അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് എൽഎൽബി പരീക്ഷ ചോദ്യപേപ്പറിൽ. സംഭവത്തിൽ ചോദ്യം ഉൾപ്പെടുത്തിയ അധ്യാപകനെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. Case related to Naveen Babu’s death in LLB exam question paper
കാസർകോട് മഞ്ചേശ്വരം ലോ കോളജിലെ താൽക്കാലിക അധ്യാപകനായ ഷെറിൻ സി. എബ്രഹാമിന് എതിരെയാണ് നടപടി. ത്രിവത്സര എൽഎൽബി മൂന്നാം സെമസ്റ്റർ ഇന്റേണൽ പരീക്ഷാ പേപ്പറിലാണ് എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യം വന്നത്.
ചോദ്യം സമകാലിക പ്രസക്തിയുള്ളതെന്നായിരുന്നു ഷെറിന്റെ വിശദീകരണം. എസ്എഫ്ഐയുടെ പരാതിയിലാണ് കണ്ണൂർ സർവകലാശാല നടപടി സ്വീകരിച്ചത്. ഷെറിനെ ജോലിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റി സെനറ്റേഴ്സ് ഫോറം രംഗത്തെത്തിയിട്ടുണ്ട്.