web analytics

ഉത്പാദനക്കുറവും റംസാൻ മാസം ലക്ഷ്യമിട്ട് കയറ്റുമതിയും; ഏലം വില ഉയരുന്നു

കടുത്ത വരൾച്ചയിലും ഉഷ്ണ തരംഗത്തിലും എലച്ചെടികൾ ഉണങ്ങി നശിച്ചതും തുടർന്നുള്ള ശക്തമായ മഴയിൽ ചെടികൾക്ക് രോഗബാധയേറ്റതും മൂലം ഉത്പാദനം ഇടിഞ്ഞതും . Cardamom prices rise due to low production and exports targeting the month of Ramzan.

റംസൻ നോമ്പ് കാലത്തെ കയറ്റുമതി ലക്ഷ്യമിട്ട് വൻകിട കമ്പനികൾ ഏലക്ക സംഭരിച്ചതുംമൂലം ഏലം വില ഒരാഴ്ചക്കിടെ കുത്തനെ ഉയർന്നു. നവംബർ ആദ്യ വാരം 2200 രൂപ ശരാശരി വിലയുണ്ടായിരുന്ന ഏലക്കായക്ക് വ്യാഴാഴ്ച 2900 രൂപ ശരാശരി വില ലഭിച്ചു.

പുറ്റടി സ്‌പൈസസ് പാർക്കിൽ നടന്ന ഇ-ലേലത്തിൽ ഉയർന്ന വിലയായി 3155 രൂപയും ലഭിച്ചു. കഴിഞ്ഞ ആറുമാസമായി ഹൈറേഞ്ചിൽ ഏലക്ക ഉത്പാദനം കുറഞ്ഞ അവസ്ഥയിലായിരുന്നു.

എന്നാൽ ഇരിപ്പ് കായ ( സംഭരിച്ച് വെച്ച ഏലക്കായ) വലിയ അളവിൽ വിപണിയിലെത്തിയതിനാൽ ഏലക്കായ വില ഉയർന്നിരുന്നില്ല.

കൂടുതൽ കാലം സൂക്ഷിച്ചാൽ ഈർപ്പം കയറി ഗുണം നഷ്ടപ്പെടുമെന്ന ഭീതിയിൽ ഏലയ്ക്കാ സംഭരിച്ച കർഷകരും വ്യാപാരികളും കൈയ്യിലുള്ള ഏലയ്ക്കായ വൻ തോതിൽ വിറ്റഴിച്ചതാണ് ഇരിപ്പ്കായ കൂടുതലായി കമ്പോളങ്ങളിലെത്താൻ കാരണമായത്.

നിലവിൽ ഇരിപ്പ് കായ തീരുകയും വിളവ് കുത്തനെ ഇടിയുകയും ചെയ്തതാണ് വില വർധിക്കാൻ കാരണം.

ഉത്പാദനം കുറഞ്ഞതിനാൽ നിലവിലെ വില വർധനവിന്റെ നേട്ടം കർഷകർക്കല്ല ഏലക്ക സംഭരിച്ചവർക്കാണ് ലഭിക്കുക.

spot_imgspot_img
spot_imgspot_img

Latest news

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Other news

സ്കൈപ്പ് വഴിയുള്ള ‘ഡിജിറ്റൽ അറസ്റ്റ്’:ഐടി ജീവനക്കാരിക്ക് നഷ്ടപ്പെട്ടത് 32 കോടി

ബെംഗളൂരു: ഡിഎച്ച്എൽ, സൈബർ ക്രൈം, സിബിഐ, റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ എന്നിങ്ങനെ...

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ഫുട്‌ബോൾ മത്സരത്തിനിടെ തർക്കം

ഫുട്‌ബോൾ മത്സരത്തിനിടെ തർക്കം തിരുവനന്തപുരം: ഫുട്‌ബോൾ മത്സരത്തിനിടെ ഉണ്ടായ തർക്കത്തിന്റെ പശ്ചാത്തലത്തിൽ 19കാരൻ...

മൊബൈൽ ഐഎംഇഐ കൃത്രിമം: ഇനി ജാമ്യമില്ലാ കുറ്റം; 3 വർഷം തടവും 50 ലക്ഷം വരെ പിഴയും

ന്യൂഡൽഹി: മൊബൈൽ ഫോണുകളുടെ 15 അക്ക ഐഎംഇഐ (International Mobile Equipment...

യാത്രയ്ക്കിടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം

യാത്രയ്ക്കിടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം തിരുവനന്തപുരം: ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന എമിറേറ്റ്‌സ് വിമാനത്തെ...

ഒന്നിൽ പിഴച്ചാൽ…ഏഴാം ശ്രമത്തിൽ ഐ.പി.എസ് സ്വന്തമാക്കി ഷെഹൻഷാ

ഒന്നിൽ പിഴച്ചാൽ…ഏഴാം ശ്രമത്തിൽ ഐ.പി.എസ് സ്വന്തമാക്കി ഷെഹൻഷാ തൃശൂർ ∙ തോൽവിയെ പേടിക്കാതെ...

Related Articles

Popular Categories

spot_imgspot_img