വയനാട്ടിൽ കത്തോലിക്കാസഭ 100 വീടുകൾ നിർമ്മിച്ചുനൽകും; ഒപ്പം വീട്ടുപകരണങ്ങളും

കൊച്ചി: വയനാട്ടിൽ ചൂരൽമലയിലും മുണ്ടക്കൈയിലും കോഴിക്കോട് വിലങ്ങാട് പ്രദേശങ്ങളിലും ഉണ്ടായ ഉരുൾപൊട്ടലിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് കേരള കത്തോലിക്കസഭയുടെ നേതൃത്വത്തിൽ 100 വീടുകൾ നിർമ്മിച്ചു നൽകാൻ കേരള കത്തോലിക്കാമെത്രാൻസമിതി (കെസിബിസി) ആഗസ്റ്റ് അഞ്ചിന് കാക്കനാട് മൗണ്ട് സെന്റ് തോമ സിൽ പ്രസിഡന്റ് കർദിനാൾ ബസേലിയോസ് ക്ലീമിസ് ്കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.Catholic SABHA will build 100 houses in Wayanad; And household appliances

കേരള കത്തോലിക്കാസഭയിലെ എല്ലാ രൂപതകളും സന്യാസമൂഹങ്ങളും സഭാസ്ഥാപനങ്ങളും വ്യക്തികളും സംവിധാനങ്ങളും സംയുക്തമായിട്ടാണ് ദുരന്തനിവാരണ പദ്ധതിയിൽ പ്രവർത്തിക്കുന്നത്.

  1. ആദ്യഘട്ടത്തിൽ, വയനാട്ടിലും വിലങ്ങാട് പ്രദേശത്തും സ്ഥലവും വീടും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ട 100 കുടുംബ
    ങ്ങൾക്ക് സർക്കാർ നിർദ്ദേശിക്കുന്ന സ്ഥലത്ത് വീടുകൾ നിർമ്മിച്ചു നൽകുന്നതാണ്. ഈ വീടുകൾക്ക് ആവശ്യമായ
    വീട്ടുപകരണങ്ങൾ ലഭ്യമാക്കുന്നതുമാണ്.
  2. സഭയുടെ ആശുപത്രികളിൽ സേവനംചെയ്യുന്ന വിദഗ്ധരായ ഡോക്ടർമാരുടെയും മെഡിക്കൽ സംഘത്തിന്റെയും
    സേവനം ആവശ്യപ്രകാരം ലഭ്യമാക്കുന്നതാണ്.
  3. സഭ ഇതിനോടകം നൽകിവരുന്ന ട്രൗമാ കൗൺസിലിംഗ് സേവനം തുടരുന്നതാണ്.
  4. കേരള കത്തോലിക്കാസഭയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സഭയുടെ

സാമൂഹ്യ സേവന വിഭാഗമായ കേരള സോഷ്യൽ സർവീസ് ഫോറത്തിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കെസിബിസിയുടെ ജസ്റ്റിസ് പീസ് ആൻഡ് ഡെ വലപ്‌മെന്റ് കമ്മീഷന്റെ കീഴിലാണ് പ്രസ്തുത സേവനവിഭാഗം
പ്രവർത്തിക്കുന്നത്. ഈ പ്രവർത്തനങ്ങളെല്ലാം കേരള സർക്കാരിന്റെ ഡിസാസ്റ്റർ മാനേജ്‌മെന്റ് വിഭാഗത്തിന്റെ നിർദേശങ്ങൾക്കനുസരിച്ച് സഭയുടെ നേതൃത്വത്തിലായിരിക്കും നടപ്പിലാക്കുന്നത്.

വയനാട്ടിലും വിലങ്ങാടും ഉരുൾപൊട്ടൽ മൂലം സർവവും നഷ്ടപ്പെട്ട സഹോദരീസഹോദരന്മാരുടെ ദുഃഖത്തിൽ കേരള കത്തോലിക്കാസഭ പങ്കുചേരുന്നു. ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രാർഥിക്കുന്നു. ഒരായുസ്സുകൊണ്ട് അധ്വാനിച്ചു സമ്പാദിച്ച ഭൂമിയും ഭവനവും ജീവനോപാദികളും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ടവരുടെ കണ്ണീരുണക്കാൻ ആശ്വാസവാക്കുകൾ പര്യാപ്തമല്ലായെങ്കിലും മലയാളിയുടെ മനസ്സിന്റെ നന്മ ഇതിനോടകം പലരുടെയും സഹായ വാഗ്ദാനങ്ങളിലൂടെ പ്രകാശനമായിട്ടുണ്ട്.

സർക്കാരും സർക്കാർ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും ദുരിതത്തിൽ അകപ്പെട്ടവരുടെ പുനരധിവാസത്തിന് ഇതിനോടകം പല പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ടെന്നത് വലിയ പ്രതീക്ഷ നല്കുന്നു. സുമനസ്സുകളായ എല്ലാവരോടും ചേർന്ന് പ്രവർത്തിക്കുവാൻ കേരള കത്തോലിക്കാസഭ പ്രതാജ്ഞാബദ്ധമാണ്.

കെ.സി.ബി.സി യോഗത്തിൽ സീറോമലബാർ സഭ അധ്യക്ഷൻ അഭിവന്ദ്യ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ, കേരള റീജണൽ ലാറ്റിൻ കത്തോലിക്ക ബിഷപ്പ്‌സ് ്കൗൺസിൽ (KRLCBC )പ്രസിഡന്റ് ഡോക്ടർ വർഗീസ് ചക്കാലക്കൽ എന്നിവരുൾപ്പെടെ 36 മെത്രാന്മാർ സംബന്ധിച്ചു.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

Related Articles

Popular Categories

spot_imgspot_img