web analytics

നടുറോഡിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ ശ്രമം; കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

തൃശൂർ: നടുറോഡിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവ് കാറിടിച്ച് മരിച്ചു. തൃശൂർ മണ്ണുത്തിയിലാണ് ദാരുണ സംഭവം നടന്നത്. കാളത്തോട് സ്വദേശി സിജോ ചിറ്റിലപ്പിള്ളി(42) ആണ് മരിച്ചത്.

ഇന്നലെ രാത്രി ഒൻപതരയോടെയായിരുന്നു അപകടം. സിജോ ബൈക്കിൽ വരുമ്പോഴാണ് റോഡിൽ പൂച്ച കുടുങ്ങി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൂച്ചയെ രക്ഷിക്കാൻ ബൈക്കിൽ നിന്ന് ഇറങ്ങി. ഈ സമയം കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു.

സിജോയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. വീട്ടില്‍ നിന്നും വെറും 100മീറ്റര്‍ മാത്രം ദൂരമുള്ള ജങ്ഷനില്‍ വച്ചാണ് സിജോയ്ക്ക് അപകടം സംഭവിച്ചത്.

വീട്ടില്‍ ഒരുപാട് വളർത്തു മൃഗങ്ങളുള്ള സിജോ വലിയ മൃഗസ്നേഹിയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഈ മേഖലയില്‍ നേരത്തേയും പല അപകടങ്ങളും നടന്നിട്ടുണ്ട്. വാഹനം അതിവേഗതയില്‍ വരുന്ന പ്രദേശം കൂടിയാണെന്നാണ് നാട്ടുകാര്‍ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

Related Articles

Popular Categories

spot_imgspot_img