ശബരിമലയിൽ ദര്‍ശന സമയത്തില്‍ മാറ്റം; തീരുമാനം ഇങ്ങനെ

പത്തനംതിട്ട: ശബരിമല ക്ഷേത്ത്രിലെ ദര്‍ശന സമയത്തില്‍ മാറ്റം. മാസപൂജകള്‍ക്കുള്ള ദര്‍ശന സമയത്തിലാണ് ദേവസ്വം ബോര്‍ഡ് മാറ്റം വരുത്തിയത്. ഇനി മുതല്‍ എല്ലാ മാസ പൂജകള്‍ക്കും രാവിലെ അഞ്ചിനു നട തുറക്കും. ഉച്ചയ്ക്ക് ഒന്നിന് നട അടയ്ക്കും.

തുടർന്ന് വൈകീട്ട് 4ന് നട തുറക്കും. രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. സിവില്‍ ദര്‍ശനത്തിനും (ഇരുമുടിക്കെട്ട് ഇല്ലാതെയുള്ള ദര്‍ശനം) പുതിയ സമയക്രമം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ നട തുറന്നശേഷം 6 മണി മുതല്‍ മാത്രമേ സിവില്‍ ദര്‍ശനം ഉണ്ടാവുകയുള്ളൂ. രാത്രി 9.30 ന് സിവില്‍ ദര്‍ശനത്തിനുള്ള സമയം അവസാനിക്കും.

പുതിയ സമയക്രമം ചൊവ്വാഴ്ച മുതല്‍ നടപ്പിലാക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. ഇരുമുടിക്കെട്ടുമായി വരുന്നവര്‍ക്ക് കൂടുതല്‍ ദര്‍ശന സമയം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ക്രമീകരണം ഏർപ്പെടുത്തുന്നത്.

അതേസമയം തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ ഇന്നലെ കളഭാഭിഷേകവും പടിപൂജയും നടന്നു. പൂജിച്ചു ചൈതന്യം നിറച്ച ബ്രഹ്മകലശം വാദ്യമേളങ്ങളുടെ അകമ്പടിയിലാണ് ശ്രീകോവിലിൽ എത്തിച്ചത്. തുടർന്ന് തന്ത്രി അയ്യപ്പ വിഗ്രഹത്തിൽ കളഭാഭിഷേകം നടത്തി. മീനമാസ പൂജ പൂർത്തിയാക്കി നാളെ ശബരിമല നട അടയ്ക്കും.

spot_imgspot_img
spot_imgspot_img

Latest news

തല്ലിന് പിന്നാലെ തലോടൽ;വ്യാജമൊഴി നല്‍കിയതിന് കേസെടുക്കാം;രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലും നൽകാം!

എഡിജിപി എം ആര്‍ അജിത് കുമാറിന്  രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന്...

രണ്ടുനില ട്രെയിനിൻ്റെ ചൂളം വിളിക്ക് കാതോർത്ത് കേരളം; ഓടുന്നത് ഈ റൂട്ടിൽ

സംസ്ഥാനത്തെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ കോയമ്പത്തൂര്‍-പാലക്കാട് റൂട്ടില്‍ ഓടാന്‍ സാധ്യതയെന്ന്...

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച് ഇന്ന് ഈസ്റ്റർ: ലോകമെമ്പാടും ആഘോഷങ്ങൾ

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച്ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. വിവിധ...

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍: കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്ന് നടൻ

നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍. ഇന്ന് നോർത്ത് പൊലീസ് സ്റ്റേഷനിൽ...

ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി. എറണാകുളം...

Other news

ധനുഷിൻ്റെ സിനിമ സെറ്റിൽ വൻ തീപിടുത്തം

ചെന്നൈ: ധനുഷ് സംവിധാനം ചെയ്യുന്ന ഇഡ്‍ലി കടൈ എന്ന സിനിമയുടെ ഷൂട്ടിങ്...

കണ്ണൂർ സർവ്വകലാശാലയിലെ ചോദ്യപേപ്പർ ചോർച്ച; പ്രിൻസിപ്പലിന് സസ്പെൻഷൻ

കണ്ണൂ‍ർ: കണ്ണൂർ സർവ്വകലാശാലയിലെ ചോദ്യപേപ്പർ ചോർച്ചയിൽ പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തു. ഗ്രീൻവുഡ്...

ഷൈന്‍ ടോം ചാക്കോ നാളെ ഹാജരാകേണ്ടെന്ന് പൊലീസ്

കൊച്ചി: രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി നടൻ ഷൈന്‍ ടോം ചാക്കോ...

രണ്ടുനില ട്രെയിനിൻ്റെ ചൂളം വിളിക്ക് കാതോർത്ത് കേരളം; ഓടുന്നത് ഈ റൂട്ടിൽ

സംസ്ഥാനത്തെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ കോയമ്പത്തൂര്‍-പാലക്കാട് റൂട്ടില്‍ ഓടാന്‍ സാധ്യതയെന്ന്...

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ,താൻ വേട്ടയാടപ്പെട്ട നിരപരാധി; പിപി ദിവ്യയുടെ സോഷ്യൽ മീഡിയ വീഡിയോ

തിരുവനന്തപുരം: താൻ വേട്ടയാടപ്പെട്ട നിരപരാധിയാണെന്ന് കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി...

ബേബി ബോസ്; അരങ്ങേറ്റം സച്ചിനെ പോലെ തന്നെ; ഇന്ത്യൻ ക്രിക്കറ്റിൽ ഇനി വരാനിരിക്കുന്നത് വൈഭവ് സൂര്യവംശിയുടെ കാലമായിരിക്കും

ഐപിഎൽ അരങ്ങേറ്റ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി രാജസ്ഥാൻ റോയൽസിന്റെ കൊച്ചു...

Related Articles

Popular Categories

spot_imgspot_img