സ്ഥലം മാറി പോയപ്പോൾ ശുദ്ധികലശം നടത്തി; പരാതിയുമായി പട്ടികജാതിക്കാരിയായ സെക്രട്ടറിയേറ്റ് ജീവനക്കാരി

തിരുവനന്തപുരം: ഉദ്യോഗസ്ഥ സ്ഥലംമാറിയപ്പോൾ സെക്രട്ടറിയേറ്റിൽ ശുദ്ധികലശം നടത്തിയതായി പരാതി നൽകി സെക്രട്ടറിയേറ്റ് ജീവനക്കാരി. ഭരണപരിഷ്‌കാര അഡ്‌മിനിസ്‌ട്രേറ്റീവ് വിജിലൻസ് സെല്ലിൽ ഓഫീസ് അറ്റൻഡന്റായിരിക്കെ ജാതീയമായി അപേക്ഷിച്ചെന്ന് കാട്ടിയാണ് പട്ടികജാതിക്കാരിയായ ജീവനക്കാരി പരാതി നൽകിയത്.

കോന്നി സ്വദേശിനി സെക്രട്ടറിയേറ്റ് അസിസ്റ്റന്റിനെതിരെയാണ് പരാതി നൽകിയത്. ദേവസ്വം സെക്രട്ടറിയുടെ ഓഫീസിലേക്കാണ് യുവതിക്ക് സ്ഥലം മാറ്റം ലഭിച്ചത്.

എന്നാൽ സ്ഥലം മാറി പോയപ്പോൾ താനുപയോഗിച്ചിരുന്ന മേശയും കസേരയും നീക്കം ചെയ്ത സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് അവിടെ ശുദ്ധികലശം നടത്തിയതായി സഹപ്രവർത്തകരോട് പറഞ്ഞതായാണ് യുവതി എസ് സി- എസ് ടി കമ്മിഷന് നൽകിയ പരാതിയിൽ പറയുന്നത്.

കഴിഞ്ഞ മേയ് 30നാണ് ജീവനക്കാരി പരാതി നൽകിയത്. പരാതിയിൽ 20 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാവശ്യപ്പെട്ട് പൊതുഭരണവകുപ്പ് സെക്രട്ടറിക്ക് കമ്മിഷൻ നി‌ർദേശം നൽകിയിട്ടുണ്ട്.

പരാതിയിലെ എതിർകകഷി സെക്രട്ടറിയേറ്റിലെ ഭരണാനുകൂല സംഘടനയിലെ ഭാരവാഹിയാണ്. പരാതിക്കാരിയും ഈ സംഘടനയിലെ അംഗമാണ്. താൻ സ്ഥലം മാറി പോകുന്നതിന് മുൻപുവരെ എതിർകകക്ഷി തന്നോട് ദേഷ്യത്തിലാണ് പെരുമാറിയിരുന്നതെന്നും തസ്‌തിക വ്യത്യാസമാണ് ഇതിന് കാരണമായി കരുതിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ഏപ്രിൽ ഒന്നിനാണ് ജീവനക്കാരി സ്ഥലം മാറ്റം ലഭിച്ചത്. മറന്നുവച്ച ബാഗ് എടുക്കാൻ പഴയ ഓഫീസിലേയ്ക്ക് പോയപ്പോൾ എതിർകകക്ഷി ശുദ്ധികലശം നടത്തിയതായി പറഞ്ഞത് കേട്ടുവെന്നും പരാതിയിലുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

പോലീസുകാരനെ ഇഷ്ടികയ്ക്ക് അടിച്ചു വീഴ്ത്തി

പോലീസുകാരനെ ഇഷ്ടികയ്ക്ക് അടിച്ചു വീഴ്ത്തി പൂന്തുറയിൽ ഡ്യൂട്ടിക്കിടെ പോലീസുകാരന്റെ തലയിൽ ചുടുക്കട്ടകൊണ്ട്...

ഗുരുവായൂരില്‍ പഴകിയ അവില്‍ സമര്‍പ്പിക്കരുത്

ഗുരുവായൂരില്‍ പഴകിയ അവില്‍ സമര്‍പ്പിക്കരുത് ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണമായി...

തെരുവുനായ്ക്കള്‍ക്ക് ചിക്കനും ചോറും

തെരുവുനായ്ക്കള്‍ക്ക് ചിക്കനും ചോറും ബംഗളൂരു: തെരുവുനായകള്‍ക്ക് എല്ലാ ദിവസവും ഭക്ഷണം നല്‍കുന്ന പദ്ധതിയുമായി...

വിദ്യാർഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു

വിദ്യാർഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു കോട്ടയം: സ്റ്റോപ്പിൽ വിദ്യാർത്ഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തെന്നും...

മൂവാറ്റുപുഴയിൽ വാഹനാപകടം

മൂവാറ്റുപുഴയിൽ വാഹനാപകടം കൊച്ചി: മൂവാറ്റുപുഴയിൽ സ്വകാര്യ ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് 25...

പരീക്ഷ എഴുതി പുത്തനുമ്മ

പരീക്ഷ എഴുതി പുത്തനുമ്മ പെരിന്തൽമണ്ണ: പ്രസവത്തിന് തൊട്ടുപിന്നാലെ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതാനെത്തിയ...

Related Articles

Popular Categories

spot_imgspot_img