web analytics

മേയാൻ വിടുന്ന ആടുകൾ അപ്രത്യക്ഷമാകുന്നു

മേയാൻ വിടുന്ന ആടുകൾ അപ്രത്യക്ഷമാകുന്നു

ഇടുക്കിയുടെ വിവിധ മേഖലകളിൽ മേയാൻ വിടുന്ന ആടുകളെ കാണാതാകുന്നു. തോട്ടം മേഖലയിൽ കഴിഞ്ഞ കുറെ നാ ളുകളായി ആട് മോഷണം പതിവാണ്.

വണ്ടിപ്പെരിയാർ ഡൈമുക്ക് കൊച്ചുകള്ളി ക്കൽ വീട്ടിൽ കെ.കെ. ഗോപിയുടെ അഞ്ച് ആടുകളെയാണ് രണ്ടുമാസത്തിനിടെ കാണാതായത്. ഗോപിയു ടെ പരാതിയിൽ വണ്ടിപ്പെരിയാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വണ്ടിപ്പെരിയാർ തോട്ടം മേഖലയിലെ ആടിനെ വളർത്തി ഉപജീവനം നടത്തുന്ന കർഷകരെ ഒട്ടാകെ ദുരിതത്തിലാക്കുന്ന സംഭവമാണിത്.

മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ജനൽ അടർന്നുവീണു

തോട്ടം മേഖലയിലെ മിക്ക സ്ഥലങ്ങളിൽനിന്നും വളർത്തുന്ന ആടുകളെ കാണാനില്ല എന്ന പരാതികൾ ഇതിന് മുൻപും ഉയർന്നിട്ടുണ്ട്. എതെങ്കിലും വന്യമൃഗങ്ങളോ മറ്റോ പിടിച്ച താകാമെന്നാണ് ഉടമകളും നാ ട്ടുകാരും ഉൾപ്പെടെയുള്ളവർ കരുതിയിരുന്നത്.

എന്നാൽ, ഗോപിയുടെ അഞ്ച് ആടുകളെ അടുപ്പിച്ച്കാണാതായതോടെയാണ് കൂടുതൽ സംശയം ഉണ്ടായത്. സംഭവത്തിൽ ഏകദേശം 60,000 രൂപയുടെ ആടുകളെയാണ് ഗോപിക്ക് ഇക്കാലയളവിൽ നഷ്ടപ്പെട്ടത്.

സംഭവത്തിൽ അധികൃതരുടെ അടിയന്തര ഇടപെടലുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഏലപ്പാറ, കുട്ടിക്കാനം മേഖലകളിൽ തേയില തോട്ടങ്ങളിൽ മേയാൻ വിടുന്ന പശുക്കളെ കാണാതാകുന്നതും പതിവായിരുന്നു.

രാത്രി തോട്ടത്തിൽ ഇട്ടു തന്നെ പശുവിനെ അറുത്ത് കഷ്ണങ്ങളാക്കി കടത്തുന്നതായിരുന്നു പതിവ്.

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും നിപ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആറ് ജില്ലകളിലെ ആശുപത്രികളിൽ ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.

പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലെ ആശുപത്രികൾക്കാണ് ജാഗ്രത നിർദേശം നൽകിയത്.

നിപ ലക്ഷണങ്ങളോട് കൂടിയ പനി, മസ്തിഷ്‌ക ജ്വരം എന്നിവ കണ്ടെത്തിയാൽ ഉടൻ റിപ്പോർട്ട് ചെയ്യാനും അറിയിപ്പ്.

പാലക്കാട്, മലപ്പുറം ജില്ലകളിലെ ആശുപത്രികളിൽ രോഗികൾക്കൊപ്പം ഒരാളെ മാത്രമേ ബൈ സ്റ്റാൻഡർ ആയി അനുവദിക്കൂ.

ഇവിടെ ആശുപത്രികളിൽ എത്തുന്നവരും ആരോഗ്യപ്രവർത്തകരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യവകുപ്പ് കർശന നിർദേശം നൽകിയിട്ടുണ്ട്.

