web analytics

57 കേന്ദ്രീയ വിദ്യാലയങ്ങൾ കൂടി അനുവദിച്ച് കേന്ദ്രം; 86,640 കുട്ടികൾക്ക് പ്രവേശനം

ദില്ലി: രാജ്യമെമ്പാടും 57 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ സ്ഥാപിക്കുമെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര സർക്കാർ ജീവനക്കാരുടെ മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണിത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതിയാണ് അംഗീകാരം നൽകിയത്. ഒമ്പത് വർഷത്തിൽ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.

ഏകദേശം 5862.55 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ ഏകദേശം 2585.52 കോടി രൂപയുടെ മൂലധനച്ചെലവും 3277.03 കോടി രൂപയുടെ പ്രവർത്തനച്ചെലവും ഉൾപ്പെടുന്നു.

കെ വി പദ്ധതി

പ്രതിരോധ, അർദ്ധസൈനിക വിഭാഗങ്ങൾ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ ജീവനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനും, രാജ്യമെമ്പാടും ഏകീകൃത നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ നൽകുന്നതിനുമായി 1962 നവംബറിലാണ് സർക്കാർ കെ വി പദ്ധതി അംഗീകരിച്ചത്.

കേന്ദ്ര ഗവൺമെന്റിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ യൂണിറ്റായി സെൻട്രൽ സ്കൂൾസ് ഓർഗനൈസേഷൻ ആരംഭിച്ചു. ഇതുവരെ മോസ്കോ, കാഠ്മണ്ഡു, ടെഹ്‌റാൻ എന്നിവിടങ്ങളിലെ മൂന്ന് വിദേശ കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ 1288 കെ.വികളുണ്ട്. ആകെ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ എണ്ണം ഏകദേശം 13.62 ലക്ഷമാണ്.

പുതിയ 57 കെവികളിൽ 20 എണ്ണം കേന്ദ്ര ഗവൺമെന്‍റ് ജീവനക്കാർ ധാരാളമായി ഉണ്ടായിരുന്നിട്ടും, നിലവിൽ ഒരു കെവി പോലും ഇല്ലാത്ത ജില്ലകളിലാണ് തുറക്കാൻ ഉദ്ദേശിക്കുന്നത്.

2024 ഡിസംബറിൽ അനുവദിച്ച 85 കെവികളുടെ തുടർച്ചയായിട്ടാണ് പ്രഖ്യാപനം. 2019 മാർച്ച് മുതൽ കേന്ദ്രീയ വിദ്യാലയങ്ങൾ ലഭിച്ചിട്ടില്ലാത്ത സംസ്ഥാനങ്ങൾക്ക് മുൻഗണന നൽകിയാണ് 57 പുതിയ കെവികൾ കൂടി അംഗീകരിച്ചത്.

ഓരോ സ്കൂളിലും ഏകദേശം 1520 വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനാവശ്യമായ തസ്തികകൾ സൃഷ്ടിക്കേണ്ടതുണ്ട്. ഇതിലൂടെ 86640 വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കും. 57 പുതിയ കെ.വി.കൾക്ക് അംഗീകാരം ലഭിക്കുന്നതോടെ, ആകെ 4617 നേരിട്ടുള്ള സ്ഥിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.

തൊഴിലവസരങ്ങൾ സൃഷ്ടിക്കും

നിർമ്മാണവും അനുബന്ധ പ്രവർത്തനങ്ങളും നിരവധി തൊഴിലവസരങ്ങളും സൃഷ്ടിക്കും. 2020 ലെ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച്, 913 കെ.വി.കളെ പിഎം ശ്രീ സ്കൂളുകളായി നിശ്ചയിച്ചിട്ടുണ്ട്. ഗുണനിലവാരമുള്ള അധ്യാപനം, നൂതനമായ അധ്യാപനരീതി, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലഭിക്കുക എന്നതാണ് കെവിയുടെ ലക്ഷ്യമെന്ന് കേന്ദ്ര സർക്കാർ വിശദീകരിക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും...

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും മരിച്ചു

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും...

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ്

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ് പത്തനംതിട്ട:നിയമസഭാ...

Other news

ഖമനേയിയുടെ മരണത്തിന് പിന്നാലെ ഇറാനിൽ അധികാരമാറ്റം? മൊജ്താബയെ പരമോന്നത നേതാവായി തെരഞ്ഞെടുത്തു

ഖമനേയിയുടെ മരണത്തിന് പിന്നാലെ ഇറാനിൽ അധികാരമാറ്റം? മൊജ്താബയെ പരമോന്നത നേതാവായി തെരഞ്ഞെടുത്തു ആയത്തൊള്ള...

മുന്നിലെ കാർ പെട്ടെന്ന് യൂടേൺ എടുത്തതിനെ തുടർന്ന് അപകടം; ചെന്നൈയിൽ മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

അപകടം; ചെന്നൈയിൽ മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം ചെന്നൈയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാറുകൾ...

എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ കുർബാനയ്ക്ക് വിലക്കേർപ്പെടുത്തി ഹൈക്കോടതി ഉത്തരവ്

എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ കുർബാനയ്ക്ക് വിലക്കേർപ്പെടുത്തി ഹൈക്കോടതി സീറോ...

വീട്ടുജോലി ചെയ്യുന്നതിനെച്ചൊല്ലി അമ്മായിയമ്മയുടെ തർക്കം; ബെംഗളൂരുവിൽ ഐടി എൻജിനീയർ യുവതി ജീവനൊടുക്കിയ നിലയിൽ

ബെംഗളൂരുവിൽ ഐടി എൻജിനീയർ യുവതി ജീവനൊടുക്കിയ നിലയിൽ ബെംഗളൂരുവിലെ ഐടി മേഖലയിൽ ജോലി...

ശബരിമല സ്വർണക്കൊള്ള: 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രമില്ല; എ പത്മകുമാറിന് സ്വാഭാവിക ജാമ്യം

ശബരിമല സ്വർണക്കൊള്ള: 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രമില്ല; എ പത്മകുമാറിന് സ്വാഭാവിക...

Related Articles

Popular Categories

spot_imgspot_img