web analytics

സംസ്ഥാനത്ത് ഇന്നും വരും ദിവസങ്ങളിലും ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ശനിയാഴ്ചയോടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് ഇന്നും വരും ദിവസങ്ങളിലും ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയാണ് കൽപ്പിക്കുന്നത്. ഇന്ന് നാലുജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴപെയ്യുമെന്നാണ് പ്രവചനം. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ നാലു ജില്ലകളിലും പ്രവചിക്കപ്പെട്ടിരിക്കുന്നത്. വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. വരും ദിവസങ്ങളിൽ ഒരു ജില്ലകളിലും നിലവിൽ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട നേരിയ മഴ ലഭിക്കുന്ന കാലാവസ്ഥയാണ് നിലവിലുള്ളതെന്നാണ് വിലയിരുത്തൽ. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് നിലവിലുള്ളത്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും നേരിയ മഴ തുടരുകയാണ്. മലയോര പ്രദേശങ്ങളിലടക്കം സമാനമായ കാലാവസ്ഥയാണ് മോശം കാലാവസ്ഥയുള്ള സമയങ്ങളിൽ ഇതിലൂടെയുള്ള യാത്രയിൽ ശ്രദ്ധ ചെലുത്തണം.

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. എന്നാൽ കർണാടക തീരത്ത്‌ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ന് തെക്കൻ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്നാട് തീരം, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ, അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും ഇന്ന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്

നാളെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചിലപ്പോൾ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

‘സൗകര്യങ്ങള്‍’ ഇഷ്ടമായി; ജയിലിലേക്കു തിരികെ പോകാന്‍ മോഷണം; യുവാവ് പിടിയില്‍

‘സൗകര്യങ്ങള്‍’ ഇഷ്ടമായി; ജയിലിലേക്കു തിരികെ പോകാന്‍ മോഷണം; യുവാവ് പിടിയില്‍ തിരുവനന്തപുരം: ജയില്‍...

സ്വര്‍ണവില കുത്തനെ താഴ്ന്നു; ഇന്ന് പവന് 2160 രൂപ ഇടിവ്

സ്വര്‍ണവില കുത്തനെ താഴ്ന്നു; ഇന്ന് പവന് 2160 രൂപ ഇടിവ് കൊച്ചി: സംസ്ഥാനത്ത്...

തട്ടിപ്പ് കേസിൽ കലാഭവൻ സോബി ജോർജ് അറസ്റ്റിൽ

തട്ടിപ്പ് കേസിൽ കലാഭവൻ സോബി ജോർജ് അറസ്റ്റിൽ കൊച്ചി: ജോലി വാഗ്ദാനം ചെയ്ത്...

ലണ്ടൻ തീവയ്പ്പ്: ജൂത സന്നദ്ധ സംഘടനയുടെ ആംബുലൻസുകൾ കത്തിനശിച്ചു; മലയാളികൾ ഉൾപ്പെടെ പരിഭ്രാന്തിയിൽ; പോലീസ് അന്വേഷണം ഊർജ്ജിതം

ലണ്ടൻ തീവയ്പ്പ്: ജൂത സന്നദ്ധ സംഘടനയുടെ ആംബുലൻസുകൾ കത്തിനശിച്ചു ലണ്ടനിലെ നോർത്ത് വെസ്റ്റ്...

ദേവികുളത്ത് രാജാക്കന്മാരുടെ അങ്കം; നാല് സ്ഥാനാർത്ഥികൾ, ഒരേപോലെ പേരുകൾ; വോട്ടർമാർ കുഴങ്ങുമോ?

ദേവികുളത്ത് രാജാക്കന്മാരുടെ അങ്കം; നാല് സ്ഥാനാർത്ഥികൾ, ഒരേപോലെ പേരുകൾ; വോട്ടർമാർ കുഴങ്ങുമോ? ദേവികുളം:...

മതമതിലുകൾ തകർത്ത് പ്രണയിച്ചു; ആറുവയസ് മൂത്ത അഞ്ജും ശിവം ദുബെയുടെ ജീവിതത്തിലേക്ക്

മതമതിലുകൾ തകർത്ത് പ്രണയിച്ചു; ആറുവയസ് മൂത്ത അഞ്ജും ശിവം ദുബെയുടെ ജീവിതത്തിലേക്ക് ഇന്ത്യയുടെ...

Related Articles

Popular Categories

spot_imgspot_img