യു.എ.ഇ.യുടെ വടക്ക്,കിഴക്കൻ, തീര മേഖലകളിൽ തിങ്കളാഴ്ച കനത്ത മഴപെയ്യുമെന്ന് ദേശീയ മെറ്റീരിയോളജി കേന്ദ്രത്തിന്റെ(എൻ.സി.എം.) മുന്നറിയിപ്പ്. റാസ് അൽ ഖാമ, ഉമ്മുൽ ഖുവൈൻ, അജ്മാൻ,അൽ ഐൻ എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. അബുദബി, ജുമൈറ, ,ദുബൈ എന്നിവിടങ്ങളിൽ ഭാഗികമായും മഴ ലഭിയ്ക്കും. ഉൾപ്രദേശങ്ങളിൽ കോടമഞ്ഞ് രൂപംകൊള്ളാൻ സാധ്യതയുണ്ട്. തെന്നി നീങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് വാഹനമോടിക്കുന്നവർ മറ്റു വാഹനങ്ങളിൽ നിന്നും സുരക്ഷിതമായ അകലം പാലിക്കണം, റോഡിൽ കാഴ്ച്ച പരിമിതിയുള്ളപ്പോൾ ഡ്രൈവിങ്ങ് ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.
Read Also:ഇത് പൊതു വഴിയാണ് ; നടുറോഡിലെ കൊച്ചുവർത്തമാനങ്ങൾക്ക് മോട്ടോർ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്