നിർമാണ വസ്തുക്കളുടെ വില കുത്തനെ ഉയർന്നതിനെ തുടർന്ന് പ്രമുഖ സിമന്റ് കമ്പനികൾ പലതും നഷ്ടത്തിലേക്ക്. അസംസ്‌കൃത വസ്തുക്കളുടെ വില വർധനവിന് അനുസരിച്ച് സിമന്റിന് വില വർധിപ്പിക്കാൻ കഴിയാത്തതാണ് കമ്പനികൾ നഷ്ടത്തിലേക്ക് പോകാൻ കാരണം. Cement companies face losses
നഷ്ടത്തിലാകുകയോ ലാഭം ഉണ്ടാകാത്ത അവസ്ഥയിൽ എത്തുകയോ ചെയ്ത സാഹചര്യത്തിൽ കമ്പനികളിൽ പലതും സിമന്റ് നിർമാണത്തിന് സമാന്തരമായി നിർമാണ മേഖലയിൽ ഉപയോഗിക്കേണ്ട മറ്റു വസ്തുക്കളുടെ ഉത്പാദനത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്.
പ്രമുഖ സിമന്റ് കമ്പനികളിൽ ചിലത് കുത്തക കമ്പനികൾക്ക് കൈമാറാനുള്ള നീക്കത്തിലാണ്. നിലവിൽ മാർക്കറ്റിൽ വിവിധ പേരുകളിൽ ഇറങ്ങുന്ന ഒട്ടേറെ സിമന്റ് കമ്പനികൾ നഷ്ടം മൂലം കോർപ്പറേറ്റ് കമ്പനികൾക്ക് വിറ്റഴിച്ചിട്ടുണ്ട്.
മറ്റു കമ്പനികളേക്കൂടി ഏറ്റെടുത്ത് സിമന്റ് വില കുത്തനെ ഉയർത്താനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ 15 വർഷത്തിനിടെ കമ്പി ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികളുടെ വില പല മടങ്ങ് വർധിച്ചെങ്കിലും സിമന്റ് വിലമാത്രം ഒരു പരിധിയിൽ കൂടുതൽ ഉയർന്നിരുന്നില്ല.
ഇടക്കാലത്ത് ഉയർന്ന സിമന്റ് വില പിന്നീട് താഴുകയും ചെയ്തു ഇതാണ് കമ്പനികളെ നഷ്ടത്തിലാക്കിയത്.