ഓൺലൈൻ വഴി കൈകളിലെത്തും; വിദ്യാർഥികളിൽ നിന്ന് മിഠായി രൂപത്തിൽ കഞ്ചാവ് പിടികൂടി

സുൽത്താൻബത്തേരി: വയനാട്ടിൽ കോളേജ് വിദ്യാർഥികളിൽ നിന്നും മിഠായി രൂപത്തിൽ കഞ്ചാവ് പിടികൂടി. സുൽത്താൻബത്തേരി അൽഫോൻസ കോളേജ് വിദ്യാർഥികളിൽ നിന്നാണ് പൊലീസ് കഞ്ചാവ് മിഠായി പിടിച്ചെടുത്തത്.

ഓൺലൈൻ വഴിയാണ് ഇത്തരം മിട്ടായികൾ കുട്ടികളുടെ കൈകളിലേക്ക് എത്തുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ എൻ‌ഡി‌പി‌എസ് ആക്റ്റ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

അതിരുകടന്ന് ഹോളി ആഘോഷം! വർണപ്പൊടികൾ ദേഹത്ത് എറിയുന്നത് തടഞ്ഞു; 25കാരനെ കൊലപ്പെടുത്തി

ജയ്പൂർ: ഇന്ന് നടക്കാനിരിക്കുന്ന ഹോളി ആഘോഷങ്ങൾക്ക് മുന്നോടിയായി രാജസ്ഥാനിൽ നടന്ന പരിപാടിയ്ക്കിടെയാണ് ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്. തനിക്ക് നേരെ വർണപൊടി എറിയരുതെന്ന് പറഞ്ഞ യുവാവിനെയാണ് മൂന്നുപേർ ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. മത്സര പരീക്ഷകൾക്ക് തയ്യാറെടുപ്പ് നടത്തുകയായിരുന്ന ഹൻസ് രാജ് എന്ന 25 കാരനാണ് ലൈബ്രറിയിൽ ദാരുണമായി കൊല്ലപ്പെട്ടത്.

പരീക്ഷകൾക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ലൈബ്രറിയിൽ പുസ്തകം വായിച്ചു കൊണ്ടിരിക്കുകയായിരുന്ന യുവാവിന്റെ അടുത്തേക്ക് എത്തിയ പ്രതികളോട് തന്റെ ദേഹത്ത് വർണപ്പൊടികൾ എറിയരുതെന്ന് ഹൻസ് രാജ് പറഞ്ഞു. ഇതിൽ പ്രകോപിതരായ പ്രതികൾ ഹൻസിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

വൈകുന്നേരത്തോടെ റാൽവാസ് നിവാസികളായ അശോക്, ബബ്ലു, കലുറാം എന്നിവരാണ് ആഘോഷങ്ങൾക്കായി ലൈബ്രറിയിലെത്തിയത്. വർണപ്പൊടികൾ ദേഹത്ത് പൂശുന്നത് തടയാൻ ശ്രമിച്ച ഹൻസ് രാജിനെ ആദ്യം മൂവരും ചേർന്ന് ചവിട്ടുകയും, ബെൽറ്റ് ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തുവെന്നും, പിന്നീട് അയാളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും എഎസ്പി ദിനേശ് അഗർവാൾ വ്യക്തമാക്കി.

കൊലപാതകത്തിൽ പ്രതിഷേധിച്ച് കുടുംബാംഗങ്ങളും, നാട്ടുകാരും ചേർന്ന് ഹൻസ് രാജിന്റെ മൃതദേഹവുമായി പ്രതിഷേധ പ്രകടനം നടത്തി. ഇതിന്റെ ഭാ​ഗമായി ദേശീയ പാത ഉപരോധിക്കുകയും ചെയ്‌തു. കൊല്ലപ്പെട്ട ഹൻസ് രാജിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ, കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി, പ്രതികളായ മൂന്നുപേരെ ഉടൻ പിടികൂടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ഒടുവിൽ വിഷയത്തിൽ പൊലീസ് ഉറപ്പ് നൽകിയതിനെ തുടർന്ന് മൃതദേഹം റോഡിൽ നിന്ന് മാറ്റുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Other news

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു ഷാർജയിലെ ഉണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള...

പാകിസ്താനിൽ രാമായണം നാടകമായി

പാകിസ്താനിൽ രാമായണം നാടകമായി കറാച്ചി: പാകിസ്താനിലെ കറാച്ചി ആർട്‌സ് കൗൺസിലിന്റെ പരിപാടിയിൽ അരങ്ങേറിയത്...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റർ രാജു...

Related Articles

Popular Categories

spot_imgspot_img