സപ്ലൈകോയിൽ സബ്സിഡി സാധനങ്ങളുടെ വിലയിൽ മാറ്റം; പുതിയ നിരക്ക് ഇങ്ങനെ

തിരുവനന്തപുരം: സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വിലയിൽ മാറ്റം. പുതിയ നിരക്ക് പ്രകാരം തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്, വൻപയർ എന്നീ സബ്‌സിഡി സാധനങ്ങളുടെ വില ഇന്നുമുതൽ (ഏപ്രിൽ 11) കുറയും.

വൻകടല 65 രൂപ, ഉഴുന്ന് 90 രൂപ, വൻപയർ 75 രൂപ, തുവരപ്പരിപ്പ് 105 രൂപ, മുളക് 500 ഗ്രാമിന് 57.75 രൂപ എന്നിങ്ങനെയാണ് സപ്ലൈകോ വില്പനശാലകളിൽ ജിഎസ്ടി അടക്കമുള്ള സബ്‌സിഡി സാധനങ്ങളുടെ ഇന്നു മുതലുള്ള വില. നേരത്തെ ഇത് കിലോഗ്രാമിന് യഥാക്രമം 69, 95, 79, 115, 68.25 എന്നിങ്ങനെയായിരുന്നു.

സബ്‌സിഡി സാധനങ്ങളുടെ വില

വൻകടല (ഒരു കിലോഗ്രാം) – 65 —

ചെറുപയർ (ഒരു കിലോഗ്രാം) — 90

ഉഴുന്ന് (ഒരു കിലോഗ്രാം) – 90

വൻപയർ (ഒരു കിലോഗ്രാം) — 75

തുവരപ്പരിപ്പ് (ഒരു കിലോഗ്രാം) — 105

മുളക്( 500ഗ്രാം) — 57.75

മല്ലി( 500ഗ്രാം) — 40.95

പഞ്ചസാര (ഒരു കിലോഗ്രാം) — 34.65

വെളിച്ചെണ്ണ ഒരു ലിറ്റർ പാക്കറ്റ് (സബ്‌സിഡി 500 എം എൽ+ നോൺ സബ്‌സിഡി 500 ml) — 240.45.

ജയ അരി (ഒരു കിലോഗ്രാം) — 33

കുറുവ അരി( ഒരു കിലോഗ്രാം) — 33

മട്ട അരി (ഒരു കിലോഗ്രാം) — 33

പച്ചരി (ഒരു കിലോഗ്രാം) — 29

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

Related Articles

Popular Categories

spot_imgspot_img