കോട്ടയം: ഗൂഗിൾ മാപ്പ് നോക്കി കാറിൽ യാത്ര ചെയ്ത സംഘം തോട്ടിൽ വീണു. വിനോദ സഞ്ചാരികളുടെ കാറാണ് അപകടത്തിൽപ്പെട്ടത്. കോട്ടയം കുറുപ്പുന്തറ കടവ് പാലത്തിന് സമീപം കാർ തോട്ടിൽ വീഴുകയായിരുന്നു. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഹൈദരാബാദിൽ നിന്നെത്തിയ സംഘത്തിനാണ് ഗൂഗിൾ മാപ് നോക്കി യാത്ര ചെയ്തതിനെ തുടർന്ന് അപകടം സംഭവിച്ചത്.
മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം നടന്നത്. യാത്രക്കാരെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷപ്പെടുത്തി. എന്നാൽ കാർ പൂർണമായും തോട്ടിൽ മുങ്ങിപ്പോയി. കനത്ത മഴയിൽ നിറഞ്ഞു കിടക്കുന്ന തോട്ടിലാണ് അപകടമുണ്ടായത്.
അതേസമയം സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറിയേക്കും എന്നും മുന്നറിയിപ്പിൽ പറയുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Read Also: കനത്ത മഴയിൽ താറുമാറായി ട്രെയിൻ സർവീസ്; പത്തിലധികം ട്രെയിനുകള്‍ വൈകിയോടുന്നു, വിവരങ്ങൾ ഇങ്ങനെ