ഇടുക്കി രാമക്കൽമേട് വിനോദസഞ്ചാര കേന്ദ്രത്തിനടുത്ത് കഞ്ചാവു ചെടികണ്ടെത്തിയ കേസിൽ എക്‌സൈസ് അന്വേഷണം ആംരഭിച്ചു. ഉടുമ്പഞ്ചോല എക്‌സൈസ് റേഞ്ച് സംഘം ശനിയാഴ്ച നടത്തിയ റെയ്ഡിൽ രാമക്കൽമേട് ഉദയപുരം കോളനിയിൽ റോഡരികിൽ വളർന്ന് നിന്ന 50 സെന്റിമീറ്റർ ഉയരമുള്ള കഞ്ചാവു ചെടി കണ്ടെത്തിയത്. (Cannabis plant near tourist center in Idukki)
കഞ്ചാവു ചെടി നട്ടുവളർത്തുന്നത് ഒരു ലക്ഷം രൂപ പിഴയും പത്ത് വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്.. ഉടുമ്പഞ്ചോല റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.വിനോദിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) പി.ജി. രാധാകൃഷ്ണൻ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) മാരായ ഷനേജ് കെ. , നൗഷാദ് എം., മീരാൻ കെ. എസ് ,ജോഷി വി. ജെ. ,സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ ബിലേഷ് വി.പി. എന്നിവരും പങ്കെടുത്തു.