നോണ്‍വെജ് വിഭവങ്ങളില്‍ മിക്കവര്‍ക്കും ഇഷ്ടപ്പെടുന്ന ഒന്നാണ് ബീഫ് ഉലര്‍ത്തിയത്. അതും തനി നാടന്‍ ശൈലിയില്‍ മണ്‍ചട്ടിയില്‍ വെച്ചതുകൂടി ആകുമ്പോള്‍ പറയേണ്ടതില്ലല്ലോ…ഗുഹാതുരത്വം നല്‍കുന്ന ആ സ്വാദ് ഒന്ന് പരീക്ഷിക്കാം..
ആവശ്യമായ സാധനങ്ങള്‍
1. ബീഫ് -1 കിലോ
2. സവാള – 2 എണ്ണം
3. പച്ചമുളക് – 5 എണ്ണം
4. ഇഞ്ചി – ഇടത്തരം കഷണം
5. വെളുത്തുള്ളി – ഒരു മുഴുവന്‍(വലുത്)
6. കറിവേപ്പില
7. മല്ലിപ്പൊടി – 4 ടേബിള്‍ സ്പൂണ്‍
8. മഞ്ഞള്‍ പൊടി- 1 ടീസ്പൂണ്‍
9. ഇറച്ചി മസാല – 3 ടേബിള്‍ സ്പൂണ്‍
10. മുളക് പൊടി- 2 ടേബിള്‍ സ്പൂണ്‍
10. ഗരം മസാല പൊടി- 1 ടേബിള്‍ സ്പൂണ്‍
11. കുരുമുളക് പൊടി- 1 ടേബിള്‍ സ്പൂണ്‍
12. നാളികേരക്കൊത്ത് – അര മുറി നാളികേരത്തിന്റെ
മണ്‍ചട്ടിയില്‍ നന്നായി കഴുകി എടുത്ത ബീഫ്് കഷണങ്ങള്‍ ഇടുക. ഒരു സവാള അരിഞ്ഞത്, കറിവേപ്പില, ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ്(പകുതി/മറ്റെ പകുതി അരിഞ്ഞ് രണ്ടാമത്തെ സെഷനില്‍ ചേര്‍ക്കാന്‍ ഉള്ളതാണ്), 1.5 ടീസ്പൂണ്‍ ഇറച്ചി മസാല, 2 ടീസ്പൂണ്‍ മല്ലിപ്പൊടി, 1 ടേബിള്‍ സ്പൂണ്‍ മുളക് പൊടി, അര ടേബിള്‍സ്പൂണ്‍ കുരുമുളക് പൊടി, അര ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍ പൊടി, അര ടേബിള്‍ സ്പൂണ്‍ ഗരം മസാലപ്പൊടി, നാളികേരകൊത്ത് (പകുതി), ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. അതിനുശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി വേവിച്ച് വറ്റിച്ചെടുക്കുക.
മറ്റൊരു പാനില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുക് വറുക്കുക. അതിലേക്ക് സവാള, പച്ചമുളക്, ഇഞ്ചി അരിഞ്ഞത്, വെളുത്തുള്ളി അരിഞ്ഞത്, കറിവേപ്പില, എന്നിവ ചേര്‍ത്ത് വഴറ്റിയെടുക്കുക. അതിനുശേഷം 1 ടേബിള്‍ സ്പൂണ്‍ മുളക് പൊടി, 2 ടേബിള്‍ സ്പൂണ്‍ മല്ലി പൊടി, 1.5 ടേബിള്‍ സ്പൂണ്‍ ഇറച്ചി മസാല, അര ടേബിള്‍ സ്പൂണ്‍ ഗരം മസാലപ്പൊടി, അര ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍ പൊടി, അര ടേബിള്‍ സ്പൂണ്‍ കുരുമുളക് പൊടി, ബാക്കി പകുതി നാളികേര കൊത്ത് എന്നിവ ചേര്‍ത്ത് നന്നായി മൂപ്പിച്ചെടുത്ത് അതിലേക്ക് വറ്റിച്ചെടുത്ത ബീഫ് ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച് വരട്ടിയെടുക്കുക. ബീഫ് ഉലര്‍ത്തിയത് റെഡി.