ആശുപത്രികളിൽ അനാവശ്യമായ സന്ദർശനം ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ചങ്ങലീരിയിൽ നിപ്പ സ്ഥിരീകരിച്ചതോടെ ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപെടുത്തി.

കുമരംപുത്തൂർ പഞ്ചായത്തിലെ 8 മുതൽ 14 വരെ ഉള്ള വാർഡുകളിലും, മണ്ണാർക്കാട് നഗരസഭയിലെ 25 മുതൽ 28 വരെ ഉള്ള വാർഡുകളിലും കർശന നിയന്ത്രണങ്ങൾ ഏർപെടുത്തി.

കാരകുർശ്ശി, കരിമ്പുഴ പഞ്ചായത്തുകളിലെ മൂന്നു വാർഡുകളിലും നിയന്ത്രണം ഉണ്ട്.

ചങ്ങലീരിയിൽ മരിച്ച വ്യക്തിയുമായി 46 പേരാണ് നേരിട്ട് സമ്പർക്കം പുലർത്തിയതെന്നാണ് റിപ്പോർട്ട്. എല്ലാവരും നിരീക്ഷണത്തിൽ കഴിയുകയാണ്.

നിയന്ത്രണ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ എട്ട് മുതൽ ആറ് മണി വരെ മാത്രമെ വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ പാടുള്ളു,മാസ്‌ക്ക് ധരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

പൂനെ വൈറോളജി ലാബിലെ പരിശോധന ഫലം ഇന്ന് വരാൻ സാധ്യതയുണ്ട്. നാട്ടുകലിൽ രോഗം സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു.

Summary:
Goats left to graze in various parts of Idukki are reportedly going missing. In the Thottam region, goat theft has become frequent in recent days. Locals are demanding urgent intervention from authorities.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

പഴയ കെ.എസ്.ആർ.ടി.സി ബസുകൾ സി.എൻ.ജിയിലേക്ക് മാറുന്നു

പഴയ കെ.എസ്.ആർ.ടി.സി ബസുകൾ സി.എൻ.ജിയിലേക്ക് മാറുന്നു തിരുവനന്തപുരം ∙ പഴയ ഡീസൽ ബസുകൾ...

സൗദിയിൽ ഉംറ തീർഥാടകർ‌ സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് വൻ അപകടം: 40 ഇന്ത്യൻ തീർഥാടകർക്ക് ദാരുണാന്ത്യം

ഉംറ തീർഥാടകർ‌ സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് വൻ അപകടം ദുബായ്: ഇന്ത്യൻ...

സിംഗിൾ പാരന്റിംഗ്: ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ നിന്ന് വീടുകളിലേക്ക് എത്തിയത് 10 കുട്ടികൾ

സിംഗിൾ പാരന്റിംഗ്: ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ നിന്ന് വീടുകളിലേക്ക് എത്തിയത് 10...

ദേശസുരക്ഷയ്ക്ക് പുതിയ കരുത്ത്:ടെറിട്ടോറിയല്‍ ആര്‍മിയില്‍ വനിതകള്‍ക്കും സൈനിക സേവനത്തിന് അവസരമൊരുങ്ങുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ സായുധ സേനകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട്, ടെറിട്ടോറിയല്‍...

കേരളത്തില്‍ മഴ മുന്നറിയിപ്പ്: ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; തീരങ്ങളില്‍ കള്ളക്കടല്‍ ഭീഷണിയും

തിരുവനന്തപുരം: അടുത്ത നാല് മുതല്‍ അഞ്ച് ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്ക്...

മൂന്നാം വിവാഹബന്ധവും തകർന്നു; ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനം നിറഞ്ഞതുമായ ഘട്ടത്തിലൂടെ കടന്നുപോകുന്നെന്ന് നടി മീര വാസുദേവ്

മൂന്നാം വിവാഹബന്ധവും തകർന്നു; ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനം നിറഞ്ഞതുമായ ഘട്ടത്തിലൂടെ...

Related Articles

Popular Categories

spot_imgspot_img