് കെഎസ്ആർടിസി ഉത്തരവാദി ആണെങ്കിൽ മുഴുവൻ തുകയും യാത്രക്കാരന് തിരികെ നൽകും

8. ഷെഡ്യൂൾ ചെയ്ത ഉയർന്ന ക്ലാസ്സ് സർവീസിന് പകരം ലോവർ ക്ലാസ് സർവീസ് ഉപയോഗിച്ചാണ് യാത്രക്കാർ യാത്ര ചെയ്തത് എങ്കിൽ യാത്രാ നിരക്കിലെ വ്യത്യാസം തിരികെ നൽകും

9. യാത്രയ്ക്കിടെ ക്ലൈമിന്റെ പ്രൂഫ് ഹാജരാക്കാത്തതിനാൽ യാത്രക്കാർക്ക് ഓൺലൈൻ മൊബൈൽ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ ഇടിഎം ടിക്കറ്റ് വാങ്ങി യാത്രക്കാരൻ ഇതേ ബസ്സിൽ യാത്ര ചെയ്തിരിക്കണം എന്ന നിബന്ധനയ്ക്ക് വിധേയമായി അടിസ്ഥാന നിരക്കിന്റെ 50 ശതമാനം റീഫണ്ട് ചെയ്യും. ഇടിഎം ടിക്കറ്റിന്റെ പകർപ്പ് നിർബന്ധമാണ്. യാത്രക്കാരൻ യാത്ര ചെയ്തിട്ടില്ലെങ്കിൽ റീഫണ്ട് അനുവദിക്കില്ല.

ഓൺലൈൻ പാസഞ്ചർ റിസർവേഷൻ സംവിധാനവുമായി ബന്ധപ്പെട്ട വിവരങ്ങൾ / പരാതികൾക്ക് rsnksrtc@kerala .gov .in എന്ന ഇ-മെയിലിൽ ബന്ധപ്പെണ്ടതാണ്.

 

Read Also: പെരുമഴക്കാലത്തിന് തുടക്കം; 36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍

Read Also: കോഴിക്കോട് മെഡിക്കൽ കോളേജിൽ ആരെ വിശ്വസിച്ച് പോകും;വീണ്ടും ശസ്ത്രക്രിയയിൽ പിഴവ്; കൈയ്ക്ക് പൊട്ടൽ പറ്റിയ 24കാരന് കമ്പി മാറിയിട്ടെന്ന് പരാതി

Read Also: 19.05.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

spot_imgspot_img
spot_imgspot_img

Latest news

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

Other news

അമേരിക്കൻ പ്രതിരോധ വകുപ്പിന് പേര് മാറ്റം

അമേരിക്കൻ പ്രതിരോധ വകുപ്പിന് പേര് മാറ്റം വാ​ഷി​ങ്ട​ൺ: ​യു.​എ​സ് പ്ര​തി​രോ​ധ വി​ഭാ​ഗ​ത്തി​ന്റെ പേ​രു​മാ​റ്റി...

രാസപരിശോധനാ ലാബുകളിൽ ഗുരുതരമായ വീഴ്ച

രാസപരിശോധനാ ലാബുകളിൽ ഗുരുതരമായ വീഴ്ച ആലപ്പുഴ: സംസ്ഥാനത്തെ രാസപരിശോധനാ ലാബുകളുടെ പ്രവർത്തനരീതിയിൽ ഗുരുതരമായ...

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച...

പീച്ചി സ്റ്റേഷനിലും പൊലീസ് ക്രൂരത

പീച്ചി സ്റ്റേഷനിലും പൊലീസ് ക്രൂരത തൃശൂർ: പട്ടിക്കാട് ലാലീസ് ഹോട്ടൽ ഉടമ കെ.പി....

പത്തു ദിവസത്തിനിടെ വിറ്റത് 826.38 കോടി രൂപയുടെ മദ്യം

പത്തു ദിവസത്തിനിടെ വിറ്റത് 826.38 കോടി രൂപയുടെ മദ്യം തിരുവനന്തപുരം: പ്രതീക്ഷിച്ചതുപോലെ, ഈ...

2019-ൽ പരാജയപ്പെട്ട യു.എസ്. നേവി സീൽസ് ദൗത്യം

2019-ൽ പരാജയപ്പെട്ട യു.എസ്. നേവി സീൽസ് ദൗത്യം വാഷിങ്ടൺ: 2019ൽ അമേരിക്കൻ നേവി...

Related Articles

Popular Categories

spot_imgspot_img