web analytics

സ്ത്രീത്വത്തെ അപമാനിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റ്; കെ എം ഷാജഹാനെതിരെ കേസെടുത്തു

തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിച്ച് സോഷ്യല്‍ മീഡിയയിൽ പോസ്റ്റിട്ട വിഎസ് അച്യുതാനന്ദൻ്റെ മുൻ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി കെ എം ഷാജഹാനെതിരെ കേസെടുത്തു. കേരള പ്രവാസി അസോസിയേഷൻ വനിതാ നേതാവ് നൽകിയ പരാതിയിലാണ് നടപടി.

തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് ആണ് കേസെടുത്തത്. പ്രതിപക്ഷ നേതാവിനെയും കേരള പ്രവാസി അസോസിയേഷൻ വനിതാ നേതാവിനെയും ചേർത്ത് ഷാജഹാൻ ഇട്ട പോസ്റ്റിലാണ് കേസ് രജിസ്റ്റർ ചെയ്തത് .

സംഭവം വിവാദമായതിനെ തുടർന്ന് ഷാജഹാൻ ഖേദം പ്രകടിപ്പിച്ച് പോസ്റ്റ് പിൻവലിച്ചിരുന്നു. പിന്നാലെ ഖേദപ്രകടനവുമായി പുതിയ പോസ്റ്റ് ഇടുകയും ചെയ്തു.

‘’ഞാൻ കഴിഞ്ഞ ദിവസം ഇട്ട ഒരു പോസ്റ്റ്‌ ഉണ്ടാക്കിയ ആശയക്കുഴപ്പം ഇല്ലാതാക്കാനാണ് ഈ പോസ്റ്റ്‌. ആ പോസ്റ്റിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനോടൊപ്പം നിൽക്കുന്ന അശ്വനി നമ്പരമ്പത്ത് എന്ന വനിത, രാജേന്ദ്രൻ വെള്ളപ്പലത്ത് എന്ന വ്യക്തിയുടെ ഭാര്യയാണ് എന്നാണ് ഞാൻ പറഞ്ഞിരുന്നത്.

ആ ഫോട്ടോ ആ വനിതയുടെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്നാണ് ഞാൻ എടുത്തത്. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ ആ വനിത രാജേന്ദ്രൻ വെള്ളപ്പലത്ത് എന്ന വ്യക്തിയുടെ ഭാര്യ അല്ല എന്ന്‌ അറിയാൻ കഴിഞ്ഞു.

ഈ സാഹചര്യത്തിൽ ഞാൻ ആ വനിതയോട് നിർവ്യാജം മാപ്പ് ചോദിക്കുന്നു. ചെയ്ത തെറ്റ് ബോധ്യമായ സാഹചര്യത്തിൽ ഞാൻ ആ പോസ്റ്റ്‌ പിന്‍വലിക്കുന്നു.” എന്നായിരുന്നു കെ എം ഷാജഹാന്‍റെ ഖേദപ്രകടന പോസ്റ്റ്.

spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

കാട്ടാന പോയപ്പോൾ കാട്ടുപോത്ത്; തൊടുപുഴയിൽ 2 കർഷകർക്ക് പരിക്ക്

കാട്ടാന പോയപ്പോൾ കാട്ടുപോത്ത്; തൊടുപുഴയിൽ 2 കർഷകർക്ക് പരിക്ക് തൊടുപുഴ: തൊടുപുഴ ഉടുമ്പന്നൂർ...

ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി; കേരള പോലീസിനെതിരെ അന്വേഷണം

ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി; കേരള പോലീസിനെതിരെ അന്വേഷണം ശബരിമല: മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി...

പൂചൂടാൻ നൽകണം പൊന്നുംവില; മധുര മുല്ലയ്ക്ക് വില കിലോഗ്രാമിന് 12,000 രൂപ

പൂചൂടാൻ നൽകണം പൊന്നുംവില; മധുര മുല്ലയ്ക്ക് വില കിലോഗ്രാമിന് 12,000 രൂപ ചെന്നൈ:...

വ്യാജ പ്രചാരണങ്ങൾ; അവയവദാനത്തോട് മുഖംതിരിച്ച് മലയാളികൾ

വ്യാജ പ്രചാരണങ്ങൾ; അവയവദാനത്തോട് മുഖംതിരിച്ച് മലയാളികൾ തൃശൂർ: രാജ്യത്തെ പല ഇതരസംസ്ഥാനങ്ങളിൽ ലക്ഷത്തിലധികം...

ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ

ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ പത്തനംതിട്ട: ജി.എസ്.ടി...

ജീവിതാനുഭവങ്ങൾ തുറന്ന് പറഞ്ഞ് രഞ്ജു രഞ്ജിമാർ

ജീവിതാനുഭവങ്ങൾ തുറന്ന് പറഞ്ഞ് രഞ്ജു രഞ്ജിമാർ ചലച്ചിത്ര ഫാഷൻ രംഗത്തെ പ്രമുഖ സെലിബ്രിറ്റി...

Related Articles

Popular Categories

spot_imgspot_img