അശ്ലീല ഉള്ളടക്കം പ്രക്ഷേപണം ചെയ്ത യെസ്മ അടക്കം 18 ഒടിടി പ്ലാറ്റ്ഫോമുകളുടെ പ്രക്ഷേപണം തടഞ്ഞ് കേന്ദ്രം.
Dreams Films, Voovi, Yessma, Uncut Adda, Tri Flicks, X Prime, Neon X VIP, Besharams, Hunters, Rabbit, Xtramood, Nuefliks, MoodX, Mojflix, Hot Shots , IP, Fugi, Chikooflix, Prime Play എന്നീ പ്ലാറ്റ്ഫോമുകൾക്കെതിരെയാണ് നടപടി. ഐടി നിയമം, ഇന്ത്യൻ ശിക്ഷാ നിയമം, സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യ (നിരോധനം) നിയമം എന്നിവ അടിസ്ഥാനമാക്കി നടപടി. ഈ ഒടിടി പ്ലാറ്റ്ഫോമുകളുടെ 19 വെബ്‌സൈറ്റുകളും 10 ആപ്പുകളും 57 സോഷ്യൽ മീഡിയ ഹാൻഡിലുകളും തടഞ്ഞിട്ടുണ്ട്.