സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ മഴ ശക്തമാവുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം നാളെ മുതല്‍ മഴ വ്യാപകമാവുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നത്. നാളെ വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മെയ് 31ന് കാലവര്‍ഷം എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുള്ളത്. ഇപ്പോഴത്തേത് വേനല്‍ മഴയാണെന്നാണ് വിലയിരുത്തല്‍.
കാലവർഷക്കാറ്റിന്‍റെ സ്വാധീനമുള്ളതിനാല്‍ സംസ്ഥാനത്ത് അതിതീവ്ര മഴക്കാണ് സാധ്യത. തെക്കൻ, മധ്യ കേരളത്തിൽ മഴ കനക്കും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജൂൺ 1 വരെ ശക്തമായ മഴക്ക് സാധ്യതയുണ്ട്. തീരപ്രദേശങ്ങളിലും ഇടനാടുകളിലും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. മഴയോടൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും പ്രതീക്ഷിക്കണം. തെക്കൻ കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനം പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
Read More: ഇടുക്കി വട്ടവടയിൽ 50 ആടുകളെ ചെന്നായ കടിച്ചുകൊന്നു; വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി
Read More: ഒൻപത് പുതിയ റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍; വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ നടപടിയുമായി സർക്കാർ