News4media TOP NEWS
കണ്ണൂരിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം; മരിച്ചത് റെയിൽവെ ട്രാക്കിന് സമീപം താമസിക്കുന്നയാൾ 15.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ തൃശൂരിൽ രാത്രിയിൽ ആക്രമണം; മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു; ആക്രമണം പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനിൽ ബ്രിട്ടനിൽ രണ്ടു മലയാളികൾക്ക് ദാരുണാന്ത്യം ! രണ്ടുപേരും വിടവാങ്ങിയത് ഒരേ ദിവസം; നടുക്കത്തിൽ യു.കെ മലയാളികൾ

ഹെല്‍ത്തിയാകാന്‍ പാല്‍ക്കഞ്ഞി കുടിക്കാം

ഹെല്‍ത്തിയാകാന്‍ പാല്‍ക്കഞ്ഞി കുടിക്കാം
June 2, 2023

പാല്‍ക്കഞ്ഞി എന്നത് തീര്‍ത്തും വെറുമൊരു കഞ്ഞി മാത്രമല്ല, മറിച്ച് ഔഷധഗുണങ്ങളാല്‍ സമ്പന്നമാണ്. മാത്രമല്ല, ആറുമാസം മുതലുള്ള കുഞ്ഞുങ്ങള്‍ക്ക് കഴിച്ചുതുടങ്ങാവുന്ന ഹെല്‍ത്തി വിഭവം കൂടിയാണിത്. വളരെ എളുപ്പത്തില്‍ തയാറാക്കാവുന്ന പാല്‍ക്കഞ്ഞിയുടെ രുചിക്കൂട്ട് എന്തൊക്കെയെന്ന് നോക്കാം

ആവശ്യമായ സാധനങ്ങള്‍

ഉണക്കലരി – ഒരു കപ്പ്

തേങ്ങ – ഒന്ന്

ജീരകം ചതച്ചത് – അര ടീസ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

വെള്ളം – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഉണക്കലരി കഴുകി വൃത്തിയാക്കി രണ്ടു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക.

നന്നായി കുതിര്‍ന്ന ഉണക്കലരി കൈകൊണ്ടു ഞെരടി തരി തരിയായി പൊടിച്ചെടുക്കുക.

ഒരു വലിയ തേങ്ങ ചിരകിയതിലേക്ക് ഒരു കപ്പ് വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. ഒരു അരിപ്പയില്‍ കൂടി അരിച്ചെടുത്ത് ഒന്നാം തേങ്ങാപ്പാല്‍ മാറ്റിവയ്ക്കുക.

അധികമുള്ള തേങ്ങാപ്പീരയിലേക്കു വീണ്ടും രണ്ടു കപ്പു വെള്ളം ചേര്‍ത്ത് അരച്ച് അരിച്ചെടുത്തു രണ്ടാം തേങ്ങാപ്പാലും പിഴിഞ്ഞെടുക്കുക.

അരി രണ്ടു കപ്പ് വെള്ളവും രണ്ടാം തേങ്ങാപ്പാലും ചേര്‍ത്തു വേവിക്കുക.

നന്നായി വെന്തു കഴിയുമ്പോള്‍ ജീരകം ചതച്ചതും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കുക. (മധുരം ഇഷ്ടമുള്ളവര്‍ക്ക് ഉപ്പിന് പകരം കാല്‍കപ്പ് പഞ്ചസാര ചേര്‍ക്കാവുന്നതാണ്)

ഒന്നാം തേങ്ങാപ്പാലും ചേര്‍ത്തു തിളപ്പിക്കുക. കഞ്ഞിക്കു കട്ടി കൂടുതലാണെങ്കില്‍ ആവശ്യത്തിനു തിളച്ച വെള്ളം കൂടി ഒഴിച്ച് കൊടുക്കുക.

നന്നായി തിളച്ചു കഴിയുമ്പോള്‍ തീ ഓഫ് ചെയ്യാം.

അതീവ രുചികരമായ പാല്‍ക്കഞ്ഞി തയാര്‍.

പയര്‍, ചുട്ടപപ്പടം, ചമ്മന്തി എന്നിവയെല്ലാം പാല്‍ക്കഞ്ഞിയുടെ സൂപ്പര്‍ കോംബോയാണ്.

 

Related Articles
News4media
  • Food
  • News4 Special

​​​ലൈറ്റായിട്ട് ബിരിയാണി പോരട്ടെ, കൊച്ചി ബിരിയാണി കൊതിയൻമാരുടെ നാട്; നാലായിരം ചിപ്സ് പോരട്ടെയെന്ന് മ...

News4media
  • Food
  • India

ട്രെന്റ് മാറി, ആവശ്യക്കാർ ഏറെ; പാർശ്വഫലങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഇല്ല, എത്ര പെ​ഗ് അടിച്ചാലും പിറ്റേ...

News4media
  • Food

ഹീന ബിരിയാണിയോട് ചെയ്തത് അൽപം ഹീനമായിപ്പോയി; ഐസ്ക്രീം ബിരിയാണി വൈറൽ

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital